Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർ എസ് സി മഹ്ജർ സാഹിത്യോത്സവ് ഗുലൈൽ യൂണിറ്റ് ജെതാക്കൾ

ആർ എസ് സി മഹ്ജർ സാഹിത്യോത്സവ് ഗുലൈൽ യൂണിറ്റ് ജെതാക്കൾ

സ്വന്തം ലേഖകൻ

ജിദ്ധ : ആർ.എസ്.സി മഹ്ജർ സെക്ടർ പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവിൽ ഗുലൈൽ യൂണിറ്റ് 183 പോയിന്റ് നേടി ജേതാക്കളായി. സ്വാഗത സംഘം ചെയർമാൻ ബഷീർ ബാഖവി അധ്യക്ഷത വഹിച്ച ഉൽഘാടന സംഗമം ഐ സി എഫ് മഹ്ജർ സെക്ടർ പ്രസിഡന്റ് മൂസ സഖാഫി ഉദ്ഘാടനം ചെയ്തു. ആർ എസ് സി മഹ്ജർ സെക്ടർ കലാലയം കൺവീനർ വീരാൻകുട്ടി ഒളവട്ടൂർ സ്വാഗതവും എം. എ സിദ്ധീഖ് നന്ദിയും പറഞ്ഞു.

സനാബിൽ അൽ വുറൂദ് ഔഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ബഡ്സ്, കിഡ്‌സ്,പ്രൈമറി, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 8 യൂണിറ്റിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ചു. റാമിസ് പിലാശേരി കലാപ്രതിഭയായും മുർഷിദ ടി ടി സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു .

സമാപന സംഗമം ആർ.എസ്.സി ജിദ്ധ സിറ്റി സെൻട്രൽ എക്‌സിക്യൂട്ടീവ് സുഫ്യാൻ സഖാഫി യുടെ അധ്യക്ഷത യിൽ ആർ.എസ് .സി ഗൾഫ് കൗണ്‌സിലർ ബഷീർ തൃപയാർ ഉദ്ഘാടനം ചെയ്തു.ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ കലാലയം കൺവീനർ സാദിഖ് ചാലിയാർ ആശംസകൾ അറിയിച്ചു. റഷീദ് പന്തല്ലൂർ, റാഷിദ് മാട്ടൂൽ, താജുദ്ധീൻ നിസാമി, ഇർഷാദ് കടമ്പോട്ട്, ജലീൽ മലയമ്മ,ആഷിഖ് ഷിബിലി, അബ്രാർ ചുള്ളിയോട്, ശിഹാബുദ്ധീൻ വി.ടി, സാബിർ കളിയാട്ടമുക്ക്, ഉസ്മാൻ കരിപ്പായി, നിയാസ്, ബിലാൽ ഷാജഹാൻ കൊല്ലം, ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു.

സെക്ടർ ഓർഗനൈസിങ് കൺവീനർ ഡോ:ഇജാസ് അഹമ്മദ് സ്വാഗതവും രിസാല കൺവീനർ സലീം ഇരിങ്ങല്ലൂർ നന്ദിയും പറഞ്ഞു.വിജയികൾ ജനുവരി 24ന് നടക്കുന്ന ജിദ്ധ സിറ്റി സെൻട്രൽ സാഹിത്യോത്സവിൽ മത്സരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP