Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങൾ സംഘടിച്ചു നീങ്ങണമെന്ന ആഹ്വാനവുമായി ഇൻഫാം ദേശീയ സമ്മേളനം സമാപിച്ചു

കർഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങൾ സംഘടിച്ചു നീങ്ങണമെന്ന  ആഹ്വാനവുമായി ഇൻഫാം ദേശീയ സമ്മേളനം സമാപിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: കർഷകരുടെ സംരക്ഷണത്തിനും കാർഷികമേഖലയുടെ നിലനിൽപിനുമായി കർഷകരും കർഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളും രാഷ്ട്രീയ മത ചിന്തകൾക്കതീതമായി സഹകരിച്ചും സംഘടിച്ചും നീങ്ങണമെന്ന് ആഹ്വാനവുമായി ഇൻഫാം ദേശീയ സമ്മേളനം സമാപിച്ചു.

ഇൻഫാം ദേശീയ സമ്മേളനവും കർഷകമഹാറാലിയും ചരിത്രവിജയമാക്കിത്തീർത്ത ഇൻഫാം സംസ്ഥാന സമിതിയേയും കാഞ്ഞിരപ്പള്ളി കാർഷികജില്ല, കട്ടപ്പന താലൂക്ക്, ഗ്രാമ സമിതികളെയും സംഘാടകരേയും ദേശീയ സമിതി അഭിനന്ദിച്ചു. ദേശീയസമ്മേളനത്തിൽ ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അവതരിപ്പിച്ച ഇൻഫാം-അധ്വാനവർഗ്ഗ അവകാശ കരടുരേഖയെ ആസ്പദമാക്കി വിവിധ തലങ്ങളിൽ കാർഷികമേഖലയിലെ വിദഗ്ദ്ധരേയും ഇതര കർഷകസംഘടനാനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് കർഷകപഠനശിബിരങ്ങൾ സംഘടിപ്പിക്കും.

കാർഷികപ്രതിസന്ധിയിൽ കർഷകർക്ക് സഹായമേകുന്നതിനോടൊപ്പം കർഷക സംയുക്ത പോരാട്ടങ്ങൾക്ക് ഇൻഫാം നേതൃത്വം നൽകും. വിവിധ സംസ്ഥാനങ്ങളിലെ ഇൻഫാം പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി ഗ്രാമസമിതികൾ മുതൽ ദേശീയതലംവരെ സംഘടനാസംവിധാനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുവാനുള്ള കർമ്മപദ്ധതികൾ നടപ്പിലാക്കുവാൻ ദേശീയസമിതി തീരുമാനിച്ചു.

കാർഷികവിഷയങ്ങൾ ചർച്ചചെയ്യാനായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവിധ കർഷകസംഘടനകളുടെയും സമ്മേളനം വിളിച്ചുചേർക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചിരിക്കുന്ന കർഷകപ്രക്ഷോഭങ്ങൾ ഇൻഫാം ദേശീയസമ്മേളനത്തോടെ കൈവരിച്ചിരിക്കുന്നുവെന്നും തുടർനടപടികൾക്കും സംസ്ഥാനതല ഏകോപനത്തിനും നേതൃസമ്മേളനം വിളിച്ചുചേർക്കുമെന്നും ദേശീയ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ, സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

ഫോട്ടോ അടിക്കുറിപ്പ്-ഇൻഫാം ദേശീയ സമ്മേളനത്തോടനത്തിൽ ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അവതരിപ്പിച്ച അധ്വാനവർഗ്ഗ അവകാശരേഖ മാർ മാത്യു അറയ്ക്കൽ പ്രകാശനം ചെയ്യുന്നു. ദേശീയ സെക്രട്ടറി ഫാ. ജോർജ് പൊട്ടയ്ക്കൽ, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, കാഞ്ഞിരപ്പള്ളി കാർഷികജില്ലാ പ്രസിഡന്റ് അഡ്വ.എബ്രാഹം മാത്യു പന്തിരുവേലി, ദേശീയ പ്രസിഡന്റ് പി.സി.സിറിയക് ഐഎഎസ്, ദേശീയ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ, ദേശീയ വൈസ് ചെയർമാൻ കെ.മൈതീൻ ഹാജി, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് പറയിടം, ഇൻഫാം എറണാകുളം കാർഷികജില്ല ഡയറക്ടർ ഫാ.പോൾ ചെറുപള്ളി ഫാ.ജിൻസ് കിഴക്കേൽ തുടങ്ങിയവർ സമീപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP