Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗവർണർ സംയമനം പാലിക്കണം, തർക്കങ്ങൾ പരിഹരിക്കേണ്ടത് സ്വകാര്യമായി; ഗവർണറും മുഖ്യമന്ത്രിയും സഹകരിച്ചു പ്രവർത്തിക്കേണ്ടവരാണ്; നിർഭാഗ്യവശാൽ അവർ തമ്മിലടിക്കുകയാണെന്ന ധാരണയാണ് ജനങ്ങൾക്കിടയിൽ; പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ഗവർണറെ അറിയിക്കണമെന്നത് മര്യാദ; നിയമപരമായി അതു വേണോയെന്ന കാര്യം ഭരണഘടനാ പണ്ഡിതർ പറയട്ടെ; ഗവർണറുമായുള്ള തർക്കത്തിൽ ഇരുകൂട്ടരെയും എതിർത്ത് ബിജെപി എംഎൽഎ ഒ രാജഗോപാൽ

ഗവർണർ സംയമനം പാലിക്കണം, തർക്കങ്ങൾ പരിഹരിക്കേണ്ടത് സ്വകാര്യമായി; ഗവർണറും മുഖ്യമന്ത്രിയും സഹകരിച്ചു പ്രവർത്തിക്കേണ്ടവരാണ്; നിർഭാഗ്യവശാൽ അവർ തമ്മിലടിക്കുകയാണെന്ന ധാരണയാണ് ജനങ്ങൾക്കിടയിൽ; പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ഗവർണറെ അറിയിക്കണമെന്നത് മര്യാദ; നിയമപരമായി അതു വേണോയെന്ന കാര്യം ഭരണഘടനാ പണ്ഡിതർ പറയട്ടെ; ഗവർണറുമായുള്ള തർക്കത്തിൽ ഇരുകൂട്ടരെയും എതിർത്ത് ബിജെപി എംഎൽഎ ഒ രാജഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാറിനെയും ഗവർണറെയും വിമർശിച്ച് എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ ഒ രാജഗോപാൽ. ഈ വിഷയതിതൽ ഇരുകൂട്ടരെയും വിമർശിച്ചു കൊണ്ടാണ് രാജഗോപാൽ രംഗത്തുവന്നത്. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ രൂക്ഷമായ ഭിന്നതയിലാണെന്ന അഭിപ്രായം ജനങ്ങൾക്കിടയിൽ പരക്കുന്നത് ആശാസ്യമല്ലെന്ന് രാജഗോപാൽ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഗവർണറും ഒരുപോലെ പരാജയപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗവർണറും മുഖ്യമന്ത്രിയും സഹകരിച്ചു പ്രവർത്തിക്കേണ്ടവരാണ്. നിർഭാഗ്യവശാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. അവർ തമ്മിലടിക്കുകയാണെന്ന ധാരണയാണ് ജനങ്ങൾക്കിടയിൽ. അത് ആശാസ്യമല്ല. അതു പരക്കുന്നതിൽ ഗവർണറും മുഖ്യമന്ത്രിയും ഒരുപോലെ പരാജയപ്പെട്ടു- രാജഗോപാൽ പറഞ്ഞു. സ്വന്തം പരിമിതികൾ അറിഞ്ഞുവേണം ഗവർണറും മുഖ്യമന്ത്രിയും പ്രവർത്തിക്കാൻ. തർക്കങ്ങൾ സ്വകാര്യമായി വേണം പരിഹരിക്കാൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ഗവർണറെ അറിയിക്കകണമായിരുന്നു. അതൊരു മര്യാദയാണ്. നിയമപരമായി അതു വേണോയെന്ന കാര്യം ഭരണഘടനാ പണ്ഡിതർ പറയട്ടയെന്ന് രാജഗോപാൽ പറഞ്ഞു.

ബിജെപി സർക്കാറിന് തലവേദന ഉണ്ടാക്കുന്ന വിധത്തിലുള്ള നിലപാടാണ് ഒ രാജഗോപാൽ ഈ വിഷയത്തിൽ സ്വീകരിച്ചത്. നേരത്തെ നിയമസഭ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കൊണ്ടുവന്ന പ്രമേയത്തെ എതിർക്കാതെയും രാജഗോപാൽ ബിജെപിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ രാജഗോപാൽ എതിർക്കാത്തതിന്റെ പേരിലായിരുന്നു വിവാദം ഉണ്ടായത്. ബിജെപിയെ വെട്ടിലാക്കുന്ന നിലപാടാണ് വിഷയത്തിൽ രാജഗോപാൽ എടുത്തത്. ചർച്ചയ്ക്കു ശേഷം പ്രമേയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും കൈ ഉയർത്താൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോൾ രാജഗോപാൽ തലകുനിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രമേയം എതിരില്ലാതെയാണ് സഭ പാസാക്കിയത്.

പൗരത്വനിയമത്തെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ പറയുകയും ചെയ്തിരുന്നു. നിയമത്തിനെതിരെ രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രമേയത്തിൽ എന്തു നിലപാടെടുക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടില്ല. അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ വിട്ടുനിൽക്കാനാണ് താൻ തീരുമാനിച്ചത്. അതിനാലാണ് എതിർത്ത് കൈപൊക്കാതിരുന്നത്. ഇത് വ്യക്തിപരമായ നിലപാടാണ് - രാജഗോപാൽ പറഞ്ഞു. പ്രമേയത്തെ താൻ എതിർത്തിട്ടില്ലെന്ന് രാജഗോപാൽ സമ്മതിക്കുകയുണ്ടായി.

മുതിർന്ന നേതാവായിട്ടും രാജഗോപാൽ കാട്ടിയത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന് ബിജെപി നേതാക്കൾക്ക് ബോധ്യമുണ്ട്. പ്രധാനമന്ത്രി മോദിയും തികഞ്ഞ അതൃപ്തിയിലാണ്. കേരളത്തിലെ പ്രമേയം ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ നൽകിയിരുന്നു. അതുകൊണ്ട് കൂടിയാണ് രാജഗോപാലിന്റെ നിലപാട് ദേശീയ നേതൃത്വം ഗൗരവത്തോടെ എടുക്കുന്നത്. ബിജെപിക്ക് നാഥനില്ലാത്തതാണ് എല്ലാത്തിനും കാരണമെന്ന രാജഗോപാലിന്റെ കുറ്റപ്പെടുത്തലും ദേശീയ നേതൃത്വത്തിനെതിരായ ഒളിയമ്പായിരുന്നു. വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയായി രാജഗോപാൽ പരസ്യമായി പറഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷമാണ് കുമ്മനത്തെ നിർത്തേണ്ടതില്ലെന്ന തീരുമാനം ബിജെപി ദേശീയ നേതൃത്വം എടുത്തത്. പൗരത്വ ബില്ലിലെ രാജഗോപാലിന്റെ നിലപാട് വൈരാഗ്യം തീർക്കലാണെന്ന സംശയം കേന്ദ്ര നേതൃത്വത്തിനുമുണ്ട്. എങ്കിലും കേരള നിയമസഭയിലെ ഏക എംഎൽഎയ്‌ക്കെതിരെ പരസ്യ നിലപാടൊന്നും ബിജെപി എടുക്കില്ല.

അതേസമയം, പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ഗവർണർ സർക്കാർ പോരിൽ ഇരുകൂട്ടരും വിട്ടു വീഴ്‌ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ സുപ്രിംകോടതിയെ സമീപിച്ച വിഷയത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി ഇന്ന് ഗവർണറെ കണ്ടും. സംസ്ഥാന സർക്കാറിന്റെ താൽപ്പര്യം എന്താണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വഴി അറിയിച്ചിടുണ്ട്. സർക്കാർ കോടതിയെ സമീപിച്ചത് ചട്ടലംഘനമാണെന്നാണ് ഗവർണർ പറയുന്നത്. ഗവർണർ പദവിയുടെ പ്രസക്തി പരിശോധിക്കണമെന്ന ആവശ്യ ഉന്നയിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP