Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീർ സവർക്കറിന് ഭാരതരത്‌നം നൽകുന്നതിനെ എതിർക്കുന്നവരെ ആന്റമാൻ ജയിലിലേക്ക് അയക്കണമെന്ന് ശിവസേന നേതാവ് സജ്ഞയ് റൗത്ത്; സവർക്കറെ ബഹുമാനിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്; സവർക്കർ രാജ്യത്തിനായി നൽകിയ ത്യാഗവും, സംഭാവനയും ഇതുവഴി മനസ്സിലാക്കാൻ സാധിക്കുമെന്നും നേതാവിന്റെ പ്രസ്താവന

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: വീർ സവർക്കറിന് ഭാരതരത്‌നം നൽകുന്നതിനെ എതിർക്കുന്നവരെ അദ്ദേഹത്തെ പാർപ്പിച്ച ആന്റമാൻ ജയിലേക്ക് അയക്കണമെന്ന് ശിവസേന നേതാവ് സജ്ഞയ് റൗത്ത്. വീർ സവർക്കറിന് ഭാരതരത്നം നൽകേണ്ടതില്ലെന്ന് വാദിക്കുന്നവരെ രണ്ട് ദിവസം ആന്തമാൻ സെല്ലുലാർ ജയിലിൽ അയയ്ക്കണമെന്നാണ് റൗത്തിന്റെ ആവശ്യം. സവർക്കർ രാജ്യത്തിനായി നൽകിയ ത്യാഗവും, സംഭാവനയും ഇതുവഴി മനസ്സിലാക്കാൻ കഴിയുമെന്ന് ശിവസേനാ നേതാവ് ചൂണ്ടിക്കാണിച്ചു.

'വീർ സവർക്കറെ ബഹുമാനിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന് ഭാരതരത്നം നൽകുന്നതിനെ എതിർക്കുന്നവരെ രണ്ട് ദിവസം ആന്റമാനിലെ സെല്ലുലാർ ജയിലിൽ പാർപ്പിക്കണം. സവർക്കർ അവിടെയാണ് തടവിൽ കഴിഞ്ഞത്. അപ്പോൾ മാത്രമാണ് അദ്ദേഹം നൽകിയ സംഭാവനയും ത്യാഗവും എന്താണെന്ന് ഇവർക്കൊക്കെ മനസ്സിലാകൂ', സഞ്ജയ് റൗത്ത് വ്യക്തമാക്കി.

റൗത്തിന്റെ പ്രസ്താവനയെ സവർക്കറുടെ പേരക്കുട്ടി രഞ്ജിത്ത് സവർക്കർ സ്വാഗതം ചെയ്തു. വീർ സവർക്കറെ എതിർക്കുന്നതിൽ നിന്നും കോൺഗ്രസ് നേതാക്കളെ റൗത്തിന് പിന്തിരിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ദിരാ ഗാന്ധി അധോലോക നായകൻ കരിം ലാലയെ കാണുന്ന പതിവുണ്ടായിരുന്നുവെന്ന് പ്രസ്താവിച്ച് നേരത്തെ വിവാദം സൃഷ്ടിച്ച സഞ്ജയ് റൗത്ത് ഈ പ്രസ്താവന പിൻവലിച്ചിരുന്നു.

അതേസമയം ഈ വിവാദങ്ങളൊന്നും ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ വ്യക്തമാക്കി. ചരിത്രം പറഞ്ഞ് സമയം കളയുന്നതിന് പകരം നിലവിലെ വിഷയങ്ങൾ സംസാരിക്കാമെന്നും താക്കറെ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP