Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കൂടുതൽ ഉച്ചത്തിൽ പറയാം; നമ്മൾ ഒറ്റക്കെട്ടാണ്...'; ഹിന്ദു പെൺകുട്ടിയുടെ വിവാഹം പള്ളി അങ്കണത്തിൽ വെച്ചു നടത്തിക്കൊടുത്ത ചേരാവള്ളി മുസ്ലിം ജമായത്ത് പള്ളിക്കമ്മിറ്റിക്ക് ആശംസയുമായി മുഖ്യമന്ത്രി

'കൂടുതൽ ഉച്ചത്തിൽ പറയാം; നമ്മൾ ഒറ്റക്കെട്ടാണ്...'; ഹിന്ദു പെൺകുട്ടിയുടെ വിവാഹം പള്ളി അങ്കണത്തിൽ വെച്ചു നടത്തിക്കൊടുത്ത ചേരാവള്ളി മുസ്ലിം ജമായത്ത് പള്ളിക്കമ്മിറ്റിക്ക് ആശംസയുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നിർദ്ധനയാണ് ഹിന്ദു പെൺകുട്ടിയുടെ വിവാഹം ആഘോഷപൂർവ്വം മഹല്ല് കമ്മിറ്റിയിൽ വെച്ച് നടത്തിക്കൊടുത്തു മാതൃകയാകുകയാണ് കേരളത്തിലെ ഒരു മുസ്ലിം ജമാഅത്ത് കമ്മിറ്റി. സാഹോദര്യത്തിന്റെ ഈ വാർത്ത ആഘോഷപൂർവ്വം എല്ലാവരും ഏറ്റെടുത്തു. ഇതോടെ ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അഠക്കമുള്ളഴർ രംഗത്തെത്തി.

കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് മതഹൗഹാർദത്തിന്റെ വലിയ മാതൃക മുന്നോട്ടുവച്ചു പ്രശംസകൾ നേടുന്നത്. ഭർത്താവിന്റെ മരണത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. അഭ്യർത്ഥന സന്തോഷപൂർവ്വം ഏറ്റെടുത്ത പള്ളിക്കമ്മിറ്റി വിവാഹം ആഘോഷപൂർവം നടത്തി. വിവാഹ ക്ഷണക്കത്ത് അച്ചടിച്ചതുമുതൽ സദ്യവരെ ഒരുക്കിയത് പള്ളിക്കമ്മിറ്റിയാണ്. പത്തുപവൻ സ്വർണവും രണ്ടുലക്ഷം രൂപയും പെൺകുട്ടിക്ക് നൽകുമെന്ന് പള്ളിക്കമിറ്റി സെക്രട്ടറി നുജുമുദ്ദീൻ വ്യക്തമാക്കിയിരുന്നു.

വിവാഹത്തെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു:

മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലിം ജമായത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റേയും മിനിയുടേയും മകൻ ശരത്തും വിവാഹിതരായി.

ഭർത്താവിന്റെ മരണത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവർ സന്തോഷപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്തു. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ഇവർ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരന്മാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ നമുക്ക് പറയാം ഈ സുമനസ്സുകൾക്കൊപ്പം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP