Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എത്യോപ്യൻ മുൻ പ്രസിഡന്റ് അനുസ്മരണം നാളെ സായിഗ്രാമത്തിലെ കോളെജ് ഓഡിറ്റോറിയത്തിൽ

എത്യോപ്യൻ മുൻ പ്രസിഡന്റ് അനുസ്മരണം നാളെ സായിഗ്രാമത്തിലെ കോളെജ് ഓഡിറ്റോറിയത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫ്രണ്ട്‌സ് ഓഫ് എത്യോപ്യ ഇൻ ട്രിവാണ്ട്രത്തിന്റെയും ശ്രീസത്യസായി ആർട്‌സ് ആൻഡ് സയൻസ് കോളെജിന്റെയും സംയുക്താഭിമുഖ്യത്തിൽരണ്ടാമത് ഗാഷെ ഗിർമ അനുസ്മരണ സമ്മേളനം സായിഗ്രാമത്തിലെ കോളെജ്ഓഡിറ്റോറിയത്തിൽ ജനുവരി 21ന് (ചൊവ്വ) രാവിലെ 11 മണിക്ക് നടക്കും.

മുൻഅംബാസഡറും നയതന്ത്രവിദഗ്ദ്ധനുമായ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം
ചെയ്യും. സത്യ സായി ഓർഫനേജ് ട്രസ്റ്റ് കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ
കെ.എൻ. ആനന്ദകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗാഷെ ഗിർമയുടെ
ശിഷ്യരിൽ പ്രമുഖനും എത്യോപ്യയിലെ മൈക്രോ ബിസിനസ് കോളെജ്
സ്ഥാപകമേധാവിയുമായ അബെറ തിലാഹുൻ അനുസമ്രണ പ്രഭാഷണം നടത്തും.ഐ.സി.സി.ആർ. റീജ്യണൽ ഓഫീസർ സി. കാർതികേശൻ പ്രത്യേക സന്ദേശംനൽകും.

ഫ്രണ്ട്‌സ് ഓഫ് എത്യോപ്യ ചീഫ് കോ-ഓർഡിനേറ്ററും ഗാഷെ ഗിർമയുടെജീവചരിത്ര രചയിതാവുമായ ശിവകുമാർ കെ.പി., കൺവീനർ ഡോ. സിദ്ധാർത്ഥ്ബാനർജി, കേരള സർവകലാശാല വിദ്യാർത്ഥിയും എത്യോപ്യൻ സ്വദേശിയുമായഅബി തെസ്ഫായെ, സത്യസായി കോളേജ് വിദ്യാർത്ഥി പ്രതിനിധി അരവിന്ദ്എൽ., എന്നിവർ സംസാരിക്കും.

ഗാഷെ ഗിർമ എന്ന് ജനങ്ങൾ സ്‌നേഹപൂർവം വിളിക്കുന്ന ഗിർമ വോൾഡിഗോർഗിസ് 2001 മുതൽ 2013 വരെ എത്യോപ്യയുടെ പ്രസിഡന്റായിരുന്നു.ഇന്ത്യയെ പൊതുവിലും കേരളത്തിലെ അദ്ധ്യാപകരോടെ പ്രത്യേകിച്ചുംസ്‌നേഹാദരം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

ഗാഷെയെ സ്വാധീനിച്ചനേതാക്കളിൽ ഗാന്ധിയും മണ്ടേലയും ഉൾപ്പെടും. സഹജീവിസ്‌നേഹവും പരിസ്ഥിതിസ്‌നേഹവും ഹൃദയവിശാലതയും കൊണ്ട് ജനങ്ങളുടെ പ്രസിഡന്റായിഅറിയപ്പെട്ട ഗിർമ വോൾഡി ഗോർഗിസിന് രാഷ്ട്രീയത്തിന് അതീതമായജനസമ്മതി ലഭിച്ചിരുന്നു. തങ്ങളുടെ രഷ്‌കിതാവും സംരക്ഷകനുമായികണ്ടിരുന്നതിനാലാണ് ഇത്യോപ്യക്കാർ അദ്ദേഹത്തെ ഗാഷെ ഗിർമയെന്ന്‌സ്‌നേഹത്തോടെ വിളിച്ചിരുന്നത്. അരനൂറ്റാണ്ട് മുമ്പ് രാജഭരണകാലത്ത്ഇത്യോപ്യയുടെ ആദ്യ വനനിയമം ആവിഷ്‌കരിച്ച്പാ ർലമെന്റിൽഅവതരിപ്പിച്ചതും  പ്രസിഡന്റായിരിക്കുമ്പോൾ ദയാഹർജി നൽകിയ 20രാഷ്ട്രീയകുറ്റവാളികളെ വധശിക്ഷയിൽ നിന്നൊഴിവാക്കി ഉത്തരവിറക്കിയതുംഇദ്ദേഹമാണ്. പരിസ്ഥിതിസംരക്ഷണവും വനവത്കരണവുംദേശവ്യാപകമാക്കുന്നതിലേക്ക് ലെം ഇത്യോപ്യ എന്ന സംഘടനയും സ്ഥാപിച്ചു.അവസാനകാലത്ത് വീൽചെയറിലിരുന്നും പൊതുപരിപാടികളിൽപങ്കെടുക്കുമായിരുന്ന ഗാഷെ ഗിർമ 2018 ഡിസംബർ 15ന് അന്തരിച്ചു. ഒന്നാമത്

ഗാഷെ ഗിർമ അനുസ്മരണം 2019 ഫെബ്രുവരിയിൽ സാഹിത്യകാരൻ ഡോ. ജോർജ്ഓണക്കൂർ ഉദ്ഘാടനം ചെയ്തു. കൂടതൽ വിവരങ്ങൾക്ക് ഫോൺ 8547403730,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP