Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ വൈ സി സി ബഹ്‌റൈന് പുതിയ നേതൃത്വം; അനസ് റഹിം പ്രസിഡന്റ്, എബിയോൺ അഗസ്റ്റിൻ സെക്രട്ടറി

ഐ വൈ സി സി ബഹ്‌റൈന് പുതിയ നേതൃത്വം; അനസ് റഹിം പ്രസിഡന്റ്, എബിയോൺ അഗസ്റ്റിൻ സെക്രട്ടറി

സ്വന്തം ലേഖകൻ

മനാമ:'സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം' എന്ന ആശയം മുന്നോട്ട് വെച്ച് ബഹറിനിൽ ഏഴ് വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ സംഘടനയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊണ്‌ഗ്രെസ്സ് ബഹ്റൈൻ.കൊണ്‌ഗ്രെസ്സ് അനുഭാവമുള്ള യുവാക്കളുടെ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സംഘടനയാണ് ഐ വൈ സി സി ബഹ്റൈൻ.

വർഷാവർഷം ജനാതിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികൾ നേതൃസ്ഥാനത്തേക്ക് വരുന്നു എന്നതാണ് സംഘടനയുടെ പ്രത്യേകത.ആറാമത് കേന്ദ്ര കമ്മറ്റിയാണ് ഇന്നലെ നിലവിൽ വന്നത്. ഒൻപത് ഏരിയ കമ്മറ്റികളുള്ള സംഘടന കഴിഞ്ഞ ഒരു മാസം നീണ്ട് നിന്ന ഏരിയ കൺവൻഷനുകളിലൂടെ പുതിയ കമ്മറ്റികൾ ഏരിയായകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 65 അംഗ സെൻട്രൽ കമ്മറ്റി അംഗങ്ങളാണ് പുതിയ ദേശീയ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്.

2020-21 വർഷത്തെ പ്രസിഡന്റ് ആയി കായംകുളം സ്വദേശി അനസ് റഹീമിനെ തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ് മുൻ കായംകുളം ടൗൺ മണ്ഡലം പ്രസിഡന്റ്, കെ എസ് യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ജനറൽ സെക്രട്ടറിയായി കോതമംഗലം കോട്ടപ്പടി സ്വദേശി ശ്രി എബിയോൺ അഗസ്റ്റിനെയും,ട്രഷറർ ആയി തൃശൂർ അന്തിക്കാട് സ്വദേശി ശ്രി നിധീഷ് ചന്ദ്രനെയും തെരഞ്ഞെടുത്തു.അദ്ദേഹം യൂത്തുകൊണ്‌ഗ്രെസ്സ് അന്തിക്കാട് മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

മറ്റ് ഭാരവാഹികൾ:ഐ വൈ സി സി ബഹ്റൈൻ 2020 - 2021 വർഷത്തെ പുതിയ നേതൃത്വം
വൈസ് പ്രസിഡന്റ് മാർ: ഫാസിൽ വട്ടോളി, സന്ദീപ് ശശീന്ദ്രൻ
ജോയിൻ സെക്രട്ടറിമാർ : സലീം അബുതാലിബ്
,സന്തോഷ് സാനി
സ്പോർട്സ് വിങ് : ബെൻസി ഗനിയുഡ് വസ്റ്റ്യൻ
ആർട്‌സ് വിങ് : ഷംസീർ വടകര
ചാരിറ്റി വിങ് : മണികണ്ഠൻ ഗണപതി
മെമ്പർഷിപ്പ് : രാജേഷ് പന്മന
അസിസ്റ്റന്റ് ട്രെഷറർ : ലൈജു തോമസ്
മീഡിയാ & ഐ റ്റി സെൽ : ബേസിൽ നെല്ലിമറ്റം
കെ സിറ്റി ബിസിനെസ്സ് സെന്ററിൽ കൂടിയ ദേശീയ കമ്മറ്റി എക്‌സിക്യൂട്ടീവ് ഐക്യഗണ്ടെനെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുൻ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP