Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'പറന്നു പറന്നു പറന്നു ചെല്ലാൻ': കൊച്ചിയിൽ നിന്ന് കുമളിയിലെത്താൻ ഇനി നാൽപ്പത്തിയഞ്ച് മിനിറ്റ്; അവസരമൊരുക്കി ബോബി ചെമ്മണ്ണൂർ ഇന്റർനാഷണലിന്റെ "ബോബി ഹെലി ടാക്‌സി"

'പറന്നു പറന്നു പറന്നു ചെല്ലാൻ': കൊച്ചിയിൽ നിന്ന് കുമളിയിലെത്താൻ ഇനി നാൽപ്പത്തിയഞ്ച് മിനിറ്റ്; അവസരമൊരുക്കി ബോബി ചെമ്മണ്ണൂർ ഇന്റർനാഷണലിന്റെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്ക് ഹെലികോപ്ടർ സൗകര്യമൊരുക്കുന്നു. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹെലികോപ്റ്റർ സർവീസ് ആണ് ഇതിനു അവസരമൊരുക്കുന്നത്. 'ബോബി ഹെലി ടാക്‌സി' എന്നാണ് ഈ സർവീസിനു പേര്. കുമളി ടൗണിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയായി ഒറ്റക്കൽമേട്ടിലെ സ്വകാര്യസ്ഥലത്താണ് ഇതിനായി ഒരു ഹെലിപ്പാഡ് ഒരുക്കിയിരിക്കുന്നത്. കുമളി പഞ്ചായത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രദേശമായ ഇവിടെ നിന്നും നോക്കിയാൽ തേക്കടി തടാകത്തിന്റെയും ചുറ്റുമുള്ള വനങ്ങളുടെയും കാഴ്ച ആസ്വദിക്കാൻ കഴിയും. കൊച്ചിയിൽ നിന്ന് കുമളിയിലെത്താൻ 45 മിനിറ്റ് സമയമാണ് എടുക്കുക എന്നതാണ് ഏറെ ശ്രദ്ധേയം.

ഹെലികോപ്റ്ററിനകത്ത് മുതിർന്ന നാലു ആളുകൾ, ഒരു ചെറിയ കുട്ടി എന്നിവർക്കാണ് ഒരു സമയത്ത് യാത്ര ചെയ്യാനാവുക. മൊത്തം ചെലവ് 85000 രൂപയോളം വരുമെന്നാണ് സൂചന. ഇതു വച്ചു നോക്കുമ്പോൾ ഒരാൾക്ക് 13,000 രൂപയും ടാക്‌സുമാണ് ചെലവ് വരിക. നിലവിൽ രണ്ടു സർവീസുകളാണ് ഉള്ളത്. ആളുകൾ കൂടുന്നതനുസരിച്ച് സർവീസുകളുടെ എണ്ണം കൂട്ടും. ഹോട്ടലുകളും ഏജൻസികളുമായി ചേർന്ന് ഓൺലൈൻ ബുക്കിങ് സൗകര്യം ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ജനുവരി പതിനാലിന് കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ ആണ് ബോബി ഹെലി ടാക്‌സി സർവീസ് ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതിയുടെ വികസനത്തിനായി 250 കോടി വിലയിരുത്തിയിട്ടുണ്ടെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയത്. ഇന്ത്യയിൽ 26 ഇടങ്ങളിലുള്ള ബോബി ഓക്‌സിജൻ റിസോർട്ട്‌സ് മെമ്പർഷിപ്പ് ഉള്ളവർക്ക് ഈ ഹെലികോപ്റ്റർ യാത്ര തികച്ചും സൗജന്യമായി ആസ്വദിക്കാം. ലോഞ്ച് ഓഫറായി കേരളത്തിലെ ബോബി ഓക്‌സിജൻ റിസോർട്ടുകളിൽ താമസിക്കുന്നവർക്ക് സൗജന്യ പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഭാവിയിൽ വയനാട്, ബേക്കൽ തുടങ്ങിയ ഇടങ്ങളിലേക്കും ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. കൊച്ചിയിലെ ഇൻഫോപാർക്കിലും തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലും ജോലി ചെയ്യുന്നവർക്ക് വേണ്ടി ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്താനും ആലോചനയുള്ളതായി ഉദ്ഘാടന വേളയിൽ ബോബി ഗ്രൂപ്പ് എൻഹാൻസ് ഏവിയേഷൻ സർവീസസ് മാനേജർ ജോൺ തോമസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP