Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്പർ ഡയൽ ചെയ്തപ്പോൾ തെറ്റായി ഒരു മിസ്‌കോൾ പോയി! കോട്ടയത്ത് യുവതിക്ക് പറ്റിയ കൈപ്പിഴയിൽ കിട്ടിയത് എട്ടിന്റെ പണി; മിസ്ഡ് കോൾ ചെന്ന അജ്ഞാതനായ പൂവാലൻ വിളിയോട് വിളി; സഹികെട്ട് പൊലീസിൽ പരാതി നൽകി; കോട്ടയത്ത് നിന്നും അറസ്റ്റിലായത് മധ്യവയസ്‌കൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : നമ്പർ ഡയൽ ചെയ്തപ്പോൾ തെറ്റായി ഒരു മിസ്‌കോൾ പോയയത് യുവതിക്ക് പണിയായി. വിടാതെ പിന്തുടർന്ന് ഫോൺ വിളിയുമായി കോൾ ലഭിച്ച അജ്ഞാതനായ കോളർ. കോട്ടയത്താണ് സംഭവം. ഒരു മാസം മുൻപാണ് നമ്പർ മാറി യുവതി കോൾ വിളിച്ചത്. പിന്നാലെ പിന്തുടന്ന് ഇയാളെ അജ്ഞാൻ കോൾ ചെയ്യുകയായിരുന്നു. ശല്യം സഹിക്കാതെ വന്നതോടെ ഭർത്താവിനെ വിവരം അറിയിച്ചു. ഭർത്താവും യുവതിയും നൽകിയ പരാതിയിൽ പൊലീസ് ആളെ പൊക്കി.

സംഭവത്തിൽ പുന്നന്താനം കോളനി പുത്തൻകണ്ടം മധുസൂദനൻ (50) ആണ് അറസ്റ്റിലായത്. നമ്പർ തെറ്റി മധുസൂദനന് ഒരു കോൾ പോയതിനെ തുടർന്ന് ഇയാൾ തുടരെ യുവതിയെ വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശല്യം അസഹനീയമായതോടെ യുവതി ഭർത്താവിനെ വിവരം അറിയിച്ചു.

കൂടാതെ പൊലീസിലും പരാതിപ്പെട്ടു. പൊലീസിന്റെ നിർദ്ദേശപ്രകാരം അജ്ഞാതനായ 'കോളറെ' യുവതി പാലാ ടൗൺ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തി. ഭർത്താവിന് ഒപ്പം യുവതിയെ കണ്ട മധുസൂദനൻ പിന്മാറാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന്റെ പിടിവീണു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP