Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതവ്യത്യാസങ്ങളെ മറികടന്ന് ഓണാട്ടുകരയിലെ വേറിട്ടൊരു വിവാഹാഘോഷം; ഹിന്ദു യുവതിയുടെ വിവാഹത്തിന് നേതൃത്വം നൽകിയത് മഹൽ കമ്മിറ്റി; ജമാഅത്ത് കമ്മിറ്റി പന്തലും സദ്യയുമൊരുക്കിയപ്പോൾ ഒരുനാട് ഒന്നാകെ അനുഗ്രഹവർഷം ചൊരിയാനെത്തി; അഞ്ജുവിന്റെ കഴുത്തിൽ ശരൺ മിന്നുചാർത്തിയപ്പോൾ മതമൈത്രിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കായംകുളം: മതവ്യത്യാസങ്ങളെ മറികടന്ന് വേറിട്ടൊരു വിവാഹ ആഘോഷം. ഹിന്ദു യുവതിയുടെ വിവാഹത്തിന് നേതൃത്വം നൽകിയത് മഹൽ കമ്മിറ്റി. ജമാഅത്ത് കമ്മിറ്റി പന്തലും സദ്യയുമൊരുക്കിയപ്പോൾ ഒരുനാട് ഓന്നാകെ അനുഗ്രഹവർഷം ചൊരിയാനെത്തി. അഞ്ജുവും ശരത്തും വിവാഹിതരായി.

ഞായറാഴ്ച ഉച്ചയ്ക്ക് 12.10 നു ശേഷമുള്ള മുഹൂർത്തത്തിൽ ചേരാവള്ളി അമൃതഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവിന് കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കേടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത് വരണമാല്യം ചാർത്തി. ചേരാവള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെയാണു വിവാഹച്ചടങ്ങുകൾ നടന്നത്.

അശോകൻ മരിച്ചതോടെ ജീവിതം പ്രതിസന്ധിയിലായ ബിന്ദു മകളുടെ വിവാഹം നടത്താൻ അയൽവാസിയും ജമാഅത്ത് സെക്രട്ടറിയുമായ നുജുമുദീൻ ആലുംമൂട്ടിലിന്റെ സഹായം തേടിയിരുന്നു. അങ്ങനെയാണ് ജമാഅത്ത് കമ്മിറ്റിക്കു മുന്നിൽ അഭ്യർത്ഥനയെത്തിയത്.
ജമാഅത്ത് അംഗങ്ങൾ ഒന്നായി നിന്നു വിവാഹം നടത്താൻ തയാറായി.

2500 പേർക്കു ജമാഅത്ത് കമ്മിറ്റി ഭക്ഷണമൊരുക്കിയിരുന്നു. വിവാഹവേദിയിൽ 200 പേർക്ക് ഇരിക്കാൻ സൗകര്യമൊരുക്കി. പുറത്ത് വിശാലമായ പന്തലും കെട്ടി. വിവാഹത്തിനു നേരിട്ടു ക്ഷണിച്ചതിനെക്കാൾ ആളുകൾ നന്മയും സ്‌നേഹവും വിളംബരം ചെയ്യുന്ന ചടങ്ങ് കേട്ടറിഞ്ഞു വിവാഹത്തിനെത്തിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP