Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോളണ്ടുകാർക്കും റുമാനിയക്കാർക്കും ഇപ്പോഴത്തെ സുഖം ഒരുവർഷം കൂടി; ബ്രെക്‌സിറ്റ് ട്രാൻസിഷൻ പീരീഡ് കഴിയുന്ന ദിനം മുതൽ വർക്ക് പെർമിറ്റിന് അർഹതയില്ലാത്ത യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് വിസയില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഹോം സെക്രട്ടറി

പോളണ്ടുകാർക്കും റുമാനിയക്കാർക്കും ഇപ്പോഴത്തെ സുഖം ഒരുവർഷം കൂടി; ബ്രെക്‌സിറ്റ് ട്രാൻസിഷൻ പീരീഡ് കഴിയുന്ന ദിനം മുതൽ വർക്ക് പെർമിറ്റിന് അർഹതയില്ലാത്ത യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് വിസയില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഹോം സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ബ്രിട്ടനിലേക്ക് പതിനായിരക്കണക്കിനാളുകളാണ് ബ്രിട്ടനിലേക്ക് കുടിയേറിയിട്ടുള്ളത്. പ്രത്യേകിച്ച് ഒരു തൊഴിലിലും നൈപുണ്യമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യൂണിയൻ അംഗരാജ്യങ്ങളിലെ ഏതുരാജ്യത്തും തൊഴിലെടുത്തുജീവിക്കാമെന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ് പോളണ്ടുകാരും റുമാനിയക്കാരും ബ്രിട്ടനിലേക്ക് പ്രവഹിച്ചത്. എന്നാൽ, ഇവരുടെ സുഖജീവിതത്തിന് ഒരുവർഷംകൂടിയേ ആയുസ്സുള്ളൂവെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.

ബ്രെക്‌സിറ്റ് ട്രാൻസിഷൻ പിരീഡ് പൂർത്തിയാകുന്നതോടെ, ഇത്തരം കുടിയേറ്റക്കാർക്ക് വർക്ക് പെർമിറ്റില്ലാതെ ബ്രിട്ടനിൽ തുടരാൻ സാധിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി. 2021 ജനുവരിയോടെ ട്രാൻസിഷൻ പീരിഡ് പൂർത്തിയാക്കാനാണ് സർക്കാരിന്റെ തീരുമാനം. കുടിയേറ്റക്കാർക്ക് രണ്ടുവർഷത്തെ ഇളവാണ് മുൻ പ്രധാനമന്ത്രി തെരേസ മെയ്‌ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ട്രാൻസിഷൻ പിരീഡ് പൂർത്തിയാകുന്നതോടെ ഇളവും അവസാനിപ്പിക്കാനാണ് ബോറിസ് ജോൺസൺ സർക്കാരിന്റെ ശ്രമം.

ഓസ്‌ട്രേലിയൻ മാതൃകയിലുള്ള പോയിന്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റനയം കൊണ്ടുവരാനാണ് ബോറിസ് ജോൺസൺ സർക്കാർ തയ്യാറെടുക്കുന്നത്. അതിന്റെ ഭാഗമായി തൊഴിൽ നൈപുണ്യമില്ലാത്തവരെ ബ്രിട്ടനിലേക്ക് കുടിയേറുന്നത് തടയുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബോറിസ് വ്യക്തമാക്കിയിരുന്നു. അത്തരം തൊഴിൽ മേഖലകളിൽ തൊഴിലാളികളെ കിട്ടാത്ത സാഹചര്യമുണ്ടായാൽമാത്രമേ ഈ നയം പുനഃപരിശോധിക്കുകയുള്ളൂവെന്നും ബോറിസ് വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയാണ് പ്രീതി പട്ടേലിന്റെ നിലപാട്.

തെരേസ മെയ് പ്രധാനമന്ത്രിയും സാജിദ് ജാവിദ് ഹോം സെക്രട്ടറിയുമായിരുന്ന കാലത്ത് പുറത്തിറക്കിയ കുടിയേറ്റ ധവളപത്രത്തിൽ നടപടികൾ ഘട്ടം ഘട്ടമായാകും നടപ്പിലാക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ നിയന്ത്രണങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയാത്ത തൊഴിലാളികൾക്ക് സാവകാശം നൽകുമെന്നായിരുന്നു തെരേസ മേയുടെ പ്രഖ്യാപനം. എന്നാൽ, നടപടികൾ വേഗത്തിലാക്കുമെന്നും ബ്രിട്ടനിലേക്കുള്ള അനിയന്ത്രിത കുടിയേറ്റം കർശനമായി നിയന്ത്രിക്കുമെന്നും പ്രീതി പട്ടേൽ വ്യക്തമാക്കി.
യൂറോപ്യൻ യൂണിയന്റെ നിയമങ്ങളുമായി ചേർന്നാകില്ല ബ്രിട്ടന്റെ നിയമങ്ങൾ നടപ്പിലാവുകയെന്ന് ഇപ്പോൾ ചാൻസലർകൂടിയായ സാജിദ് ജാവിദ് പറഞ്ഞു.

യൂറോപ്യൻ യൂണിയന്റെ സിംഗിൾ മാർക്കറ്റിലോ കസ്റ്റംസം യൂണിയനിലോ ബ്രിട്ടൻ അംഗമായിരിക്കില്ല. സ്വന്തമായ നിയമങ്ങൾക്കുള്ളിൽനിന്നാകും ബ്രിട്ടൻ പ്രവർത്തിക്കുക. ഇക്കൊല്ലം അവസാനത്തോടെ അതിന് രൂപം നൽകുകയും ചെയ്യും. എന്നാൽ, കടുത്ത നിലപാടുകൾ ബ്രിട്ടനിൽ കടുത്ത ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായേക്കുമെന്ന് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP