Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഖാവ് വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു; അലൻ എസ്എഫ്‌ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല; അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും എസ്എഫ്‌ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ? പി.ജയരാജന്റെ പരാമർശത്തിനെതിരെ അലൻ ഷുഹൈബിന്റെ അമ്മ സബിത ശേഖർ

സഖാവ് വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു; അലൻ എസ്എഫ്‌ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല; അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും എസ്എഫ്‌ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ? പി.ജയരാജന്റെ പരാമർശത്തിനെതിരെ അലൻ ഷുഹൈബിന്റെ അമ്മ സബിത ശേഖർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോഴിക്കോട് നിന്നും പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും മാവോയിസ്റ്റുകളുമായി ബന്ധമുള്ളതായി പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സിപിഎം നേതാവ് പി.ജയരാജൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊലീസിന് അത് നേരത്തേ മനസിലായിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞിരുന്നു. ഇതിന് പുറമേ അലൻ ഷുഹൈബ് എസ്എഫ്‌ഐ പ്രവർത്തകരെ മാവോയിസത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിരുന്നുവെന്നും ജയരാജൻ പറഞ്ഞു. ഈ പരാമർശത്തിനെതിരെ അലന്റെ അമ്മ സബിത ശേഖർ രംഗത്തെത്തി.

അലൻ മാവോയിസ്റ്റ് ആക്കാൻ ശ്രമിച്ച ഏതെങ്കിലും എസ്എഫ്‌ഐക്കാരനെ കാണിച്ചു തരാമോ എന്ന വെല്ലുവിളിയോടെയാണ് സബിതയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. 'അലൻ എസ്എഫ്‌ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല.അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും എസ്എഫ്‌ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ.സഖാവ് വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു.സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി, മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണ്. അവന്റെ നിരപരാധിത്വം തെളിയിക്കാൻ ഞങ്ങൾ പോരാടുക തന്നെ ചെയ്യും.'അലന്റെ അർബൻ സെക്കുലർ അമ്മ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് സബിത ശേഖർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സഖാവ് പി.ജയരാജൻ വായിച്ചറിയാൻ...

താങ്കൾ ഇന്നലെ കെഎൽഎഫ് വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു. 'അലൻ എസ്എഫ്‌ഐയിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തി'. സഖാവ് മനസ്സിലാക്കേണ്ട കാര്യം അലൻ എസ്എഫ്‌ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സിപിഎമ്മുമായി ചേർന്നാണ് അവൻ പ്രവർത്തിച്ചിരുന്നത്.

പാലയാട് ക്യാംപസിലും അവൻ സജീവ എസ്എഫ്‌ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്എഫ്‌ഐയിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുക. താങ്കൾ വിചാരിക്കുന്നത് എസ്എഫ്‌ഐക്കാർക്ക് തീരെ സംഘടനാബോധം ഇല്ലെന്നാണോ? അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും എസ്എഫ്‌ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ.

സഖാവ് വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു. സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി, മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണ്. അവന്റെ നിരപരാധിത്വം തെളിയിക്കാൻ ഞങ്ങൾ പോരാടുക തന്നെ ചെയ്യും.

അലന്റെ അർബൻ സെക്കുലർ അമ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP