Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാഷ്ട്രീയനേട്ടത്തിനായി വാർഡ് വിഭജനം നടത്തിയത് യുഡിഎഫിന്റെ ഭരണകാലത്ത്: വീട്ടിലെ കിടപ്പുമുറി പോലും വിഭജിച്ചു; വീട്ടിലെ കക്കൂസ് ഒരുഭാഗത്തും വീട് ഒരുഭാഗത്തുമായി; എൽഡിഎഫിന് അനുകൂലമായ വിഭജനമാണെന്ന ആരോപണത്തിൽ കഴമ്പില്ല; വിവാദങ്ങളുടെ ആവശ്യമില്ലെന്ന് മന്ത്രി എ കെ ബാലൻ

രാഷ്ട്രീയനേട്ടത്തിനായി വാർഡ് വിഭജനം നടത്തിയത് യുഡിഎഫിന്റെ ഭരണകാലത്ത്: വീട്ടിലെ കിടപ്പുമുറി പോലും വിഭജിച്ചു; വീട്ടിലെ കക്കൂസ് ഒരുഭാഗത്തും വീട് ഒരുഭാഗത്തുമായി; എൽഡിഎഫിന് അനുകൂലമായ വിഭജനമാണെന്ന ആരോപണത്തിൽ കഴമ്പില്ല; വിവാദങ്ങളുടെ ആവശ്യമില്ലെന്ന് മന്ത്രി എ കെ ബാലൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം രാഷ്ട്രീയപ്രേരിതമായ നീക്കമല്ലെന്ന് മന്ത്രി എ.കെ. ബാലൻ. വാർഡ് വിഭജനത്തിൽ നിലവിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്നും ഇത് എൽഡിഎഫിന് അനുകൂലമായ വിഭജനമാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം  പറഞ്ഞു.

ഇത് തികച്ചും ജനസംഖ്യാ ആനുപാതികമായ വിഭജനമാണ്. എൽഡിഎഫിന് വേണ്ടിയുള്ള വിഭജനമല്ല. യുഡിഎഫിന്റെ കാലത്താണ് രാഷ്ട്രീയനേട്ടത്തിനായി വാർഡ് വിഭജനം നടത്തിയത്. അന്ന് വീട്ടിലെ കിടപ്പുമുറി പോലും വിഭജിച്ചു. വീട്ടിലെ കക്കൂസ് ഒരുഭാഗത്തും വീട് ഒരുഭാഗത്തുമായി- മന്ത്രി പറഞ്ഞു.

യുഡിഎഫിന്റെ കാലത്ത് അവർക്ക് അനുകൂലമായി വാർഡുകൾ വിഭജിച്ചിട്ടും തിരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു വിജയമെന്നും മന്ത്രി ഓർമിപ്പിച്ചു. അതേസമയം, ഗവർണറുമായുള്ള തർക്കത്തിൽ നേരത്തെ രണ്ടുതവണ പ്രതികരിച്ചതാണെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് വിഭജനം ലക്ഷ്യമിട്ട ഓർഡിനൻസ് സംബന്ധിച്ച് ഗവർണറുമായി യാതൊരു അഭിപ്രായ വ്യത്യാസവും സർക്കാരിന് ഇല്ലെന്ന് നിയമന്ത്രി എകെ ബാലൻ ഇക്കഴിഞ്ഞ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു . ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതിൽ ഭരണപരമായ ഒരു പ്രതിസന്ധിയുമില്ല. സർക്കാരും ഗവർണറും തമ്മിൽ ഒരു പ്രശ്‌നവുമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

പി സദാശിവം കേരള ഗവർണറായിരുന്ന കാലത്തും ഗവർണറുടെ അഭിപ്രായം കൂടി പരിഗണിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളത്. അതുതന്നെ തുടരും. അങ്ങനെ എടുക്കുന്ന തീരുമാനത്തിന് ഗവർണറുടെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഗവർണർ മനഃപൂർവ്വം പ്രശ്‌നമുണ്ടാക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല.അടിയന്തര സാഹചര്യം എന്താണ് എന്ന് മാത്രമാണ് ഗവർണർ ചോദിച്ചത് . നിയമസഭയിൽ ബിൽ കൊണ്ടുവരുന്നതിന് ഒരു തടസവുമില്ലെന്നും എ കെ ബാലൻ പറഞ്ഞിരുന്നു.

അതേ സമയം , ജനസംഖ്യ കണക്കെടുപ്പിനെ (സെൻസസ്) തദ്ദേശ വാർഡ് വിഭജനം ബാധിക്കില്ലെന്ന് മന്ത്രി എ.സി മൊയ്തീനും വ്യക്തമാക്കി രം?ഗത്തെത്തി. ഒറ്റ വിഭജനമേ പാടുള്ളൂവെന്ന് സെൻസസ് നിയമത്തിൽ പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി രം?ഗത്തെത്തിയത്. സെൻസസിന് പുറത്തു നിന്നുള്ള ചോദ്യം ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിവെക്കും. ദേശീയ ജനസംഖ്യ രജിസ്റ്ററിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും മന്ത്രി മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറെ അറിയിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറുപ്പുവരുത്തകയും ചെയ്യേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമായാതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാൽ സെൻസസ് പ്രക്രിയയുമായി സർക്കാർ പൂർണമായും സഹകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP