Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൊവ്വയിലെ സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയുടെ കാവൽക്കാരൻ; രാത്രി ഡ്യൂട്ടിക്കിടെ വ്യാജ ഐഡി ഉണ്ടാക്കി വീട്ടമ്മമാരെ കെണിയിൽ വീഴ്‌ത്തുന്ന വിരുതൻ; ആദ്യം ചാറ്റിങ് പെൺകുട്ടിയുടെ ഐഡിയിൽ; എങ്ങനേയും നഗ്ന വീഡിയോയും അശ്ലീല ചാറ്റ് സ്‌ക്രീൻ ഷോട്ടും സംഘടിപ്പിച്ച് 'ശരത്തിലേക്ക്' രൂപ മാറ്റം; കണ്ണൂർ ടൗണിൽ പ്രവാസിയുടെ ഭാര്യയെ 'പിങ്കി പിങ്കു' കളിയിൽ ആത്മഹത്യ ചെയ്യിപ്പിച്ചത് ബ്ലാക് മെയിലിംഗിന്റെ ചതിയിൽ; സെക്യൂരിറ്റിക്കാരൻ ജിതിനെതിരെ കൂടുതൽ പരാതികൾ

ചൊവ്വയിലെ സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയുടെ കാവൽക്കാരൻ; രാത്രി ഡ്യൂട്ടിക്കിടെ വ്യാജ ഐഡി ഉണ്ടാക്കി വീട്ടമ്മമാരെ കെണിയിൽ വീഴ്‌ത്തുന്ന വിരുതൻ; ആദ്യം ചാറ്റിങ് പെൺകുട്ടിയുടെ ഐഡിയിൽ; എങ്ങനേയും നഗ്ന വീഡിയോയും അശ്ലീല ചാറ്റ് സ്‌ക്രീൻ ഷോട്ടും സംഘടിപ്പിച്ച് 'ശരത്തിലേക്ക്' രൂപ മാറ്റം; കണ്ണൂർ ടൗണിൽ പ്രവാസിയുടെ ഭാര്യയെ 'പിങ്കി പിങ്കു' കളിയിൽ ആത്മഹത്യ ചെയ്യിപ്പിച്ചത് ബ്ലാക് മെയിലിംഗിന്റെ ചതിയിൽ; സെക്യൂരിറ്റിക്കാരൻ ജിതിനെതിരെ കൂടുതൽ പരാതികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഫേസ്‌ബുക് ചാറ്റിലൂടെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നു വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായ ചൊവ്വ കിഴുത്തള്ളി സ്വദേശി പി.എസ്.ജിതിൻ(29) ആളു നിസ്സാരനല്ല. പതിക്കെതിരെ കൂടുതൽ പരാതികൾ കിട്ടുകയാണ് പൊലീസിന്. ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുമായി സ്ത്രീകൾ കൂടുതലായി വരികയാണ്. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞു വീട്ടമ്മയിൽ നിന്ന് 50000 രൂപ തട്ടിയെടുത്തെന്നും പരാതിയുണ്ട്.

രാത്രി സ്ഥിരമായി അശ്ലീല സംഭാഷണം നടത്തി ഉപദ്രവിക്കുന്നതായും പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ ടൗൺ, കുറുവ, തളിപ്പറമ്പ് മട്ടന്നൂർ മേഖലകളിൽ നിന്നാണ് ഇയാൾക്കെതിരെ പരാതി. ചൊവ്വയിലെ സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയുടെ കാവൽക്കാരനായിരുന്നു ഇയാൾ. രാത്രി ഡ്യൂട്ടിക്കെത്തിയ ശേഷം വ്യാജ ഫേസ്‌ബുക് ഐഡികളുണ്ടാക്കി വീട്ടമ്മമാരെ തിരഞ്ഞുപിടിച്ചു കെണിയിൽ പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. പെൺകുട്ടികളുടെ ഐഡിയുണ്ടാക്കി സൗഹൃദം ശക്തമാക്കുകയും ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ പിന്നീട് ശരത് എന്ന ഫേസ്‌ബുക് ഐഡിയിലൂടെ വെളിപ്പെടുത്തി ഭീഷണിപ്പെടുത്തും. കണ്ണൂർ നഗരത്തിലെ വീട്ടമ്മയുടെ ആത്മഹത്യയും ഇതു കാരണമാണ്.

വീട്ടമ്മ ആത്മഹത്യ ചെയ്തതിനെ തുടർന്നു പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ഫേസ്‌ബുക് ലോഗിൻ ചെയ്തിരുന്ന മൊബൈൽഫോൺ ചെന്നൈയിൽ കൊണ്ടു പോയി വിൽപന നടത്തി. അങ്ങനെ തന്ത്രങ്ങളുടെ ആശാനാണ് ജിതിൻ. കണ്ണൂർ ടൗൺ പൊലീസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മെയ്‌ മാസത്തിലാണ് വീട്ടമ്മയെ കിടപ്പു മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നല്ല സാമ്പത്തിക സ്ഥിതിയും കുടുംബാന്തരീക്ഷവുമുള്ള വീട്ടമ്മ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നു ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു ഫേസ്‌ബുക് ചാറ്റിനിടെയുള്ള ഭീഷണിയാണു മരണകാരണമെന്നു കണ്ടെത്തിയത്. പ്രവാസിയായ ഭർത്താവായിരുന്നു പരാതിക്കാരൻ.

മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നതിനിടെ ഇവരുടെ മുറിയിൽ നിന്നു പിങ്കി പിങ്കു എന്ന് എഴുതിയതുണ്ട് കടലാസ് പൊലീസിനു കിട്ടിയിരുന്നു. ഈ കടലാസിൽ പേരിനു മുകളിൽ ഗുണനചിഹ്നവും രേഖപ്പെടുത്തിയിരുന്നു. പിന്നീട് കണ്ണൂർ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇതൊരു വ്യാജ ഫേസ്‌ബുക് ഐഡിയാണെന്നു കണ്ടെത്തി. ആത്മഹത്യക്കുറിപ്പിലെ ഒരു ഭാഗം പേനകൊണ്ട് തന്നെ വെട്ടിയിരുന്നത് അന്വേഷണസംഘം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കണ്ടെത്തിയ ഭാഗം ഇതാണെന്നും മനസ്സിലായി. ഈ വാചകങ്ങൾ ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നാണെന്ന് വ്യക്തമായി. ഇതോടെ എല്ലാം വ്യക്തമായി. ഈ ഐഡി ഡിലീറ്റ് ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഒട്ടേറെ ഫെയ്ക് ഐഡികൾ ഇതേ ആൾ ഉപയോഗിക്കുന്നതായി വ്യക്തമായി.

സ്ത്രീകളെന്ന വ്യാജേനെ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ വീട്ടമ്മമാരെ കെണിയിൽപ്പെടുത്തുന്നത്. സൗഹൃദം പുരോഗമിച്ചതിനിടയിൽ വീട്ടമ്മ പിങ്കി പിങ്കു എന്ന് പ്രൊഫൈലിലേക്കു ചില വീഡിയോകൾ അയച്ചു കൊടുത്തിരുന്നു. വീഡിയോ ലഭിച്ചയുടൻ പിങ്കി എന്ന ഫേസ്‌ബുക് ഡിലീറ്റ് ചെയ്ത ഇയാൾ പിന്നീട് ശരത് എന്ന പേരിൽ വീട്ടമ്മയുമായി ചാറ്റ് ചെയ്യാനെത്തി. വീട്ടമ്മയുടെ വീഡിയോകൾ കൈവശമുണ്ടെന്നും പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഇയാൾ ബ്ലാക്ക് മെയിൽ ചെയ്തതിനെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തത്.
കുടുക്കിയത് സൈബർ സംഘം. കഴിഞ്ഞ മെയ്മാസത്തിലാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഡിവൈഎസ്‌പി പി.പി.സദാനന്ദന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം കേസ് ഏറ്റെടുത്തു.

യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രികരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആത്മഹത്യക്കുറിപ്പിലെ ഒരു ഭാഗം പേനകൊണ്ട് തന്നെ വെട്ടിയിരുന്നത് അന്വേഷണസംഘം പ്രത്യേകം ശ്രദ്ധിച്ചു. ഈ വാചകങ്ങൾ ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നാണെന്ന് വ്യക്തമായി. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ശേഖരിച്ചുള്ള അന്വേണമാണ് പ്രതിയിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. നഗ്‌നദൃശ്യങ്ങൾ ഉപയോഗിച്ച് ജിതിൻ യുവതിയെ നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ഇതിൽ മനംമടുത്താണ് യുവതി ആത്മഹത്യചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP