Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ കർണാടക സ്വദേശി മടങ്ങിപ്പോകാൻ റയിൽവെ സ്‌റ്റേഷനിൽ എത്തിയത് 45 ലക്ഷം രൂപയുമായി; ഗംഗരാജു കുഴൽപ്പണവുമായി പിടിയിലായത് റയിൽവെ പൊലീസ് നടത്തിയ പരിശോധനക്കിടെ

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ കർണാടക സ്വദേശി മടങ്ങിപ്പോകാൻ റയിൽവെ സ്‌റ്റേഷനിൽ എത്തിയത് 45 ലക്ഷം രൂപയുമായി; ഗംഗരാജു കുഴൽപ്പണവുമായി പിടിയിലായത് റയിൽവെ പൊലീസ് നടത്തിയ പരിശോധനക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കുഴൽപ്പണം പിടികൂടിയത് ബംഗളുരുവിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ. 45ലക്ഷം രൂപയുടെ കുഴൽപ്പണമാണ് റെയിൽവേ പൊലീസ് പിടികൂടിയത്.

ബംഗളൂരു എക്സ്‌പ്രസിൽ പോകാൻ വന്ന യാത്രക്കാരാനായ ഗംഗരാജുവിൽ നിന്നാണ് പണം പിടികൂടിയത്. സംശയം തോന്നിയ യാത്രക്കാരുടെ ബാഗുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഒരു ഭാഗത്തേക്ക് മാറി നിൽക്കുന്ന ഗംഗരാജുവിനെ പൊലീസ് ശ്രദ്ധിച്ചത്. ബാഗ് പരിശോധിച്ചപ്പോൾ ലഭിച്ചത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളായിരുന്നു.

മൂന്ന് ദിവസം മുമ്പാണ് ഇയാൾ തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്ത് നിന്നും പണം ബംഗളുരുവിൽ എത്തിക്കുന്നതിന് ആറായിരം രൂപയാണ് പ്രതിഫലം പറഞ്ഞുറപ്പിച്ചിരുന്നത്. എസി കോച്ചിലാണ് യാത്ര. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ നഗരത്തിലെ വിവിധ ലോഡ്ജുകളിലായി മാറിമാറി താമസിക്കുകയായിരുന്നു.

ഇന്ന് രാവിലെ തമ്പാനൂർ എസ്എസ് കോവിൽ റോഡിന് മുന്നിൽ നിന്നും ഇയാളെ ഒരു വെള്ള ഇന്നോവയിൽ കയറ്റി. തുടർന്ന് കണ്ണുകൾ മൂടിക്കെട്ടിയായിരുന്നു യാത്ര എന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ഒരു വീട്ടിലെത്തിച്ച ശേഷം പണം കൈമാറുകയായിരുന്നു. ഭൂമി ഇടപാടുകൾക്കായുള്ള പണമാണ് ഇതെന്നാണ് സൂചന. പ്രതിയെ എൻഫോഴ്‌സ്‌മെന്റിന് കൈമാറും. പണവും എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും എന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം റയിൽവെ സർക്കിൾ ഇൻസ്‌പെക്ടർ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ എസ്‌ഐ സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പുഷ്‌കരൻ, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, ശ്രീജിത്ത്, ജെറോം, സജു, വിവേക്, സലിൽ ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP