Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികൾക്ക് മുട്ടൻ പണിയുമായി വീണ്ടും കേന്ദ്രസർക്കാർ; ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങാൻ കഴിയുന്ന മദ്യത്തിന്റെ അളവ് ഒരു ബോട്ടിൽ ആക്കി കുറയ്ക്കാൻ ആലോചന; സിഗരറ്റിന്റെ എണ്ണം പകുതിയാക്കും; ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം അമ്പതിനായിരത്തിൽ നിന്ന് നേർപകുതിയായി കുറയ്ക്കും; വാണിജ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം മോദി അംഗീകരിച്ചു; തല്ലിക്കെടുത്തുന്നത് പ്രവാസികളുടെ ഏറ്റവും വലിയ സന്തോഷം തന്നെ

പ്രവാസികൾക്ക് മുട്ടൻ പണിയുമായി വീണ്ടും കേന്ദ്രസർക്കാർ; ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങാൻ കഴിയുന്ന മദ്യത്തിന്റെ അളവ് ഒരു ബോട്ടിൽ ആക്കി കുറയ്ക്കാൻ ആലോചന; സിഗരറ്റിന്റെ എണ്ണം പകുതിയാക്കും; ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം അമ്പതിനായിരത്തിൽ നിന്ന് നേർപകുതിയായി കുറയ്ക്കും; വാണിജ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം മോദി അംഗീകരിച്ചു; തല്ലിക്കെടുത്തുന്നത് പ്രവാസികളുടെ ഏറ്റവും വലിയ സന്തോഷം തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒന്നോ രണ്ടോ വർഷം കൂടി വിദേശത്തുനിന്നെത്തുമ്പോൾ നാട്ടിലെ സുഹൃത്തുക്കളുമായി ഒന്നു കൂടാമെന്ന് വിചാരിച്ചാൽ, അതിന് പ്രവാസികൾ ബീവറേജസ് ഷോപ്പിൽപ്പോയി ക്യൂനിൽക്കേണ്ടിവരുന്ന കാലം വിദൂരമല്ല. വിദേശത്തുനിന്നെത്തുന്നവർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ വാങ്ങാവുന്ന മദ്യക്കുപ്പികളുടെ എണ്ണം ഒന്നായി ചുരുക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ശുപാർശചെയ്തു. സിഗരറ്റിന്റെ എണ്ണവും പാതിയായി കുറച്ചു. ഡ്യൂട്ടിയടക്കാതെ വാങ്ങാവുന്ന സമ്മാനങ്ങളുടെ മൂല്യം നിലവിലുള്ള അമ്പതിനായിരത്തിൽനിന്ന് വെട്ടിക്കുറയ്ക്കാനും മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.

നിലവിൽ രണ്ടു കുപ്പികളാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങാൻ സാധിക്കുക. കൊണ്ടുവരാവുന്ന സിഗരറ്റുകളുടെ എണ്ണം മുമ്പ് 200 ആയിരുന്നു. പിന്നീടത് 100 ആയി കുറച്ചു. അതു വീണ്ടും കുറയ്ക്കാനാണ് ഇപ്പോൾ ശുപാർശ നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, പ്രവാസികളുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനമുയർന്നിട്ടുണ്ട്. വലിയൊരു വരുമാനസ്രോതസ്സ് കൂടിയാണ് മദ്യത്തിന്റെ അളവ് വെട്ടിക്കുറയ്ക്കുന്നതിലൂടെ സർക്കാരിന് നഷ്ടമാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മദ്യവും പുകയിലയും പോലുള്ള മോശം വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുകെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ നൽകിയിട്ടുള്ളതതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ആഗോള നിയമങ്ങളുടെ നിലവാരത്തിലേക്ക് ഇന്ത്യൻ നിയമങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. മാത്രമല്ല, മദ്യത്തിന്റെ ഇറക്കുമതി പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ അനുവദനീയമായ മദ്യത്തിന്റെയും സിഗരറ്റിന്റെയും അളവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

വാണിജ്യമന്ത്രാലയത്തിന്റെ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ധനമന്ത്രാലയമാണ്. എന്നാൽ, ഇന്ത്യയിലെ സ്വകാര്യ വിമാനത്താവളങ്ങൾ പ്രവാസികൾക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് രണ്ടുലിറ്ററിൽനിന്ന് നാലുലിറ്ററായി കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണനയിലിരിക്കെയാണ് മദ്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശുപാർശ വാണിജ്യ മന്ത്രാലയം നൽകിയിട്ടുണ്ട്. തായ്‌ലൻഡ്, സിംഗപ്പുർ, ദുബായ് തുടങ്ങിയ വിമാനത്താവളങ്ങളിലേതുപോലെ നാലുലിറ്റർ വാങ്ങാൻ അനുമതി നൽകണമെന്നാണ് പ്രൈവറ്റ് എയർപോട്‌സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അയൽരാജ്യങ്ങളെയും മറ്റ് ഏഷ്യ-പസഫിക് രാജ്യങ്ങളെയും കണക്കിലെടുക്കുമ്പോൾ പ്രവാസികൾക്കും വിദേശ യാത്രക്കാർക്കും ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് കുറവാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ബജറ്റിൽ ഇതിനുള്ള അനുമതി ലഭിക്കുന്നതിനുവേണ്ടിയാണ് അസോസിയേഷൻ കേന്ദ്രത്തെ സമീപിച്ചിട്ടുള്ളത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽനിന്നുള്ള വരുമാനം കൂട്ടുന്നത് വിമാനത്താവള നടത്തിപ്പിന് അടിയന്തരമാണെന്നും അവർ കേന്ദ്രത്തെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP