Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അങ്കണവാടിയിലെ കുരുന്നുകൾക്ക് ഇനി വിളമ്പാൻ പോകുന്നത് നാവിൽ വെള്ളമൂറുന്ന വിഭവങ്ങൾ: ഓരോ ദിവസവും വ്യത്യസ്തമായ മെനുവിൽ പുട്ട് മുതൽ ബിരിയാണി വരെ; സ്മാർട്ട് ഡയറ്റിൽ കുഞ്ഞുങ്ങൾക്ക് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും സുരക്ഷിതഭക്ഷണം സമ്പൂർണ പോഷണം; "സ്മാർട്ട് ഡയറ്റ്" ഒരുക്കാൻ തയ്യാറായി മലപ്പുറം ജില്ലാ ഐ.സി.ഡി.എസ്

അങ്കണവാടിയിലെ കുരുന്നുകൾക്ക് ഇനി വിളമ്പാൻ പോകുന്നത് നാവിൽ വെള്ളമൂറുന്ന വിഭവങ്ങൾ: ഓരോ ദിവസവും വ്യത്യസ്തമായ മെനുവിൽ പുട്ട് മുതൽ ബിരിയാണി വരെ; സ്മാർട്ട് ഡയറ്റിൽ കുഞ്ഞുങ്ങൾക്ക് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും സുരക്ഷിതഭക്ഷണം സമ്പൂർണ പോഷണം;

മറുനാടൻ മലയാളി ബ്യൂറോ

 

മലപ്പുറം: ഇല്ലായ്മകൾക്കു നടുവിൽ അങ്കണവാടികൾ എന്ന് കേട്ട് പരിചയമുള്ളവരാണ് നാമെല്ലാവരും. എന്നാൽ വാക്കുകൾ ഇനി തത്ക്കാലം വിടവാങ്ങുന്നു. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രീസ്‌കൂൾ കുട്ടികൾക്കും ചെറിയ ആശ്രയ കേന്ദ്രവും കൂടിയാണ് അങ്കണവാടികൾ. ഇപ്പോഴിതാ അങ്കണവാടിയിലെ കുരുന്നുകൾക്ക് ഇനി വിളമ്പാൻ പോകുന്നത് നാവിൽ വെള്ളമൂറുന്ന വിഭവങ്ങൾ. പുട്ടി മുതൽ ബിരിയാണി വരെ ഇവരുടെ മെനുവിൽ ഉണ്ടാവും. ചെലവ് വർധനവില്ലാതെ വൈവിധ്യവും ആകർഷകവും സമ്പൂർണ പോഷണവും ഉൾക്കൊള്ളിച്ച് സ്മാർട്ട് ഡയറ്റ് ഒരുക്കാൻ ഒരുങ്ങുകയാണ് മലപ്പുറം ജില്ലാ ഐ.സി.ഡി.എസ്.

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രീസ്‌കൂൾ കുട്ടികൾ തുടങ്ങിയവർക്കാണ് പദ്ധതിയൊരുങ്ങുന്നത്. കളക്ടറുടെ അധ്യക്ഷതയിൽ ഐ.സി.ഡി.എസ്. ഗുണഭോക്താക്കൾക്ക് നൽകിവരുന്ന ഭക്ഷണം പരിഷ്‌കരിക്കുന്നതിനായി ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. 'സ്മാർട്ട് ഡയറ്റ്' എന്നപേരിൽ കുഞ്ഞുങ്ങൾക്ക് രാവിലെയും ഉച്ചയ്ക്കും വൈകീട്ടും സുരക്ഷിതഭക്ഷണം സമ്പൂർണ പോഷണം എന്ന രീതിയിൽ നൽകാനാണ് പദ്ധതി. രാവിലെ രാഗി/അരിപ്പൊടിയിൽ പാകംചെയ്ത അട, ഇഡ്ഡലിയും സാമ്പാറും, നൂൽപ്പുട്ട്, വെജ് പുലാവ്, അരിപ്പുട്ട് തുടങ്ങിയവയ്‌ക്കൊപ്പം വൈവിധ്യമാർന്ന കറികളും വിളമ്പും. ഉച്ചയ്ക്ക് വെജിറ്റബിൾ ബിരിയാണി/എഗ് ഫ്രൈഡ്റൈസ്/സദ്യ/ കാശ്മീരി പുലാവ് അതിനോടൊപ്പം ജ്യൂസും നൽകും. വൈകീട്ട് പായസം തുടങ്ങിയ രുചിയേറിയ സ്നാക്സും ഒരുക്കും.

തിങ്കൾ മുതൽ ശനിവരെ ഓരോ ദിവസങ്ങളിലും വ്യത്യസ്തമായ മെനുവാണ് ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീവഴി വീടുകളിലെ അടുക്കളത്തോട്ടങ്ങളിലുണ്ടാക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, മുട്ട, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചാണ് ആഹാരം തയ്യാറാക്കുക. പദ്ധതി ഫെബ്രുവരി ഒന്നുമുതൽ പ്രാഥമികമായി മലപ്പുറം നഗരസഭയിലെ 10 അങ്കണവാടികളിൽ നടപ്പാക്കും. ഇതിനുമുന്നോടിയായി ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കുട്ടികൾ തുടങ്ങിയവരുടെ പോഷണനിലവാരത്തെക്കുറിച്ച് പഠനം നടത്തും. തുടർന്ന് ഏപ്രിലോടുകൂടി ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും പരിഷ്‌കരിച്ച ഭക്ഷണക്രമം വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഗർഭിണികളിലും പാലൂട്ടുന്ന അമ്മമാരിലും കണ്ടുവരുന്ന വിളർച്ച, പോഷകഹാരക്കുറവ് എന്നിവ പരിഹരിക്കുന്നതിനായി നിലവിൽ നൽകിവരുന്ന ധാന്യങ്ങൾക്കുപകരം പുതിയ ഭക്ഷ്യമിശ്രിതം തയ്യാറാക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ സുരക്ഷിതമായ പായ്ക്കിങ് സംവിധാനത്തോടെ റെഡി ടു മിക്‌സ് പൗഡർ രൂപത്തിലാണ് അങ്കണവാടികളിലൂടെ നൽകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP