Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓപ്പറേഷൻ 'സമാധാൻ ': ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റ് സർക്കാർ ജനങ്ങൾക്കെതിരായി നടത്തുന്ന പ്രതിവിപ്ലവ യുദ്ധം തിരിച്ചടിക്കാൻ സായുധരാവുക; അട്ടപ്പാടിയിൽ ചിതറിയ രക്തത്തിനു പകരം ചോദിക്കുക; അമ്പായത്തോട് മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം, പോസ്റ്റർ ഒട്ടിച്ചു; ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാൻ ആഹ്വാനം

ഓപ്പറേഷൻ 'സമാധാൻ ': ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റ് സർക്കാർ ജനങ്ങൾക്കെതിരായി നടത്തുന്ന പ്രതിവിപ്ലവ യുദ്ധം തിരിച്ചടിക്കാൻ സായുധരാവുക; അട്ടപ്പാടിയിൽ ചിതറിയ രക്തത്തിനു പകരം ചോദിക്കുക; അമ്പായത്തോട് മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം, പോസ്റ്റർ ഒട്ടിച്ചു; ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാൻ ആഹ്വാനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് പ്രദേശത്തെത്തിയത്. ഇവർ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ലഘുലേഖകള് വിതരണം ചെയ്താണ് മടങ്ങിയത്. കൊട്ടിയൂർ വന്യജീവി സംങ്കേതം വഴിയാണ് ഇവർ എത്തിയതെന്ന് നി?ഗമനം. ഒരു സ്ത്രീയടക്കം നാല് പേരാണ് എത്തി പ്രകടനം നടത്തിയതെന്ന് സൂചന.

'ഓപ്പറേഷൻ 'സമാധാൻ' ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റ് സർക്കാർജനങ്ങൾക്കെതിരായി നടത്തുന്ന പ്രതിവിപ്ലവ യുദ്ധം തിരിച്ചടിക്കാൻ സായുധരാവുക. ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത ബന്ദ് വിജയിപ്പിക്കുക' എന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.

ജനുവരി മുപ്പത്തിയൊന്നിലെ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്ന് പറഞ്ഞുള്ള പോസ്റ്റർ നഗരത്തിൽ പതിച്ച ശേഷമായിരുന്നു പ്രകടനം. അട്ടപ്പാടിയിൽ ചിതറിയ രക്തത്തിനു പകരം ചോദിക്കുക എന്ന് പോസ്റ്ററിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം തോക്കേന്തിയ ആറംഗ മാവോയിസ്റ്റ് സംഘം അമ്പായത്തോടെത്തിയിരുന്നു.

 കൂടാതെ, വയനാട്ടിലെ തേയില തോട്ടം, ആദിവാസി മേഖലകളിലെ ജീവിത പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് മലയോര മേഖലകളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമാകുന്നതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വനത്തിൽ കഴിഞ്ഞുകൊണ്ട് പ്രശ്‌നപരിഹാരത്തിനായി സജീവമായി ഇടപെടുകയാണ് മാവോയിസ്റ്റുകൾ ശ്രമിക്കുന്നത്.

വനാതിർത്തികളോട് ചേർന്ന മേഖലകളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം വീണ്ടും സജീവമായത്. സിപിഐ മാവോയിസ്റ്റ് നാടുകാണി, കബിനീദളം വിഭാഗങ്ങളാണ് വനമേഖലയിൽ തമ്പടിച്ചിരിക്കുന്നത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ നീക്കം പൊലീസ് അതിശക്തമായി തന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇവരെ പിടികൂടാൻ സാധിക്കാതെ വരികയാണ് പൊലീസിന്.

കഴിഞ്ഞ ചൊവ്വാഴ്ച മേപ്പാടിക്കടുത്ത അട്ടമലയിൽ ബംഗളൂരു സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ വില്ല മാവോയിസ്റ്റുകൾ അടിച്ച് തകർക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തിരുന്നു. റിസോർട്ടിൽ എത്തുന്നവർക്കായി ആദിവാസികളെ കാഴ്ചവയ്ക്കുന്നുവെന്നും ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന റിസോർട്ട് നടത്തിപ്പുകാരെ നേരിടുമെന്നും പോസ്റ്ററിൽ എഴുതിയിരുന്നു.

മേപ്പാടിയിൽ എത്തിയ മാവോയിസ്റ്റുകൾ പതിച്ച പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെ: കഴിഞ്ഞ സീസണിൽ ആദിവാസി സ്ത്രീകളെ വഴിയിൽ തടഞ്ഞുനിർത്തി അരിയും മറ്റും നൽകാമെന്നു പറഞ്ഞ് റിസോർട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യാനുള്ള നടത്തിപ്പുകാരുടെ ഗൂഢപദ്ധതിക്കെതിരെയാണ് ഈ ആക്രമണം. ആദിവാസികളുടെ നിത്യജീവിതത്തെ താറുമാറാക്കുകയും ആദിവാസി സ്ത്രീകളെ ലൈംഗികചൂഷണത്തിനായി കെണിയിൽപ്പെടുത്തുകയും ചെയ്യുന്ന റിസോർട്ട് മാഫിയയ്‌ക്കെതിരായ താക്കീതാണിത്.

ആദിവാസികൾ ആരുടെയും കച്ചവട വസ്തുക്കളല്ല. ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സർക്കാർ- ടൂറിസം മാഫിയയ്‌ക്കെതിരെ ഒന്നിക്കുക. ആദിവാസി കോളനി പരിസരത്തുനിന്ന് മുഴുവൻ റിസോർട്ടുകാരെയും അടിച്ചോടിക്കുക- തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP