Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തൻ; ആർഎസ്എസിന് ഏറ്റവും പ്രിയങ്കരൻ; എബിവിപിയിലൂടെ സംഘടനാപ്രവർത്തനത്തിൽ ചുവട് വച്ച ഹിമാചൽ പ്രദേശുകാരന് പുതിയ ദൗത്യം; ജെ.പി.നദ്ദ ബിജെപി അദ്ധ്യക്ഷൻ; പുതിയ അമരക്കാരന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; നദ്ദ ചുമതലയേൽക്കുന്നത് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്ള വിയോജിപ്പുകളും പൗരത്വ നിയമങ്ങൾക്ക് എതിരായ പ്രതിഷേധങ്ങളും തുടരുന്ന നിർണായക ഘട്ടത്തിലും

മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തൻ; ആർഎസ്എസിന് ഏറ്റവും പ്രിയങ്കരൻ; എബിവിപിയിലൂടെ സംഘടനാപ്രവർത്തനത്തിൽ ചുവട് വച്ച ഹിമാചൽ പ്രദേശുകാരന് പുതിയ ദൗത്യം; ജെ.പി.നദ്ദ ബിജെപി അദ്ധ്യക്ഷൻ; പുതിയ അമരക്കാരന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; നദ്ദ ചുമതലയേൽക്കുന്നത് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്ള വിയോജിപ്പുകളും പൗരത്വ നിയമങ്ങൾക്ക് എതിരായ പ്രതിഷേധങ്ങളും തുടരുന്ന നിർണായക ഘട്ടത്തിലും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജെ.പി.നദ്ദയെ ബിജെപി ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവിലെ വർക്കിങ് പ്രസിഡന്റ്ാണ് ജഗത് പ്രകാശ് നദ്ദ.അമിത് ഷായ സ്ഥാനമൊഴിഞ്ഞതിനെതുടർന്നാണ് നദ്ദ ബിജെപി അധ്യക്ഷനായത്. രാവിലെ 10.30ന് നദ്ദ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നദ്ദയെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്.

പാർട്ടി മുൻ അധ്യക്ഷന്മാരും പാർലമെന്ററി ബോർഡ് അംഗങ്ങളുമായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവർ നദ്ദയുടെ പേര് നിർദ്ദേശിച്ചു. ഈ നിർദ്ദേശം ബിജെപി ദേശീയ കൗൺസിലിലെ മറ്റ് അംഗങ്ങൾ അംഗീകരിച്ചു. നദ്ദ ഏക സ്ഥാനാർത്ഥിയായ്ത കൊണ്ട് ചൊവ്വാഴ്ചത്തെ വോട്ടെടുപ്പ് ആവശ്യമായി വന്നില്ല. നദ്ദയ്ക്ക് മൂന്നുവർഷം പാർട്ടി അ്ദ്ധ്യക്ഷനായി തുടരാം. പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് നദ്ദയ്ക്ക് പാർട്ടി ആസ്ഥാനത്ത് ആശംസകൾ നേരും. ഇരുനേതാക്കളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

മുതിർന്ന ബിജെപി നേതാവ് രാധാ മോഹൻ സിങ്ങാണ് പാർട്ടി ആസ്ഥാനത്ത് പ്രഖ്യാപനം നടത്തിയത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അമിത് ഷായും മറ്റുമുതിർന്ന നേതാക്കളും ഹിമാചൽ പ്രദേശിൽ നിന്നുള്ള നേതാവിനെ അഭിനന്ദിച്ചു.ഈ മാസം 22ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും നദ്ദ ചുമതലയേൽക്കുക.അഭ്യന്തര മന്ത്രി പദവി കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. പാർട്ടി ഭരണഘടന പ്രകാരം പകുതിയിലേറെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയായാലേ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനാവൂ. ഇതുവരെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ ഭരണ പ്രദേശങ്ങളിലെയും അധ്യക്ഷന്മാരെ തീരുമാനിച്ചു കഴിഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മിന്നും ജയം നേടുകയും അമിത് ഷാ രണ്ടാം മോദി സർക്കാരിൽ അഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെയാണ് ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചൽ പ്രദേശിൽ നിന്നുള്ള നേതാവ് ജെപി നദ്ദയെ വർക്കിങ് പ്രസിഡന്റായി നിയമിച്ചത്. ജെപി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോൾ അമിത് ഷായുടെ വിശ്വസ്തൻ ഭൂപീന്ദർ യാദവ് ബിജെപിയുടെ പുതിയ വർക്കിങ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുമെന്നാണ് സൂചന. പുതിയ നേതൃത്വത്തിന് കീഴിൽ പാർട്ടിയുടെ വിവിധ ദേശീയ സമിതികളും പുനഃസംഘടിപ്പിക്കും.എല്ലാ കേന്ദ്രമന്ത്രിമാരെയും ഇന്ന് ബിജെപി ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അറിയിക്കാനും നദ്ദയുടെ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യാനുമാണിത്. 1993-2012 വരെ ഹിമാചൽ പ്രദേശ് നിയമസഭയിൽ (എംഎൽഎ) മൂന്ന് തവണ അംഗമായിരുന്നു നദ്ദ.

1998 മുതൽ 2003 വരെ അദ്ദേഹം കാബിനറ്റ് മന്ത്രിയായിരുന്നു. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും വിശ്വസ്തനായ നദ്ദ, ആർഎസ്എസിനും താത്പര്യമുള്ള നേതാവാണ് എന്നതും അനുകൂല ഘടകമാണ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പാണ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം നദ്ദയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്ള വിയോജിപ്പുകളും പൗരത്വ നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളും തുടരുമ്പോൾ അധ്യക്ഷ പദം എൽക്കുന്ന കാലയളവ് ബിജെപിയെ സംബന്ധിച്ചും നദ്ദയെ സംബന്ധിച്ചും തീർത്തും നിർണ്ണായകമാണ്.

എല്ലാമുതിർന്ന നേതാക്കൾക്കും സ്വീകാര്യനാണ് നദ്ദ. തികച്ചും അച്ചടക്കമുള്ള സംഘടനാ പ്രവർത്തകനെന്ന് പേരുകേട്ട നേതാവ്. കോളേജ് കാലത്ത് എബിവിപിയുടെ സജീവ പ്രവർത്തകൻ. പിന്നീട് ബിജെപിയുടെ യൂവജനസംഘടനയിലൂടെ പടികൾ ഒന്നൊന്നായി ചവിട്ടികയറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP