Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജംഷ്ഡപൂർ എഫ്‌സിക്ക് എതിരെ രണ്ട് തവണ ലീഡ് നേടിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി; ഹാട്രിക്ക് ജയം കൊതിച്ച ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നേരിട്ടത് രണ്ടാം പകുതിയിൽ; ഹക്കു ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്‌സിന് തോൽവി വന്നത് സെൽഫ് ഗോളിൽ; പ്ലേ ഓഫ് സാധ്യത മങ്ങി

ജംഷ്ഡപൂർ എഫ്‌സിക്ക് എതിരെ രണ്ട് തവണ ലീഡ് നേടിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി; ഹാട്രിക്ക് ജയം കൊതിച്ച ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നേരിട്ടത് രണ്ടാം പകുതിയിൽ; ഹക്കു ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്‌സിന് തോൽവി വന്നത് സെൽഫ് ഗോളിൽ; പ്ലേ ഓഫ് സാധ്യത മങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ജംഷഡ്പൂർ: ഹാട്രിക് വിജയം കൊതിച്ചാണ് ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിനായി ഇന്നലെ ഇറങ്ങിയത് എന്നാൽ ഭാഗ്യദേവത ബ്ലാസ്റ്റേഴ്‌സിന് തുണച്ചില്ല. നിർഭാഗ്യവും നിസ്സാരമായ ചില പിഴവുകളുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി സമ്മാനിച്ചതെന്ന് കളികാണുമ്പോൾ തന്നെ നമുക്ക് മനസിലാക്കാം. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് കാര്യമായ മങ്ങലാണ് ഏറ്റിരിക്കുന്നത്.

രണ്ട് വിജയങ്ങളിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് എത്തിയപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കണ്ടത്. എന്നാൽ ഇന്നലെ നടന്ന കളിയിൽ ഹാട്രിക്ക് വിജയത്തിനായി ബ്ലാസ്റ്റേഴ്‌സ് പൊരുതിയപ്പോൾ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചത്. ഐ.എസ്.എല്ലിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ജംഷേദ്പുർ എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് നിരാശയോടെ തോൽവി ഏൽക്കേണ്ടി വന്നത്. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി എന്നതും ശ്രദ്ധേയം.

രണ്ടാം പകുതിയിൽ പത്തു പേരുമായി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്.സിയോട് പൊരുതി തോറ്റുവെന്ന് പറയേണ്ടി വരും. രണ്ടു തവണ മുന്നിൽ പിന്നിൽ ശേഷമാണ് ജംഷഡ്പൂർ ജയിച്ചു കയറിയത്. തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ജയിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

87-ാം മിനിറ്റിൽ കേരള ക്യാപ്റ്റൻ ഓഗ്ബെച്ചെയുടെ സെൽഫ് ഗോൾ കേരളത്തിന്റെ വിധിയെഴുതി. 50-ാം മിനിറ്റിൽ അബ്ദുൾ ഹക്കു ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ 40 മിനിറ്റിലേറെ 10 പേരുമായാണ് കേരളം കളിച്ചത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യതകൾ മങ്ങലേക്കുകയായിരുന്നു.

11-ാം മിനിറ്റിൽ മെസ്സി ബൗളിയിലൂടെ കേരളമാണ് ആദ്യം മുന്നിലെത്തിയത്. പന്ത് ക്ലിയർ ചെയ്യുന്നതിൽ സുബ്രതോ പോളിന് സംഭവിച്ച പിഴവ് മുതലെടുത്ത് മെസ്സി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. 39-ാം മിനിറ്റിൽ അക്കോസ്റ്റയിലൂടെ ജംഷേദ്പുർ ഒപ്പമെത്തി. 50-ാം മിനിറ്റിൽ 10 പേരായി ചുരുങ്ങിയെങ്കിലും ഓഗ്ബെച്ചെയുടെ മികവിൽ ബ്ലാസ്റ്റേഴ്സ് 56-ാം മിനിറ്റിൽ ലീഡെടുത്തു. ഹെഡറിലൂടെയായിരുന്നു ഗോൾ.

പിന്നാലെ ബോക്സിൽ വെച്ച് മെസ്സിയുടെ കൈയിൽ പന്ത് തട്ടിയതിന് ബ്ലാസ്റ്റേഴ്സിനെതിരായ പെനാൽറ്റി തീരുമാനം വന്നു. കിക്ക് വലയിലെത്തിച്ച് സെർജിയോ കാസ്റ്റെൽ ജംഷേദ്പുരിനെ വീണ്ടും ഒപ്പമെത്തിച്ചു. ഇതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഓഗ്ബെച്ചെയുടെ സെൽഫ് ഗോൾ. ഇതോടെ 13 മത്സരങ്ങളിൽ നിന്ന് 14 പോയന്റുമായി കേരളം എട്ടാം സ്ഥാനത്തേക്ക് വീണു.
25ന് എഫ്.സി ഗോവക്കെതിരെ അവരുടെ ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ഹൈദരാബാദിനെതിരെ കളിച്ച ടീമിൽ ഒരേയൊരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷ്ഡ്പൂർ എഫ്സിക്കെതിരെ ഇറങ്ങിയത്. മധ്യനിരയിൽ സെയ്ത്യസെൻ സിങിന് പകരം മലയാളി താരം സഹൽ അബ്ദുസമദ് ഇറങ്ങി. മരിയോ അർക്യൂസ്, ഹാളീചരൺ നർസാറി, മുഹമ്മദ് നിങ് എന്നിവരും മധ്യനിരയിൽ കളിച്ചു. അബ്ദുൾ ഹക്കു, വ്ലാട്കോ ഡ്രൊബറോവ്, ജെസെൽ കർണെയ്റോ, മുഹമ്മദ് റാകിപ് എന്നിവരായിരുന്നു പ്രതിരോധത്തിലെ താരങ്ങൾ.

മുന്നേറ്റത്തിൽ റാഫേൽ മെസി ബൗളി-ബർതലോമിയോ ഒഗ്ബെച്ചെ സഖ്യം. ഗോൾവലയ്ക്ക് മുന്നിൽ ടി.പി രഹ്നേഷ്. സുമീത് പാസി, ഫാറൂഖ് ചൗധരി, ഡേവിഡ് ഗ്രാൻഡെ എന്നിവരായിരുന്നു ജംഷഡ്പൂർ മുന്നേറ്റത്തിൽ. മധ്യനിരയിൽ അകോസ്റ്റ, എയ്തർ മോൺറോ, അമർജിത് സിങ്, ബികാഷ് ജൈറു, മെമോ മൗറ എന്നിവർ. ടിരി, ലോറെൻസോ എന്നിവർ പ്രതിരോധത്തിൽ. സുബ്രത പോൾ ആയിരുന്നു ഗോൾവലക്ക് മുന്നിൽ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP