Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ഫോട്ടോയെടുത്തതും ക്രൂരമായി അക്രമിച്ചതും പാർട്ടി ഗുണ്ടകൾ; സഹായം അഭ്യർത്ഥിച്ചെത്തിയ യുവതിയെ ചേർത്ത് കള്ളക്കഥകളുണ്ടാക്കി ഭാര്യയെ വിശ്വസിപ്പിച്ചത് കുടുംബം തകർക്കാൻ; വടകരയിൽ പി ജയരാജനെതിരെ മത്സരിച്ചതിന്റെ പേരിൽ സിപിഎം വേട്ടയാടുന്നു എന്ന് ആലുവ അനീഷ്

ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ഫോട്ടോയെടുത്തതും ക്രൂരമായി അക്രമിച്ചതും പാർട്ടി ഗുണ്ടകൾ; സഹായം അഭ്യർത്ഥിച്ചെത്തിയ യുവതിയെ ചേർത്ത് കള്ളക്കഥകളുണ്ടാക്കി ഭാര്യയെ വിശ്വസിപ്പിച്ചത് കുടുംബം തകർക്കാൻ; വടകരയിൽ പി ജയരാജനെതിരെ മത്സരിച്ചതിന്റെ പേരിൽ സിപിഎം വേട്ടയാടുന്നു എന്ന് ആലുവ അനീഷ്

കെ വി നിരഞ്ജൻ

കോഴിക്കോട്: അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയർത്തി വടകരയിൽ പി ജയരാജനെതിരെ മത്സരിച്ചതിനും പാർട്ടിയെ വിമർശിച്ചതിനും സി പി എം പ്രവർത്തകർ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് തൊട്ടിൽപ്പാലത്തെ ആലുവ ഓവൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയർമാൻ ആലുവ അനീഷ്. തന്റെ വോട്ട് സി പി എം പ്രവർത്തകർ കള്ള വോട്ട് ചെയ്തത് ചോദ്യം ചെയ്തതോടെയാണ് പാർട്ടി തനിക്കെതിരെ തിരിഞ്ഞത്. എറണാകുളത്ത് ജോലിയിലായിരുന്ന താൻ വരില്ലെന്ന് കരുതിയാണ് അവർ കള്ളവോട്ട് ചെയ്തത്. വടകരയിൽ മത്സരിച്ചപ്പോൾ സൈബർ ഗുണ്ടകൾ സോഷ്യൽ മീഡിയ വഴി അക്രമിച്ചു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

ഇലക്ഷൻ സമയത്ത് തന്റെ ഇലക്ഷൻ ഏജന്റായ യുവതിയെ വീട്ടിൽ കയറി അക്രമിക്കുക വരെ ചെയ്തു. തന്റെ ബൈക്കിൽ ഒരു വാടക കാർ ഇടിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാക്കി പരാതി നൽകിയെങ്കിലും പൊലീസ് നിസ്സംഗത കാണിച്ചു. അപകടത്തിൽ പരിക്കേറ്റ് കുറേക്കാലം കിടപ്പിലുമായി. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സഹായം ആവശ്യപ്പെട്ടു വന്ന യുവതിയെയും തന്നെയും ചേർത്തി പാർട്ടിക്കാർ കഥകളുണ്ടാക്കി. മാനസിക രോഗിയായ തന്റെ ഭാര്യയെ അത് വിശ്വസിപ്പിച്ച് കുടുംബം തകർക്കാനും നീക്കമുണ്ടായി. അവസാനം ജനുവരി പതിനൊന്നിന് തൊട്ടിൽപ്പാലത്തെ തന്റെ സ്ഥാപനത്തിന്റെ ക്വാർട്ടേഴ്‌സിൽ എത്തിയ ആറംഗ സംഘം തന്നെ ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ഫോട്ടോ എടുക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് ജീവൻ നഷ്ടമാവാതെ രക്ഷപ്പെട്ടത് എന്നും അനീഷ് പറയുന്നു.

അക്രമികൾ വാതിൽ ആയുധം ഉപയോഗിച്ച് വെട്ടിപ്പൊളിക്കുമ്പോൾ തന്നെ പൊലീസിനെ വിളിച്ചെങ്കിലും പിറ്റേ ദിവസം മാത്രമാണ് പൊലീസ് എത്തിയത്. പൊലീസിന്റെ അറിവോടെയാണ് സി പി എം നേതൃത്വം ഈ ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നതെന്നും അനീഷ് വ്യക്തമാക്കി. അക്രമത്തിൽ പരിക്കേറ്റ അനീഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായത്.

നേരത്തെ ശബരിമല വിഷയത്തിൽ സി പി എം എടുത്ത നിലപാടിനെ ശക്തമായി താൻ എതിർത്തിരുന്നു. അതിന് പ്രതികാരമായി തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അക്കൗണ്ടിൽ നിന്നും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തും വിധം പോസ്റ്റിടുകയും തനിക്കെതിരെ കേസെടുപ്പിക്കുകയും ചെയ്തിരുന്നു. കള്ളക്കേസാണെന്ന് കണ്ടെത്തിയ ഹൈക്കോടതി കേസ് തുടരുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി തന്നെ നാദാപുരം മജിസ്‌ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനീഷ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP