Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത്? ജെ.എൻ.യുവിലെ ചെറുപ്പക്കാർ ആക്രമിക്കപ്പെട്ടു പത്തു ദിവസം കഴിഞ്ഞിട്ടും ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെടാത്തതിൽ മന:സാക്ഷിക്കുത്തില്ലാതെ പ്രതിഷേധിക്കാൻ വേണ്ടിയെങ്കിലും അങ്ങയ്ക്കു ധാർമിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ? വിമർശനവുമായി കെ ആർ മീര

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത്? ജെ.എൻ.യുവിലെ ചെറുപ്പക്കാർ ആക്രമിക്കപ്പെട്ടു പത്തു ദിവസം കഴിഞ്ഞിട്ടും ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെടാത്തതിൽ മന:സാക്ഷിക്കുത്തില്ലാതെ പ്രതിഷേധിക്കാൻ വേണ്ടിയെങ്കിലും അങ്ങയ്ക്കു ധാർമിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ? വിമർശനവുമായി കെ ആർ മീര

സ്വന്തം ലേഖകൻ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കപ്പെട്ട അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കാര്യത്തിൽ മുഖ്യമന്ത്രിക്ക് ധാർമിക ബാധ്യതയില്ലേയെന്ന ചോദ്യവുമായി എഴുത്തുകാരി കെ.ആർ. മീര. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല ഇരുവരെയും അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്ന ചോദ്യാണ് അവർ ഉയർത്തിയത്.

കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിൽ വെച്ച് അലന്റെ മാതാപിതാക്കളെ കണ്ടുവെന്നും ഊതി വീർപ്പിച്ചൊരു ബലൂണിൽ കത്തിമുന തറച്ചതു പോലുള്ള അനുഭവമായിരുന്നു അതെന്നും കെ.ആർ. മീര ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. നമുക്കുണ്ടെന്ന് വിശ്വസിക്കുന്ന ജനാധിപത്യ അവകാശങ്ങൾ മിഥ്യയാണ് എന്ന് ഓർമിക്കാൻ അലന്റെ മാതാപിതാക്കളുടെ കരിഞ്ഞുപോയ കണ്ണുകളിലേക്ക് നോക്കിയാൽ മതി.

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്നു വെളിപ്പെടുത്താൻ, ജെ.എൻ.യുവിലെ ചെറുപ്പക്കാർ ആക്രമിക്കപ്പെട്ട് 10 ദിവസം കഴിഞ്ഞിട്ടും ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെടാത്തതിൽ മന:സാക്ഷിക്കുത്തില്ലാതെ പ്രതിഷേധിക്കാൻ വേണ്ടിയെങ്കിലും അങ്ങയ്ക്ക് ധാർമിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ എന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

കെ ആർ മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കോഴിക്കോട്ട് കൂട്ടുകാരെയും വായനക്കാരെയും കണ്ടതിന്റെ ആനന്ദത്തിൽ ആറാടി നടക്കുമ്പോഴാണ് അലന്റെ മാതാപിതാക്കളെ ദീദി ദാമോദരൻ പരിചയപ്പെടുത്തിയത്. ഊതി വീർപ്പിച്ച ബലൂണിൽ ആഞ്ഞൊരു കത്തി മുന തറച്ചതുപോലെയായിരുന്നു അത്. നമുക്കുണ്ട് എന്നു നാം വിശ്വസിക്കുന്ന ജനാധിപത്യാവകാശങ്ങൾ ഒരു മിഥ്യയാണ് എന്ന് ഓർമ്മിക്കാൻ അവരുടെ കണ്ണുകളിൽ ഒരിക്കലൊന്നു നോക്കിയാൽ മതി.

കരിഞ്ഞു പോയ കണ്ണുകൾ.

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്നു വെളിപ്പെടുത്താൻ

ജെ.എൻ.യുവിലെ ചെറുപ്പക്കാർ ആക്രമിക്കപ്പെട്ടു പത്തു ദിവസം കഴിഞ്ഞിട്ടും ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെടാത്തതിൽ മന:സാക്ഷിക്കുത്തില്ലാതെ പ്രതിഷേധിക്കാൻ വേണ്ടിയെങ്കിലും. അങ്ങയ്ക്കു ധാർമിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP