Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'തുമ്പി പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ'; തനി നാടൻ കേരളീയ ശൈലിയിൽ അണിഞ്ഞൊരുങ്ങി അച്ഛന്റെ കൈപിടിച്ച് കതിർമണ്ഡപത്തിലേക്ക് തൻവി; മുണ്ടും മടക്കി കുത്തി റോക് സ്റ്റാറായി സിദ്ധാർത്ഥ് മേനോനും: തൈക്കുടം ബ്രാൻഡിലെ സൂപ്പർ ഗായകന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുമ്പോൾ

'തുമ്പി പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ'; തനി നാടൻ കേരളീയ ശൈലിയിൽ അണിഞ്ഞൊരുങ്ങി അച്ഛന്റെ കൈപിടിച്ച് കതിർമണ്ഡപത്തിലേക്ക് തൻവി; മുണ്ടും മടക്കി കുത്തി റോക് സ്റ്റാറായി സിദ്ധാർത്ഥ് മേനോനും: തൈക്കുടം ബ്രാൻഡിലെ സൂപ്പർ ഗായകന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൈക്കൂടം എന്ന മ്യൂസിക് ബാൻഡിലൂടെ മലയാളി സംഗീതപ്രേമികളുടെ പ്രിയ ഗായകനായി മാറിയ സിദ്ധാർത്ഥ് മേനോൻ കഴിഞ്ഞ മാസമാണ് വിവാഹിതനായത്. ഇപ്പോ വിവാഹ ചിത്രങ്ങളാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുത്ത സുഹൃത്തും മറാഠി നടിയും നർത്തകിയുമായ തൻവി പാലവിനെയാണ് സിദ്ധാർഥ് ജീവിതസഖിയാക്കിയത്. ഇതിനോടകം തന്നെ ഇവരുടെ വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വിവാഹക്കാര്യം സിദ്ധാർഥ് തന്നെയാണ് ആരാധകരെ അറിയിച്ചിരുന്നതും. നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും വധു വരന്മാർക്ക് ആശംസകൾ നേർന്നിരുന്നു. ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിതെന്നും പറഞ്ഞാണ് സിദ്ധാർഥ് തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ചിരുന്നത്.

നിരവധി ആരാധകരുള്ള താരമാണ് സിദ്ധാർഥ് മേനോൻ, തൈക്കൂടം ബ്രിഡ്ജ് ബാൻഡിലൂടെയാണ് സിദ്ധാർത്ഥ് ശ്രദ്ധേയനായത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കഴിഞ്ഞ വർഷം ഡിസംബർ 22നായിരുന്നു സിദ്ധാർത്ഥ് വിവാഹിതനായത്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ സിദ്ധാർത്ഥ് അഭിനയിച്ചിട്ടുണ്ട്. താരം ആദ്യമായി നായകനായ ചിത്രം റോക്ക് സ്റ്റാറായിരുന്നു, ഈവ പവിത്രനും അനുമോളുമായിരുന്നു ചിത്രത്തിലെ പ്രധാന നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രങ്ങൾ കാണാം... 

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിലെ തുമ്പിപ്പെണ്ണേ എന്ന ഗാനമാണ് സിദ്ധാർത്ഥ് പാടിയതിൽ വെച്ച് വൈറലായ സിനിമാ ഗാനം. മുംബൈ സ്വദേശിയായ തൻവിയുടെ വിവാഹം തനി നാടൻ കേരളീയ ശൈലിയിലാണ് നടത്തിയത്. റിസപ്ഷൻ നടത്തിയത് മുംബൈ സ്‌റ്റൈലിലായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP