Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുമതി നൽകുന്നത് അവസാനിപ്പിക്കണം എന്നാവശ്യം

കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുമതി നൽകുന്നത് അവസാനിപ്പിക്കണം എന്നാവശ്യം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുമതി നൽകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് അർദ്ധരാത്രി മുതൽ കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂർ പണിമുടക്ക് ആരംഭിക്കും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് ഓട്ടോകൾക്കെതിരെ ഓട്ടോതൊഴിലാളികൾ പണി മുടക്കുന്നത്. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം ഇതേവിഷയം ഉന്നയിച്ച് കോഴിക്കോട്ടെ ഓട്ടോതൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇലക്ട്രിക് ഓട്ടോകളിലെ യാത്രക്കാരെ ഇറക്കിവിടുന്നതടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി. ജില്ലാ കളക്ടർ പ്രശ്‌നപരിഹാരത്തിനായി വിളിച്ച ചർച്ച ലക്ഷ്യം കണ്ടതുമില്ല. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

സംസ്ഥാന സർക്കാരിന്റെ പുതിയ മോട്ടോർ വാഹന നയത്തിന്റെ ഭാഗമായി, സബ്‌സിഡിയോടു കൂടി ഇലക്ട്രിക് ഓട്ടോകൾ വാങ്ങി സർവീസ് നടത്തുന്ന മുപ്പതോളം തൊഴിലാളികളാണ് കോഴിക്കോട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുവദിക്കുന്നത് തൊഴിൽ നഷ്ടമുണ്ടാക്കുന്നുവെന്നാണ് സംയുക്ത സമര സമിതിയുടെ പരാതി. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് വേണ്ടെന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നതാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. മറ്റ് ഓട്ടോറിക്ഷകളുടെ പെർമിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാൻ സാവകാശം അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP