Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളിൽ അയവുമായി കേന്ദ്ര സർക്കാർ; എസ്എംഎസ്, വോയിസ് കോൾ സൗകര്യങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചു; ഇൻർനെറ്റ് സേവനം ലഭ്യമാക്കിയത് കർശന ഉപാധിയോടെ; ബ്രോഡ്ബാൻഡ് സേവനങ്ങളും ഉടൻ പുനഃസ്ഥാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം. എസ്എംഎസ്, വോയിസ് കോൾ സൗകര്യങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചു. എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ശനിയാഴ്ച മുതൽ സേവനങ്ങൾ ലഭ്യമാകും. ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കെൻസാൽ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് ഇവ നേരത്തെ പുനഃസ്ഥാപിച്ചിരുന്നു.

ഇതിന് പുറമെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി പുനഃസ്ഥാപിച്ച 2ജി മൊബൈൽ ഇന്റർനെറ്റ് സേവനം കശ്മീരിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുമുണ്ട്. കർശനമായ പുനഃപരിശോധനയ്ക്ക് ശേഷമാണ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് രോഹിത് കെൻസാൽ പറഞ്ഞു.

ജമ്മുവിലെ 10 ജില്ലകളിലും കശ്മീരിലെ കുപ്വാര, ബന്തിപ്പോര തുടങ്ങിയ ജില്ലകളിലുമാണ് 2ജി ഇന്റർനെറ്റ് സേവനങ്ങൾ അനുവദിച്ചത്. ചില വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം മാത്രമാണ് ഉപയോക്താക്കൾക്ക് അനുവദിച്ചിട്ടുള്ളത്. അതേസമയം കശ്മീരിലെ ബുദ്ഗാം, ഗന്ദേർബാൽ, ബാരാമുള്ള, ശ്രീനഗർ, കുൽഗാം, അനന്ത്നാഗ്, ഷോപിയാൻ, പുൽവാമ തുടങ്ങിയ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റിന് വിലക്ക് തുടരും.

കഴിഞ്ഞ വ്യാഴാഴ്ച ജമ്മു മേഖലയിൽ സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബാങ്കുകൾ തുടങ്ങിയവയ്ക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും ബ്രോഡ്ബാൻഡ് സേവനങ്ങൾ ഉടൻ പുനഃസ്ഥാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP