Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌നേഹമീ കരുതൽ! കൊച്ചി മെട്രോ ട്രാക്കിൽ പൂച്ചകുട്ടി കുടുങ്ങിയതോടെ രക്ഷാപ്രവർത്തനവുമായി അഗ്നിശമനസേനയും പൊലീസും; വലവിരിച്ചും ക്രെയിൻ ഉപയോഗിച്ചും സർജിക്കൽ ഓപ്പറേഷൻ; കൊച്ചി മെട്രോ സർവ്വീസ് നിർത്തി വച്ചു'; നഗരഹൃദയത്തിലെ ഗതാഗതം തടഞ്ഞും രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങി പൊലീസ്; ട്രാക്കിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; പാലത്തിന്റെ പില്ലറിൽ പൂച്ചകൂട്ടി കുടുങ്ങി കിടന്നത് മൂന്ന് നാളായെന്ന് അഗ്നിശമനസേന; രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെട്രോ ട്രാക്കിൽ പൂച്ച കുടുങ്ങിയതോടെ കൊച്ചി മെട്രോ പ്രവർത്തനം അവതാളത്തിലായി. പൂച്ചകുട്ടിയുടെ ജീവൻ അപകടം സംഭവിക്കുമെന്ന കാരണത്തിൽ കൊച്ചി മെട്രോ ട്രാക്കിന്റെ വൈദ്യുതി ബന്ധവും അരമണിക്കൂർ വൺവേ ഗതാഗതം നിർത്തിയിട്ടാണ് അഗ്നിശമന സേനയും പൊലീസും കൊച്ചി മെട്രോറെയിൽ കോർപ്പറേഷൻ അധികൃതരും രക്ഷാ പ്രവർത്തനം തുടരുന്നത്.

കൊച്ചി മെട്രോ റെയിൽ കടന്നു പോകുന്ന വൈറ്റിലയോട് ചെർന്നാണ് സംഭവം.മൂന്ന് ദിവസമായി പൂച്ച മെട്രോ പാലത്തിന്റെ പില്ലറിന് മുകളിലായി ബീമിൽ കുടുങ്ങി കിടക്കുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രക്ഷാ പ്രവർത്തനത്തിന് രംഗത്തെത്തിയത്. പൂച്ച താഴേക്ക് ചാടാനും മുകളിലേക്ക് കയറാനും കഴിയാത്ത സാഹചര്യമാണ്. കൊച്ചി വൈറ്റില റോഡ് ഗതാഗതം തടസ്സപ്പെടുത്തിയാണ് അഗ്നിശനമന സേനയും പൊലീസും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടു നിൽക്കുന്നത്.

പൂച്ച കുടുങ്ങിയതോടെ ചരിത്രത്തിലാദ്യമായി മെട്രോ സർവ്വീസുകൾ നിർത്താക്കുകയും ചെയ്തു. ദിവസങ്ങളായി പാലത്തില്ഡ പൂച്ച കുടുങ്ങി കിടക്കുകയായരുന്നു. അഗ്നിശനമന സേനാ പ്രവർത്തകരുടെ നേതൃത്വത്തിൽ വല വിരിച്ച് ക്രെയിൻ ഉപയോഗിച്ചാണ് പാലത്തിന് മുകളിലേക്ക് പ്രവേശിച്ചത്.

ഇന്ന് രാവിലെയോടെയാണ് പൂച്ചയെ ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് ദിവസമായി പൂച്ച പാലത്തിനുമേൽ നിലയുറപ്പിച്ചിരുന്നതായി സമീപത്തെ ക്ച്ചവടക്കാരും പറയുന്നു. കൊച്ചി നഗരഹൃദയത്തിലെ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയാണ് പൂച്ചയ്ക്കായുള്ള രക്ഷാ പ്രവർത്തനം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP