Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേരം വെളുക്കും വരെ ബാറുകൾ തുറക്കാൻ അനുവദിച്ച് വീണ്ടും ഓസ്‌ട്രേലിയ; കുടിച്ച് കൂത്താടി സുന്ദരികൾ വീണ്ടും തെരുവിൽ; ഓസ്‌ട്രേലിയയിൽ യുവത്വം ജീവിതം ആഘോഷിക്കുന്നത് ഇങ്ങനെ

നേരം വെളുക്കും വരെ ബാറുകൾ തുറക്കാൻ അനുവദിച്ച് വീണ്ടും ഓസ്‌ട്രേലിയ; കുടിച്ച് കൂത്താടി സുന്ദരികൾ വീണ്ടും തെരുവിൽ; ഓസ്‌ട്രേലിയയിൽ യുവത്വം ജീവിതം ആഘോഷിക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

സ്ട്രേലിയക്കാർക്കിനി പ്രത്യേകിച്ചും യുവജനങ്ങൾക്ക് ഇനി പുലരും വരെ കുടിച്ച് കൂത്താടി തെരുവുകളിൽ അർമാദിക്കാം... ആന്റി ഫൺ ലൈൻസിങ് നിയമം വേണ്ടെന്ന് വയ്ക്കാനും ബാറുകളെ പുലരും വരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാനും മിനിസ്റ്റർമാർ തീരുമാനിച്ചതിനെ തുടർന്നാണ് പുതിയ സാഹര്യം സംജാതമായിരിക്കുന്നത്. പരിധികളില്ലാതെ ലഹരിയുടെ ചിറകിലേറുന്നതിന് പുതിയ നിയമ മാറ്റം വഴിയൊരുക്കിയതോടെ സിഡ്നിയിലെ പാർട്ടിഗോയർമാർ ഇതിന് ശേഷമെത്തിയ ആദ്യ വീക്കെൻഡ് അടിച്ച് പൊളിച്ചിരിക്കുകയാണ്. തൽഫലമായി കഴിഞ്ഞ ദിവസം കുടിച്ച് ലക്ക് കെട്ട അനേകം സുന്ദരികളാണ് തെരുവിലിറങ്ങിയിരിക്കുന്നത്.

ഓസ്ട്രേലിയൻ യുവത്വം ജീവിതം ആഘോഷിക്കുന്നതിന്റെ നേർ ചിത്രങ്ങൾ വൈറലായിട്ടുമുണ്ട്. നേരത്തെയുള്ള കടുത്ത നിയമം അനുസരിച്ച് പുലർച്ചെ 1.30 വരെ മാത്രമേ ബാറുകളിൽ പ്രവേശിക്കാനുംഅനുവദിച്ചിരുന്നുള്ളൂ. ഇതിന് പുറമെ പുലർച്ചെ മൂന്ന് മണിക്ക് ആൽക്കഹോൾ സെർവ് ചെയ്യുന്നതിനും വിലക്കുണ്ടായിരുന്നു. ആ കർക്കശമായ നിയമങ്ങളാണിപ്പോൾ വേണ്ടെന്ന് വച്ചിരിക്കുന്നത്.പുതിയ ഇളവുകൾ പ്രകാരം ഇനി ഓസ്ട്രേലിയക്കാർക്ക് ദിവസത്തിൽ 24 മണിക്കൂറും കുടിച്ച് കൂത്താടുന്നതിനാണ് അവസരം ലഭിച്ചിരിക്കുന്നത്.പുതിയ നിയമം അനുസരിച്ച് പാർട്ടിഗോയർമാർക്ക് പുലർച്ചെ 1.30ന് ശേഷവും വെന്യൂകളിൽ പോകാനും ഏറെ വൈകിയാലും ഡ്രിങ്ക്സിനായി ഓർഡർ ചെയ്യാനും സാധിക്കും.

2014ൽ കടുത്ത മദ്യനിയമങ്ങൾ നിലവിൽ വരുന്നത് വരെ സിഡ്നി അതിന്റെ നൈറ്റ് ലൈഫിന് ഏറെ പേര് കേട്ടതായിരുന്നു. കടുത്ത നിയമങ്ങൾ നിലവിൽ വന്നതോടെ സിഡ്നിയിലെ വരുമാനത്തിൽ വൻ ഇടിവുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഏതാണ്ട് 200 ലൈസൻസ്ഡ് വെന്യൂകൾ അടച്ച് പൂട്ടാനും നിർബന്ധിതമായിരുന്നു. ആൽക്കഹോൾ കഴിച്ചവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ നഗരത്തിൽ വർധിച്ചതിനെ തുടർന്നായിരുന്നു ന്യൂ സൗത്ത് വെയിൽസ് സർക്കാർ കടുത്ത നിയമങ്ങൾ നടപ്പിലാക്കാൻ നിർബന്ധിതമായിത്തീർന്നിരുന്നത്. മദ്യപന്മാർ ഉൾപ്പെട്ട സംഭവത്തിൽ 2012ലും 2013ലും രണ്ട് യുവജനങ്ങൾ കൊല്ലപ്പെട്ടത് ഇത് സംബന്ധിച്ച കടുത്ത നിയമങ്ങൾ നടപ്പിലാക്കാൻ നിമിത്തമാവുകയും ചെയ്തിരുന്നു.

അന്ന് സർക്കാർ നടപ്പിലാക്കിയ ലോക്കൗട്ട് നിയമങ്ങൾ പ്രകാരം സിഡ്നിയിലെ ബാറുകൾക്ക് 1.30ന് ശേഷം സന്ദർശകരെ പ്രവേശിപ്പിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഇതിന് പുറമെ മൂന്ന് മണിക്ക് മദ്യം നൽകുന്നതും നിരോധിച്ചിരുന്നു. ഈ കർക്കശമായ നിയമങ്ങൾ എടുത്ത് മാറ്റിയതിനെ തുടർന്ന് നിരവധി പേരാണ് സിഡ്നിയിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ ശനിയാഴ്ച രാത്രി ബാറുകളിലേക്കും നൈറ്റ് ക്ലബുകളിലേക്കും ഏറെ വൈകിയും മഴയെ അവഗണിച്ച് ഒഴുകിയെത്തിയിരുന്നത്.

ഇടക്കാലത്ത് നിർത്തി വച്ചിരുന്ന വെന്യൂകളും ബാറുകളും ഇതിനെ തുടർന്ന് പൂർവാധികം ആവേശത്തോടെ തുറന്ന് പ്രവർത്തിക്കാനും തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP