Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'50 ലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് വേണമെങ്കിൽ അവരെ നാടുകടത്തും; ആദ്യം അവരുടെ പേര് വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കും; അപ്പോൾ പിന്നെ ദീദിക്ക് ആരെയും സന്തോഷിപ്പിക്കാൻ കഴിയില്ല; വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പൗരത്വഭേദഗതി ബില്ലിൽ രാജ്യമൊട്ടാകെ പ്രതിഷേധം കത്തുമ്പോൾ വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി നേതാവ്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടി നൽകിയാണ് ദിലീപ് ഗോഷ് രംഗത്തെത്തിയത്. രാജ്യത്ത് നിന്ന് 50 ലക്ഷ മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തുരത്തുമെന്ന് ദിലീപ് ഗോഷ് വ്യക്തമാക്കി. പിന്നാലെ സംഭവം വിവാദമായിരുന്നു.

'50 ലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് വേണമെങ്കിൽ അവരെ നാട് കടത്തും. ആദ്യം അവരുടെ പേര് വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കും അപ്പോൾ പിന്നെ ദീദിക്ക് ആരെയും സന്തോഷിപ്പിക്കാൻ കഴിയില്ല.' ദിലീപ് ഗോഷ് പറഞ്ഞു. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയിലായിരുന്നു ദിലീപ് ഗോഷിന്റെ പ്രസ്താവന.പൊതുമുതൽ നശിപ്പിക്കുന്നവരെ പട്ടിയെ പോലെ വെടിവെക്കുമെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് ബിജെപി നേതാവ് വീണ്ടും രംഗത്തെത്തുന്നത്.

'പൊതു സ്വത്ത് തീയിട്ട് നശിപ്പിക്കാൻ അത് അവരുടെ അച്ഛന്റെ സ്വത്താണോ? നികുതിദായകരുടെ പണംകൊണ്ട് നിർമ്മിച്ച സർക്കാരിന്റെ സ്വന്ത് എങ്ങനെയാണ് ഇവർ നശിപ്പിക്കുക?'', എന്നായിരുന്നു ദീലീപ് ഗോഷിന്റെ പ്രസ്താവന. ഇതിനെതിരെ മമതാ ബാനർജി രംഗത്തെത്തിയിരുന്നു.

ബംഗാൾ ഉത്തർപ്രദേശല്ല എന്നായിരുന്നു മമതയുടെ മറുപടി. പൗരത്വ നിയമത്തെ പിന്തുണച്ച് നാദിയ ജില്ലയിൽ ബിജെപി നടത്തിയ റാലിയെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ദീലിപ് ഘോഷിന്റെ പരാമർശം. ബിജെപി നേതാക്കൾ തന്നെ ദീലീപ് ഘോഷിന്റെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രസ്താവനയിൽ ദിലീപ് ഘോഷിനെതിരെ കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP