Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിസൈന്മാന്റെ പേരിൽ ഇന്ത്യൻ വജ്രായുധം! 3,500 കിലോമീറ്റർ റേഞ്ചുള്ള കെ-4 ആണവ മിസൈൽ പരീക്ഷണം വിജയകരം; ആന്ധ്രാ തീരത്തു നിന്നുള്ള ഉയർന്നു പൊങ്ങിയത് രാജ്യത്തിന്റെ അഭിമാനമാകുന്ന പോർമുന; കടലിൽ നിന്നും കുതിച്ചുയർന്ന് ശത്രുവിനെ സമൂലം നശിപ്പിക്കാൻ ഉഗ്രശേഷിയുള്ള മിസൈൽ; ഇന്ത്യ നിർമ്മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയർ അന്തർവാഹിനികൾക്കായി അത്യാധുനിക മിസൈൽ വികസിപ്പിച്ചത് ഡിആർഡിഒ; കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആണവ മിസൈൽ തൊടുക്കാൻ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ

മിസൈന്മാന്റെ പേരിൽ ഇന്ത്യൻ വജ്രായുധം! 3,500 കിലോമീറ്റർ റേഞ്ചുള്ള കെ-4 ആണവ മിസൈൽ പരീക്ഷണം വിജയകരം; ആന്ധ്രാ തീരത്തു നിന്നുള്ള ഉയർന്നു പൊങ്ങിയത് രാജ്യത്തിന്റെ അഭിമാനമാകുന്ന പോർമുന; കടലിൽ നിന്നും കുതിച്ചുയർന്ന് ശത്രുവിനെ സമൂലം നശിപ്പിക്കാൻ ഉഗ്രശേഷിയുള്ള മിസൈൽ; ഇന്ത്യ നിർമ്മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയർ അന്തർവാഹിനികൾക്കായി അത്യാധുനിക മിസൈൽ വികസിപ്പിച്ചത് ഡിആർഡിഒ; കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആണവ മിസൈൽ തൊടുക്കാൻ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഇന്ത്യൻ മിസൈൽമാൻ എപിജെ അബ്ദുൾ കലാമിന്റെ പേരിലുള്ള ഇന്ത്യൻ വജ്രായുധ പരീക്ഷണം വിജയകരം. 3,500 കിലോമീറ്റർ സ്‌ട്രൈക്ക് റേഞ്ചുള്ള കെ-4 ന്യൂക്ലിയർ മിസൈൽ പരീക്ഷണമാണ് വിജയത്തിലെത്തിയത്. ആന്ധ്രാപ്രദേശ് തീരത്തു നിന്നുമായിരുന്നു വിക്ഷേപണം. അന്തർവാഹിനികളിൽ നിന്നുള്ള ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇന്ത്യ നിർമ്മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയർ അന്തർവാഹിനികൾക്കായി ഡി ആർഡിഒയാണ് മിസൈൽ സംവിധാനം വികസിപ്പിച്ചത്.

നേരത്തെ തന്നെ കെ സീരീസിൽ മിസൈലുകൾ ഇന്ത്യ നിർമ്മിച്ചിരുന്നു. 750 കിലോമീറ്റർ പരിധിയുള്ള കെ 15, 3500 കിലോമീറ്റർ പരിധിയുള്ള കെ 4 എന്നീ മിസൈലുകൾ പലതവണ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തേത് ദ്വീർഘൂര പരിധിയിൽ ആണവപോർമുന വഹിക്കാവുന്ന നേട്ടമാണ്. ആന്ധ്രാ തീരത്തു നിന്നും ഐഎൻഎസ് അരിഹന്ത് മുങ്ങിക്കപ്പലിൽ നിന്നാണ് മിസൈൽ തൊടുത്തത്. ഇതോടെ ശത്രുവിന്റെ പ്രദേശത്തെ ലക്ഷ്യമാക്കി മിസൈലുകൾ അയക്കാനുള്ള കൃത്യമായ സംവിധാനം കൂടിയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.

കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈൽ വിശാഖപട്ടണം തീരത്ത് ഐഎൻഎസ് അരിഹന്തിൽ നിന്നുമാണ് വിക്ഷേപിച്ചത്. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈന, പാക്കിസ്ഥാൻ എന്നിവയെ ലക്ഷ്യമിടാനാകും. ഇന്ത്യ നിർമ്മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയർ അന്തർവാഹിനികൾക്കായി ഡി ആർഡിഒയാണ് മിസൈൽ സംവിധാനം വികസിപ്പിക്കുന്നത്. ഇന്ത്യയുടെ ആണവ ഗ്രൂപ്പിലെ പ്രധാന ഘടകമാകും അരിഹന്തുൾപ്പെടെയുള്ള അന്തർവാഹിനികൾ.

കെ സീരീസിൽ മിസൈലുകൾ ഇന്ത്യ നേരത്തെ തന്നെ നിർമ്മിച്ചിരുന്നു. 750 കിലോമീറ്റർ പരിധിയുള്ള കെ 15, 3500 കിലോമീറ്റർ പരിധിയുള്ള കെ 4 എന്നീ മിസൈലുകൾ പലതവണ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആണവ മിസൈൽ തൊടുക്കാനുള്ള കരുത്ത് (ന്യൂക്ലിയർ ട്രയഡ്) നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ പരീക്ഷണം നിർണായകമാണെന്നു പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. യു എസ്, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നിവയാണ് ഈ ശേഷിയുള്ള മറ്റു രാജ്യങ്ങൾ.

രണ്ട് ടൺ ആണവ പോർമുന വഹിക്കാനുള്ള ശേഷിയാണ് കെ 4 മിസൈലിനുള്ളത്. പത്ത് മീറ്റർ നീളവു 20 ടൺ ഭാരവുമാണ് മിസൈലിനുള്ളത്. കടലിനടിയിൽ നിന്നു വിക്ഷേപിച്ച ശേഷം ആകാശത്തേക്കുയരുകയും ശബ്ദത്തെക്കാൾ വേഗത്തിൽ ലക്ഷ്യത്തിലേക്കു കുതിക്കുകയും ചെയ്യും. അബ്ദുൾ കലാമിനോടുള്ള ആദര സൂചകമായാണ് 'കെ' എന്ന് മിസൈലിന് പേരിട്ടിരിക്കുന്നത്. 5,000 കിലോമീറ്റർ ദൂരപരിധിയുള്ള കെ 5 നിർമ്മാണ ഘട്ടത്തിലാണ്.

അഗ്നി 3 (3000 കിലോമീറ്റർ ദൂരപരിധി), അഗ്നി 2 (2000 കിലോമീറ്റർ), അഗ്നി 1 (700 കിലോമീറ്റർ), പൃഥ്വി 2 (350 കിലോമീറ്റർ) എന്നിവയാണു നിലവിൽ കരമാർഗം വിക്ഷേപിക്കാവുന്ന ആണവ മിസൈലുകൾ. യുദ്ധവിമാനങ്ങളായ സുഖോയ് 30, മിറാഷ് 2000, ജാഗ്വർ എന്നിവ ആണവ മിസൈലുകൾ വഹിക്കാൻ സജ്ജമാണ്. ഇതു കൂടാതെ മുങ്ങിക്കപ്പലിൽ നിന്നും കൊടുക്കാവുന്ന വിധത്തിലാണ് ഇപ്പോൽ കെ 4 മിസൈലും രൂപപ്പെടുത്തിയിരിക്കുന്നത്.

മിസൈൽ രംഗത്ത് അതികായരായ ഇന്ത്യ നേരത്തെ ഉപഗ്രഹ വേധ മിസൈൽ സാങ്കേതിക വിദ്യയും സ്വായക്തമാക്കിയിരുന്നു. ഉപഗ്രഹവേധ മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിലൂടെ, ബഹിരാകാശ രംഗത്ത് പ്രതിരോധമുദ്ര പതിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയു കടന്നിരുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കാണ് ഇപ്പോൾ ഈ ശേഷിയുള്ളത്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞരുടെ വർഷങ്ങൾ നീണ്ട പ്രയത്‌നത്തിന്റെ ഫലമാണ് ഈ നേട്ടം.

ഉപഗ്രഹവേധ മിസൈൽ സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങൾ ആരംഭിച്ചത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്. ചൈന ഇതു വിജയകരമായി നടത്തിയതിനു പിന്നാലെയാണ് ഇന്ത്യയും ശ്രമം തുടങ്ങിയത്. അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോന്റെ നേതൃത്വത്തിൽ സ്‌പേസ് സെക്യൂരിറ്റി ഏകോപന സമിതിക്കു (എസ്എസ്സിജി) രൂപം നൽകി. ഇന്ത്യയുടെ ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണം ചൈനക്കുള്ള മുന്നറിയിപ്പെന്ന നിലയിലായിരുന്നു വിലയിരുത്തപ്പെട്ടത്. ബഹരികാശത്തുള്ള മിസൈലുകളെ വീഴ്‌ത്തുന്നതിൽ പരീക്ഷിച്ചു വിജയിച്ച രാജ്യമാണ് ചൈന. സാറ്റലൈറ്റുകളെ വീഴ്‌ത്തുന്നതിൽ ചൈന മൂന്നു വർഷം മുൻപ് വിജയിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യയുടെ പരീക്ഷണം. മിഷൻ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനാണ്. ഇതിനാലാണ് ലോകശക്തികൾ പോലും പെട്ടെന്ന് പരീക്ഷണം നടത്താൻ മുതിരാത്തത്.

ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകളെ തകർത്ത് വിവര കൈമാറ്റ സംവിധാനം തകരാറിലാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കൂടി എത്തിയിരിക്കുന്നു. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങൾ നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ച ദൗത്യം ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആയുധം പ്രയോഗിച്ചാണ് നടപ്പിലാക്കിയത്. 2017ൽ ഈ പരീക്ഷണം പൂർത്തിയാക്കിയ ചൈന ഡോങ് നെങ് 3 എന്ന് പേരിട്ടിരിക്കുന്ന മിസൈലാണ് ഉപയോഗിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ ഭാഗത്തെത്തിയാണ് മിസൈൽ പൊട്ടിത്തെറിച്ചത്. ഡിഎൻ 3 എന്ന് വിളിക്കുന്ന മിസൈൽ 2017 ജൂലൈ 23നാണ് പരീക്ഷിച്ചത്. മംഗോളിയയിലെ ജിഗ്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു പരീക്ഷണം. എന്നാൽ ചൈനീസ് പരീക്ഷണം വിജയമാണോ എന്ന കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. എങ്കിലും ചൈനയുടെ ബഹിരാകാശ യുദ്ധ പദ്ധതി അതിവേഗത്തിൽ മുന്നേറുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP