Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹോദരിയെ വിവാഹത്തിലുള്ള ബുദ്ധിമുട്ടുകൾ ആനന്ദ് പറഞ്ഞത് ഉറ്റസുഹൃത്തായ സനോവറിനോട്; സഹപാഠിയുടെ വിഷമം കേട്ട ചങ്ങാതി വിഷമാവസ്ഥ പിതാവിനെ അറിയിച്ചു; മഹല്ല് കമ്മിറ്റിയോട് സഹായം അഭ്യർത്ഥിക്കാൻ നിർദ്ദേശിച്ചത് സനോവറിന്റെ പിതാവ്; മാതാവ് ബിന്ദുവിന്റെ അപേക്ഷയിൽ ജമാ അത്ത് സെക്രട്ടറി നുജുമുദ്ദീൻ നിർദ്ദേശിച്ചത് മഹല്ല് കമ്മിറ്റിക്കാരോട് സഹായം ചെയ്യണമെന്ന്; വിവാഹം നടത്താൻ സന്നദ്ധത അറിയിച്ച് മഹല്ല് കമ്മിറ്റിക്കാർ മുഴുവൻ എത്തിയതോടെ എല്ലാം ശുഭകരം: കേരളം നെഞ്ചേറ്റിയ കല്ല്യാണക്കഥ ഇങ്ങനെ

സഹോദരിയെ വിവാഹത്തിലുള്ള ബുദ്ധിമുട്ടുകൾ ആനന്ദ് പറഞ്ഞത് ഉറ്റസുഹൃത്തായ സനോവറിനോട്; സഹപാഠിയുടെ വിഷമം കേട്ട ചങ്ങാതി വിഷമാവസ്ഥ പിതാവിനെ അറിയിച്ചു; മഹല്ല് കമ്മിറ്റിയോട് സഹായം അഭ്യർത്ഥിക്കാൻ നിർദ്ദേശിച്ചത് സനോവറിന്റെ പിതാവ്; മാതാവ് ബിന്ദുവിന്റെ അപേക്ഷയിൽ ജമാ അത്ത് സെക്രട്ടറി നുജുമുദ്ദീൻ നിർദ്ദേശിച്ചത് മഹല്ല് കമ്മിറ്റിക്കാരോട് സഹായം ചെയ്യണമെന്ന്; വിവാഹം നടത്താൻ സന്നദ്ധത അറിയിച്ച് മഹല്ല് കമ്മിറ്റിക്കാർ മുഴുവൻ എത്തിയതോടെ എല്ലാം ശുഭകരം: കേരളം നെഞ്ചേറ്റിയ കല്ല്യാണക്കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: ചേരാവള്ളി മസ്ജിദിന്റെ അങ്കണത്തിൽ വെച്ച് ഇന്നലെ നടന്ന വിവാഹത്തിന്റെ വാർത്ത മതേതര കേരളം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. മഹല്ല് കമ്മറ്റി ഇത്തരത്തിൽ ഒരു വിവാഹം നടത്തി കൊടുക്കാൻ ഇടയായത് പ്ലസ്ടു ക്ലാസ്സിൽ തന്റെ സഹോദരിയുടെ വിവാഹം നടക്കാത്ത കഥ സുഹൃത്തിനോട് പറഞ്ഞതോടെയായിരുന്നു. ആ കഥ ഇങ്ങനെ; സഹോദരിയുടെ വിവാഹം നടക്കാത്തതെന്താണ് എന്ന് സഹപാഠി സനോവർ ചോദിച്ചപ്പോഴാണ് ആനന്ദ് തന്റെ വിഷമം തുറന്നു പറഞ്ഞത്. അച്ഛൻ മരിച്ചതോടെ വീട്ടിൽ വലിയ ബുദ്ധിമുട്ടാണ്. അതു കൊണ്ടാണ് വിവാഹം നീട്ടികൊണ്ടു പോകുന്നത്. കൈയിൽ പൈസ ഇല്ലാതെ എങ്ങനെയാണ് വിവാഹം നടത്തുക. ഈ വാക്കുകൾ കേട്ടപ്പോൾ സനോവർ ആകെ വിഷമത്തിലായി. കാരണം ആനന്ദിന്റെ ആത്മാർത്ഥ സുഹൃത്താണ് സനോവർ.

രണ്ട് വർഷം മുൻപ് വിവാഹം ഉറപ്പിച്ച് എന്ന് കളിക്കൂട്ടുകാരൻ പറഞ്ഞപ്പോൾ അന്ന് അവനെ കൊണ്ട് പാർട്ടി നടത്തിച്ചതാണ്. എന്നാൽ ഇപ്പോൾ അത് നടക്കില്ല എന്ന ഘട്ടം വന്നിരിക്കുന്നു. പ്ലസ്ടു ക്ലാസ്സിൽ വച്ച് ആനന്ദ് അന്നു പറഞ്ഞ വാക്കുകൾ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അങ്ങനെയാണ് സനോവർ തന്റെ പിതാവിനെ ഈ വിവരം അറിയിച്ചത്. പിതാവ് പള്ളിയിലെ മഹല്ല് കമ്മറ്റി അറിയിക്കുകയും ഒരു അപേക്ഷ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ സനോവർ തന്നെയാണ് ആനന്ദിന്റെ മാതാവ് ബിന്ദുവിന്റെ പേരിൽ അപേക്ഷ കൊടുത്തത്. ഒരു ഹിന്ദു കുടുംബം തങ്ങൾക്ക് അപേക്ഷ നൽകിയപ്പോൾ അവർക്ക് എങ്ങനെയും സഹായം നൽകണമെന്നായിരുന്നു ജമാ അത്ത് സെക്രട്ടറി നുജുമുദ്ദീന്റെ ആഗ്രഹം. ഇക്കാര്യം കമ്മറ്റി അറിയിക്കുകയും എല്ലാവരും അനുകൂലിക്കുകയും ചെയ്യുകയുമായിരുന്നു.

ചേരാവള്ളി അമൃതാഞ്ജലിയിൽ അശോകൻ മരിക്കുന്നതിന് മുൻപായിരുന്നു മകളുടെ വിവാഹം ഉറപ്പിച്ചത്. സ്വർണ്ണക്കടയിലെ ജോലിക്കാരനായിരുന്നു അശോകൻ. അവിടെ സ്ഥിരമായെത്തുന്ന ശരതുമായിട്ടായിരുന്നു മകളുടെ വിവാഹം ഉറപ്പിച്ചത്. എക്സൈസ് കമ്മീഷ്ണർ ഓഫീസിലെ താൽക്കാലിക ജീവനക്കാരനാണ് ശരത്. ഒരു വർഷത്തിനുള്ളിൽ വിവാഹം നടത്താം എന്ന് പറഞ്ഞെങ്കിലും അശോകൻ ഇതിനിടയിൽ മരണപ്പെട്ടു. ഇതോടെ വലിയ പ്രതിസന്ധിയിലായി അശോകന്റെ കുടുംബം. അശോകന്റെ ഭാര്യ പുറം ജോലിക്ക് പോയായിരുന്നു പിന്നീട് കുടുംബം പുലർത്തിയിരുന്നത്. മകൾ അഞ്ജു പ്ലസ്ടു കഴിഞ്ഞതിന് ശേഷം ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. അച്ഛന്റെ മരണത്തോടെ അത് പാതി വഴിയിൽ നിന്നു പോയി.

കുടുംബം പുലർത്താൻ തന്നെ നന്നെ പാടുപെട്ടിരുന്ന ബിന്ദുവിന് മകളുടെ വിവാഹം നടത്താൻ കഴിവില്ലായിരുന്നു. പലരുടെ മുന്നിലും സഹായം അഭ്യർത്ഥിച്ച് പോയെങ്കിലും ആരും സഹായിച്ചില്ല. എങ്ങനെ മകളുടെ വിവാഹം നടത്തും എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് അവർ പോലുമറിയാതെ സനോവർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പള്ളി കമ്മറ്റി വിവാഹം നടത്തി കൊടുക്കാമെന്ന് അറിയിച്ചത്. ഇതോടെ അവർ വളരെ വലിയ സന്തോഷത്തിലായി. പിന്നീട് എല്ലാം വളരെ വേഗമായിരുന്നു. മാട് വിൽപ്പനക്കാരനായ നസീർ വിവാഹം നടത്തി കൊടുക്കാമെന്ന് അറിയിക്കുകയും 10 പവനും 2 ലക്ഷം രൂപയും നൽകുകയും ചെയ്തു. സഹപാഠിയുടെ സങ്കടം മനസ്സിലാക്കി സഹായിക്കാൻ മനസ്സുകാട്ടിയ സരോവർ ആണ് ഇപ്പോൾ താരം.

ഞായർ രാവിലെ 21.10 നായിരുന്നു അഞ്ജുവും ശരതും വിവാഹിതരായത്. ഏഴു തിരിയിട്ട് കൊളുത്തിയ നിലവിളക്ക്. നിറപറയും പൂങ്കുലയും. മന്ത്രജപങ്ങളോടെ തന്ത്രിയുടെ പൂജകളും. കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം തളം കെട്ടി നിൽക്കുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷം. എല്ലാം കൊണ്ടും ഒരു ക്ഷേത്രാങ്കണത്തിന്റെ പ്രതീതിയായിരുന്നു കായംകുളം ചേരാവള്ളി ജുമാ മസ്ജിദിന്റെ തിരുമുറ്റം. പള്ളിയിൽ ളുഹർ നമസ്‌ക്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങുമ്പോൾ പള്ളി മുറ്റത്തെ പന്തലിൽ മന്ത്രോച്ഛാരണങ്ങളോടെ താലികെട്ട് നടക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP