Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂര്യയുടെ ഭർത്താവ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്; ആ ബന്ധം വേർപെടുത്തിയ ശേഷമാണോ അദ്ദേഹം സൂര്യയെ വിവാഹം കഴിച്ചത് ?; മക്കളുടെ പേരിൽ തനിക്ക് ഒരവകാശവും ഇല്ലാ എന്ന് പറഞ്ഞാണ് സൂര്യ ആ തുക വാങ്ങിയത്; അഞ്ചര ലക്ഷം രൂപ പെണ്മക്കളെ വിട്ടുകിട്ടാൻ നൽകിയത് ചാത്തന്നൂരിലെ 18 സെന്റ് ഭൂമി പണയപ്പെടുത്തി; ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദങ്ങൾക്ക് പുതുമാനം; സോമദാസിന്റെ ആദ്യ ഭാര്യ പറയുന്നത് പച്ചക്കള്ളമോ? പാട്ടുകാരന്റെ വീട്ടുകാർ മറുനാടനോട് പ്രതികരിക്കുമ്പോൾ

സൂര്യയുടെ ഭർത്താവ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്; ആ ബന്ധം വേർപെടുത്തിയ ശേഷമാണോ അദ്ദേഹം സൂര്യയെ വിവാഹം കഴിച്ചത് ?; മക്കളുടെ പേരിൽ തനിക്ക് ഒരവകാശവും ഇല്ലാ എന്ന് പറഞ്ഞാണ് സൂര്യ ആ തുക വാങ്ങിയത്; അഞ്ചര ലക്ഷം രൂപ പെണ്മക്കളെ വിട്ടുകിട്ടാൻ നൽകിയത് ചാത്തന്നൂരിലെ 18 സെന്റ് ഭൂമി പണയപ്പെടുത്തി; ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദങ്ങൾക്ക് പുതുമാനം; സോമദാസിന്റെ ആദ്യ ഭാര്യ പറയുന്നത് പച്ചക്കള്ളമോ? പാട്ടുകാരന്റെ വീട്ടുകാർ മറുനാടനോട് പ്രതികരിക്കുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: അഞ്ചര ലക്ഷം രൂപ തന്റെ കയ്യിൽ നിന്ന് വാങ്ങി രണ്ടു പെൺകുട്ടികളെയും ആദ്യ ഭാര്യ തനിക്ക് വിട്ടു നൽകിയെന്ന ബിഗ് ബോസ് റിയാലിറ്റിഷോ താരം സോമദാസിന്റെ ആരോപണം സൂര്യയെന്ന സോമദാസിന്റെ ആദ്യഭാര്യ തള്ളി പറഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ റേറ്റിംഗുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം പതിപ്പിലെ മത്സരാർത്ഥിയെന്ന നിലയിലാണ് സോമദാസ് ഈ കഥ വ്യക്തമാക്കിയത്. സൂര്യയെ പേരെടുത്ത് പറയാതെയായിരുന്നു ഈ വിമർശനം. സ്വന്തം ജീവിതത്തിലെ മോശം അനുഭവങ്ങൾ വിവരിക്കുന്ന വേളയിലാണ് സോമദാസ് തന്റെ അനുഭവം പ്രേക്ഷകർക്കായി വിവരിച്ചത്.

ആദ്യ ഭാര്യ മക്കളെ വിട്ട് തരാൻ പത്ത് ലക്ഷം ആവശ്യപ്പെട്ടപ്പോൾ ഒടുവിൽ അഞ്ചര ലക്ഷം കൊടുത്താണ് രണ്ട് പെൺമക്കളെയും ഭാര്യയിൽ നിന്നും വാങ്ങിയത് എന്നാണ് സോമദാസ് പറഞ്ഞത്. താമസം വിനാ ഫെയ്‌സ് ബുക്കിൽ ലൈവിൽ പ്രത്യക്ഷപ്പെട്ട് ഈ കാര്യം തെറ്റാണെന്നാണ് സൂര്യ പറഞ്ഞത്. സൂര്യയെ പ്രേക്ഷകർക്ക് അറിയാമായിരുന്നില്ല. സൂര്യയുടെ പേര് സോമദാസ് വെളിപ്പെടുത്തിയിരുന്നുമില്ല. പക്ഷെ സൂര്യയുടെ ഫെയ്‌സ് ബുക്ക് ലൈവ് കണ്ടപ്പോൾ ആരാണ് സോമദാസിന്റെ ഭാര്യ എന്ന് എല്ലാവര്ക്കും വ്യക്തമായി. ഏതൊരമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ പണത്തിന് വേണ്ടി വിൽക്കാൻ? പൂച്ചയോ പട്ടിയോ ഒക്കെ ആണെങ്കിൽ പറയുന്നതിന് ഒരർഥം ഉണ്ട്. എന്തുകൊണ്ടാണ് സോമദാസ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല-ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് സൂര്യ പറഞ്ഞിരുന്നു.

ചാനലിൽ പാടി പ്രശസ്തനായപ്പോൾ സോമദാസിന് ഒരുപാട് ആരാധകർ ഉണ്ടായി. ഇതോടെ സ്വഭാവം മാറി. എന്നോട് അടുപ്പം കുറഞ്ഞ് വന്നു. മറ്റ് സ്ത്രീകളുമായി അടുപ്പം വച്ച് പുലർത്തി തുടങ്ങി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്നും ഞാൻ കാണാൻ ഇടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. എല്ലാം സഹിച്ച് ഞാൻ അവിടെ നിന്നത് എന്റെ രണ്ട് മക്കളെയും ഓർത്തിട്ടാണ്-എന്നൊക്കെയാണ് സോമദാസിനു മറുപടിയായി സൂര്യ പറഞ്ഞത്. സോമദാസ് റിയാലിറ്റി ഷോയിലാണ്. ഈ വിവാദങ്ങൾ ഒന്നും സോമദാസ് അറിഞ്ഞേക്കില്ലെന്നാണ് സൂചനകൾ. ഈ ഘട്ടത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം സൂര്യയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് വരുന്നത്.

സൂര്യയ്ക്ക് മറുപടിയായി സോമദാസിന്റെ കുടുംബത്തിന്റെ വിശദീകരണം:

സോമദാസ്-സൂര്യ ദാമ്പത്യത്തിലെ രണ്ടു പെൺകുട്ടികളും സോമദാസിന്റെ കുടുംബത്തിൽ സുരക്ഷിതരാണെന്ന് സോമദാസിന്റെ കുടുംബം മറുനാടനോട് വ്യക്തമാക്കിയത്. വിവാഹമോചിതരായ ശേഷം സൂര്യ ഈ കുട്ടികളെ കാണാൻ ഒരിക്കൽ പോലും എത്തിയില്ലെന്നും കുടുംബം വ്യക്തമാക്കി. അതുകൊണ്ട് തന്നെ സൂര്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുടുംബം പറയുന്നു. സൂര്യയുടെ ഫെയ്‌സ് ബുക്ക് ലൈവിലെ ആരോപണങ്ങൾക്ക് മറുപടിയായാണ് കുടുംബം രംഗത്ത് വന്നത്.

വിവാഹമോചിതരായത് മുതൽ രണ്ടു കുട്ടികളും ഞങ്ങളുടെ കൂടെയാണ്. സോമദാസ് തന്നെയാണ് കുട്ടികളെ നോക്കുന്നത്. മക്കളുടെ പേരിൽ തനിക്ക് ഒരവകാശവും ഇല്ലാ എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ ആ തുക വാങ്ങിയത്. ചാത്തന്നൂരുള്ള വസ്തുവിൽ 18 സെന്റ് ഭൂമി പണയപ്പെടുത്തിയാണ് അഞ്ചര ലക്ഷം രൂപ പെണ്മക്കളെ വിട്ടുകിട്ടാൻ സോമദാസ് നൽകിയത്. വിവാഹമോചിതരായ വേളയിൽ കുട്ടികളെ കാണാൻ വരാം എന്നാണ് കോടതി പറഞ്ഞത്. പക്ഷെ ഇതുവരെ സൂര്യ സ്വന്തം കുട്ടികളെ കാണാൻ വന്നിട്ടില്ല. ജീവിത കഥ പറയാൻ പറഞ്ഞപ്പോഴാണ് ഈ അനുഭവം പറയുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ആരാണ് ഭാര്യ എന്ന് പറഞ്ഞിരുന്നില്ല. പക്ഷെ അവർ വന്നു വീഡിയോ ഇട്ടു. പെണ്ണുപിടിയനാണ് സോമദാസ് എന്നൊക്കെയാണ് സൂര്യ പറയുന്നത്. ഒൻപത് വർഷത്തോളമായി സൂര്യ ഇവിടുന്നു പോയിട്ട്. പക്ഷെ സൂര്യ പറയുന്നതോ പെണ്ണുപിടി കുറയ്ക്കാൻ വേണ്ടിയാണ് പെൺകുട്ടികളെ ഇട്ടിട്ടു പോയത്. അവർ പറഞ്ഞത് അപ്പടി കള്ളക്കഥകളാണ്. ബൈക്കിനകത്ത് കയറണമെന്ന് കൊതി ആയിരുന്നു എന്നൊക്കെ പറഞ്ഞു. സോമദാസിന് ഒരു ബൈക്ക് ഉണ്ടായിരുന്നു. അവർ പോയത് ആ ബൈക്കിൽ തന്നെയാണ്.

പിന്നെ എങ്ങിനെ ബൈക്കിൽ പോകാൻ കൊതിയായിരുന്നു എന്നൊക്കെ സൂര്യ പറയുന്നത്? കുറെ സെന്റിമെന്റ്‌സ് ഒക്കെ സൂര്യ പറഞ്ഞു. സോമദാസ് ബിഗ് ബോസിൽ നിൽക്കുന്നതിനാൽ എല്ലാം വൈറൽ ആയി മാറി. ഇപ്പോൾ സോമദാസിന് ഒരു ബാഡ് ഇമേജ്. നാല് വയസായ സമയത്ത് സൂര്യ ഉപേക്ഷിച്ചു പോയ കുട്ടികൾക്ക് എപ്പോൾ പന്ത്രണ്ടു പതിമൂന്നു വയസായി. സോമദാസ് കുട്ടികളെ നോക്കുന്നുണ്ടല്ലോ? കളഞ്ഞിട്ടു പോയില്ലല്ലോ? കൊച്ചുങ്ങളുടെ ഭാവി ആലോചിട്ടു എങ്കിലും അവർ ഈ ലൈവ് ഇടരുതായിരുന്നു. പക്ഷെ അവർ ലൈവ് ഇട്ടു. സൂര്യ ഇപ്പോൾ വേറെ വിവാഹം കഴിച്ചിട്ടുണ്ട്. സൂര്യയുടെ ഭർത്താവ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്.

ആ ബന്ധം വേർപെടുത്തിയ ശേഷമാണോ അദ്ദേഹം സൂര്യയെ വിവാഹം കഴിച്ചത് എന്ന് തിരക്കി നോക്കിയാൽ നല്ലത്. സൂര്യയുടെ ഭർത്താവ് ഒരു മുസ്ലിം ആണെന്നാണ് ഞങ്ങൾക്ക് ലഭിക്കുന്ന വിവരം. പക്ഷെ ചന്ദനം ഒക്കെ ഇട്ട രീതിയിലാണ് ഇവരുടെ ഫോട്ടോകൾ വന്നത്. പഴയ ഭാര്യയെ സൂര്യയുടെ ഭർത്താവ് തിരിഞ്ഞു നോക്കുന്നുണ്ടോ എന്ന് കൂടി അന്വേഷിക്ക്. പാവം പിടിച്ച ഒരു കൊച്ചാണ് സൂര്യയുടെ ഭർത്താവിന്റെ ആദ്യ ഭാര്യ. അവർ ജീവിതം വഴിമുട്ടാതിരിക്കാൻ ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലിക്ക് പോവുകയാണ്- കുടുംബം വിശദമാക്കുന്നു.

നിലവിൽ സോമദാസിന്റെ വാക്കുകൾ ഉയർത്തിയ ഭൂകമ്പവും ആദ്യഭാര്യയുടെ പ്രതികരണവും ഒന്നും സോമദാസ് അറിഞ്ഞെക്കാൻ സാധ്യത കാണുന്നില്ല. അതിനാൽ സോമദാസ് വന്നു കഴിഞ്ഞാകും പ്രതികരണം വരുന്നത്. ഈ പ്രതികരണമാണ് ഈ വിവാദം ഏറ്റെടുത്ത സോഷ്യൽമീഡിയയും സോമദാസിന്റെ കുടുംബവുമൊക്കെ ഉറ്റുനോക്കാൻ സാധ്യതയുള്ളത്. കുട്ടികളെ നോക്കിയതും വളർത്തിയതുമൊക്കെ സോമദാസാണ്. അതിനാൽ കുടുംബത്തിനു ഈ വിവാദത്തിൽ തങ്ങൾക്ക് പോറലേൽക്കില്ലെന്ന വിശ്വാസമുണ്ട്. ബിഗ് ബോസിൽ വരുന്ന ടെർമിനെഷനിൽ സോമദാസ് പുറത്താകുമോ മറ്റുള്ളവർ പുറത്താകുമോ എന്നൊന്നും പ്രവചിക്കാൻ കഴിയില്ല.

പക്ഷെ വരുന്ന വെള്ളി വീണ്ടും ടെർമിനേഷൻ വരും. സോമദാസ് പുറത്താകുകയാണെങ്കിൽ ഈ വിവാദത്തിനു തക്ക മറുപടി നൽകും എന്നാണ് സോഷ്യൽ മീഡിയയും സുഹൃത്തുക്കളും ഒക്കെ കരുതുന്നത്. സോമദാസ് ബിഗ് ബോസിൽ തുടരുകയാണെങ്കിൽ ഈ വിവാദത്തിനുള്ള സോമദാസിന്റെ മറുപടിയും വൈകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP