Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജെല്ലിക്കെട്ട് രാവായി മാനന്തവാടി; വഴിതെറ്റി വന്ന കാട്ടുപോത്ത് കിണറ്റിൽ വീണതോടെ സിനിമയെ വെല്ലുന്ന രംഗങ്ങൾ; നാട്ടുകാരും വനംവകുപ്പും കൈകോർത്ത് പോത്തിനെ കരയ്‌ക്കെത്തിച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ; പോത്തു വീണ വിവരം പുറത്തറിയിക്കാതെ പൊലീസിന്റെ ഓപ്പറേഷനും; രാത്രിവെളുപ്പിച്ച രക്ഷാപ്രവർത്തനത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: എടവക കമ്മോം അത്ത്യോറ ഗ്രാമം ശനിയാഴ്ച ഉറങ്ങിയില്ല. നാട്ടിലെ കിണറ്റിൽ വഴിതെറ്റി വന്നുവീണ കാട്ടുപോത്താണ് നാട്ടുകാരുടെ ഉറക്കം കളഞ്ഞത്. പക്ഷേ, മറ്റൊന്നും നോക്കാതെ രാവുപകലാക്കിയാണ് നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും കൈകോർത്ത് പോത്തിനെ കരയിലെത്തിച്ച് കാടുകയറ്റിയത്.

ശനിയാഴ്ച രാത്രിയാണ് കമ്മോം അത്ത്യോറ മൂലയിൽ ദേവസ്യയുടെ വീടിന് താഴെയുള്ള തോട്ടത്തിലെ കിണറ്റിൽ കാട്ടുപോത്ത് വീണത്. ഒരു രാത്രിയുടെ മുക്കാൽഭാഗവും ചെലവഴിച്ചാണ് പോത്തിനെ രക്ഷിച്ചത്. രാത്രി വീട്ടിലെ പൈപ്പ് തുറന്നപ്പോൾ കലക്കുവെള്ളം വന്നതോടെയാണ് വീട്ടുകാർ കിണറിനരികിലെത്തിയത്.

അപ്പോഴാണ് വെള്ളം കലക്കിയ കാട്ടുപോത്ത് കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ പ്രദേശവാസികൾ വനംവകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചു. ബേഗൂർ റെയ്ഞ്ച് ഓഫീസർ വി. രതീശൻ, വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരെത്തി.

രക്ഷാപ്രവർത്തനത്തിന് തടസ്സമാവാതിരിക്കാൻ പോത്ത് കിണറ്റിൽവീണ വിവരം പുറത്തറിയിച്ചില്ല. പത്തരയോടെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി. 13 അടി താഴ്ചമാത്രമേ കിണറിനുള്ളെങ്കിലും പോത്തിനെ എങ്ങനെ പുറത്തെത്തിക്കുമെന്നതായിരുന്നു പ്രശ്‌നം. നേരം വൈകുന്നതിനനുസരിച്ച് പോത്ത് അവശനായിത്തുടങ്ങി.

വൈകിയാൽ കാര്യങ്ങൾ കൈവിട്ടു പോവുമെന്നതിനാൽ ചെറിയ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് കിണറിന്റെ ഒരുഭാഗത്ത് കിടങ്ങ് നിർമ്മിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ മൂന്നുമണിയോടെ പോത്തിനെ രക്ഷിച്ച് കാട്ടിലേക്ക് വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP