Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാഗ്യമൈതാനിയിൽ ഏകദിന കരിയറിലെ 29-ാം സെഞ്ച്വറിയുമായി രോഹിത് ശർമ്മ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 287 എന്ന വിജയ ലക്ഷ്യവുമായി ഇന്ത്യ ചിന്നസാമി ഗ്രൗണ്ടിൽ

ഭാഗ്യമൈതാനിയിൽ ഏകദിന കരിയറിലെ 29-ാം സെഞ്ച്വറിയുമായി രോഹിത് ശർമ്മ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 287 എന്ന വിജയ ലക്ഷ്യവുമായി ഇന്ത്യ ചിന്നസാമി ഗ്രൗണ്ടിൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: രോഹിത് ശർമ തന്റെ ഭാഗ്യ മൈതാനത്ത് ഏകദിന കരിയറിലെ 29-ാം സെഞ്ച്വറി തികച്ചു. ചിന്നസ്വാമിയിലെ ഭാഗ്യ മൈതാനത്ത് 103 റൺസുമായി രോഹിത് ശർമയും 32 റൺസുമായി ക്യാപ്റ്റൻ വിരാട് കോലിയുമാണ് ക്രീസിൽ. വിജയത്തിലേക്ക് ഇന്ത്യയ്ക്ക് ഇനിയും 126 റൺസ് കൂടി വേണം. നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തു. ഈ മത്സരം ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്കും രാജ്‌കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കുമായിരുന്നു വിജയം.

സെഞ്ചുറി തികച്ച രോഹിത്തിന്റെ മികവിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 287 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 150 റൺസ് പിന്നിട്ടു. ഒന്നിന് 161 റൺസെന്ന നിലയിലാണ് 31 ഓവർ പിന്നിടുമ്പോൾ ഇന്ത്യ. ഓപ്പണർ കെ.എൽ രാഹുലിനെ 13-ാം ഓവറിൽ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 19 റൺസെടുത്ത രാഹുലിനെ ആഷ്ടൺ അഗർ പുറത്താക്കി.

എട്ടാം ഏകദിന സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസീസ് 286 റൺസിലെത്തിയത്. 132 പന്തുകൾ നേരിട്ട സ്മിത്ത് ഒരു സിക്‌സും 14 ഫോറുമടക്കം 131 റൺസെടുത്തു. രാജ്‌കോട്ടിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ രണ്ടു റൺസകലെ നഷ്ടമായ സെഞ്ചുറി സ്മിത്ത് ബെംഗളൂരു ചിന്നസ്വാമിയിൽ സ്വന്തമാക്കുകയായിരുന്നു.

സ്മിത്തിനു ശേഷം 54 റൺസെടുത്ത മാർനസ് ലബുഷെയ്‌നാണ് ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തത്. മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത് മാർനസ് ലബുഷെയ്‌നുമൊത്ത് 127 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. ഏകദിനത്തിൽ ലബുഷെയ്‌നിന്റെ ആദ്യ അർധ സെഞ്ചുറിയായിരുന്നു ഇത്. രവീന്ദ്ര ജഡേജയുടെ പന്തിൽ ക്യാപ്റ്റൻ വിരാട് കോലിയുടെ മികച്ച ഒരു ക്യാച്ചിലാണ് ലബുഷെയ്ൻ പുറത്തായത്.

അലക്‌സ് കാരി (35), ഡേവിഡ് വാർണർ (3), ആരോൺ ഫിഞ്ച് (19), മിച്ചൽ സ്റ്റാർക്ക് (0), ആഷ്ടൺ ടേണർ (4), പാറ്റ് കമ്മിൻസ് (0), ആദം സാംപ (1) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായ മറ്റുള്ളവർ.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകൾ നേടി. കുൽദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവർ ഓരോ വിക്കറ്റെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഷമിക്ക് ഇതോടെ 200 വിക്കറ്റുകളായി. 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങിയ ബുംറ വിക്കറ്റ് വീഴ്‌ത്തിയില്ലെങ്കിലും മികച്ച എക്കണോമി റേറ്റ് കാത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP