Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്ത് ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് വി വി രാജേഷ്; ഇടവേളയ്ക്ക് ശേഷം കരുത്തനായി തന്നെ മുരളീധര പക്ഷത്തെ നേതാവിന്റെ തിരിച്ചു വരവ്; കോഴിക്കോട് വി.കെ സജീവൻ; വി മുരളീധരൻ - പി കെ കൃഷ്ണദാസ് വിഭാഗങ്ങളുടെ തർക്കത്തെ തുടർന്ന് നാല് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചില്ല; സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി കേൾക്കുന്നത് കെ സുരേന്ദ്രന്റെ പേരു തന്നെ; ജെ.പി നഡ്ഢയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്ത ശേഷം കേരളാ ബിജെപി അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും

പത്ത് ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് വി വി രാജേഷ്; ഇടവേളയ്ക്ക് ശേഷം കരുത്തനായി തന്നെ മുരളീധര പക്ഷത്തെ നേതാവിന്റെ തിരിച്ചു വരവ്; കോഴിക്കോട് വി.കെ സജീവൻ; വി മുരളീധരൻ - പി കെ കൃഷ്ണദാസ് വിഭാഗങ്ങളുടെ തർക്കത്തെ തുടർന്ന് നാല് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചില്ല; സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി കേൾക്കുന്നത് കെ സുരേന്ദ്രന്റെ പേരു തന്നെ; ജെ.പി നഡ്ഢയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്ത ശേഷം കേരളാ ബിജെപി അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാല് ജില്ലകളിലെ അധ്യക്ഷന്മാരെ ബാക്കി നിർത്തി പത്ത് ജില്ലകളിൽ ബിജെപി ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നതി മുന്നോടിയായാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. പത്ത് ജില്ലകളിലേക്കുള്ള അധ്യക്ഷന്മാരുടെ പട്ടികയാണ് നേതൃത്വം പുറത്തുവിട്ടത്. ഇത് പ്രകാരം തിരുവനന്തപുരത്ത് വി.വി രാജേഷ് പ്രസിഡന്റാവും. കൊല്ലം- ബി.ബി ഗോപകുമാർ, പത്തനംതിട്ട- അശോകൻ കുളനട, ആലപ്പുഴ- എം.വി ഗോപകുമാർ, തൃശൂർ- കെ.കെ അനീഷ്, പാലക്കാട്- ഇ കൃഷ്ണദാസ്, മലപ്പുറം- രവി തേലത്ത് വയനാട്- സജിശങ്കർ, ഇടുക്കി- കെ.എസ്. അജി, കോഴിക്കോട് വി.കെ സജീവൻ എന്നിവരാണ് പ്രസിഡന്റുമാർ.

അതിനിടെ, ഗ്രൂപ്പ് വഴക്കിനു തടയിടാൻ കേന്ദ്രനേതൃത്വം നൽകിയ തിരഞ്ഞെടുപ്പു മാർഗനിർദ്ദേശം ചില ജില്ലകളിൽ ലംഘിച്ചതായി ആരോപണമുണ്ട്. നാല് ജില്ലകളിലെ അധ്യക്ഷന്മാരെ പ്രഖ്യാപിക്കാത്തത് വി മുരളീധരൻ- പി കെ കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള തർക്കങ്ങളെ തുടർന്നാണ്. ഗ്രൂപ്പുമായി ബന്ധപ്പെട്ട് കോട്ടയം, എറണാകുളം, കാസർകോട് , കണ്ണൂർ ജില്ലകളിലെ അനുരഞ്ജന ചർച്ചകളിൽ തർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ഈ ജില്ലകൾ ഒഴിവാക്കി പ്രഖ്യാപനം നടത്തിയത്.

നേരത്തെ ബിജെപി ദേശീയ നേതൃത്വത്തെ തന്നെ പ്രതിസന്ധിയിലാഴ്‌ത്തിയ മെഡിക്കൽ കോളേജ് കോഴ വിവാദത്തിന് പിന്നാലെ സംഘടനാ ചുമതലകളിൽനിന്ന് നീക്കം ചെയ്യപ്പെട്ട വിവി രാജേഷ് മുൻനിരയിലേക്ക് തിരിച്ചെത്തുന്നു എന്നാണ് നിലവിലെ പ്രഖ്യാപനത്തിൽ ഏറ്റവും ശ്രദ്ധേയം. ഇപ്പോൾ പ്രഖ്യാപിച്ച അധ്യക്ഷന്മാരിൽ ശ്രദ്ധേയ മുഖമാണ് രാജേഷിന്റേത്. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് രാജേഷിനെതിരെ നടപടി സ്വീകരിച്ചത്. ബിജെപിയുടെ സംസ്ഥാനത്തെ നിലനിൽപ്പിനെത്തന്നെ ചോദ്യംചെയ്യുന്ന വിവാദത്തിൽനിന്ന് മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു നടുപടി. ഇതിന് പിന്നിൽ കൃഷ്ണദാസ് പക്ഷത്തിന്റെ സമ്മർദ്ദവും ഉണ്ടെന്നായിരുന്നു സൂചനകൾ.

വി. മുരളീധര പക്ഷത്തെ നേതാവായാണ് വി.വി രാജേഷിനെ വിലയിരുത്തുന്നത്. വി.കെ സജീവൻ ആകട്ടെ കൃഷ്ണദാസ് പക്ഷത്തേയും നേതാവാണ്. തൃശ്ശൂർ ജില്ലയിൽ അഡ്വ. കെ. അനീഷാണ് ജില്ലാപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹവും കൃഷ്ണദാസ് പക്ഷത്തുള്ള നേതാവാണ്. മുരളീധര പക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സ്ഥാനമുണ്ടായിരുന്നത്.

ജില്ലാതല അധ്യക്ഷ പ്രഖ്യാപനത്തിന് ഒപ്പം സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനവും നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയോടെ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റാകുമെന്ന് സൂചന. മറ്റു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും വി മുരളീധരന്റെ വിശ്വസ്തൻ തന്നെ പ്രസിഡന്റാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കൃഷ്ണദാസ് പക്ഷത്തെ എം ടി. രമേശിനും, എ.എൻ. രാധാകൃഷ്ണനും വേണ്ടി ദേശീയ നേതൃത്വത്തിന് മുന്നിൽ നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്.

നിലവിൽ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റായ ജെ.പി നഡ്ഢയെ അടുത്ത ദിവസം തന്നെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കും അതിന് ശേഷം കേരളത്തിലെ അധ്യക്ഷനെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. തർക്കത്തിലുള്ള ജില്ലകളുടെ കാര്യത്തിലും മണ്ഡലങ്ങളുടെ കാര്യത്തിലും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തിന് ശേഷമെ പ്രഖ്യാപനമുണ്ടാകു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP