Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്പരപ്പിക്കും ഈ വേഷവിധാനം! എം.ജി.ആറായി അരവിന്ദ് സ്വാമി മാറിയതിന് പിന്നിൽ പട്ടണം റഷീദ് റോക്‌സ്; തലൈവിക്കായി അരവിന്ദ് സ്വാമി നടത്തിയ മേക്കോവർ ഒർജിനലിനെ വെല്ലുന്നതെന്ന് സോഷ്യൽ മീഡിയ; മലയാളികളുടെ പ്രിയപ്പെട്ട മേക്ക് ആപ്പ് ആർട്ടിസ്റ്റിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അരവിന്ദ് സ്വാമി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

മ്പരപ്പിക്കും ഈ വേഷവിധാനം! പഴമ ചോരാതെ എം.ജി.ആറായി കെട്ടിടും മട്ടിലും തിളങ്ങി അരവിന്ദ് സ്വാമി,സോഷ്യൽ മീഡിയ മുഴുവൻ അമ്പരപ്പോടെ കാണുന്നത് നടൻ അരവിന്ദ് സ്വാമിയുടെ വേഷപകർച്ച തന്നെയാണ്. ഇത്ര കൃത്യമായി എങ്ങനെയാണ് തലൈവറാവാൻ അരവിന്ദ് സ്വാമിക്ക് കഴിഞ്ഞത് എന്നാണ് പലരുടേയും സംശയം. ഇപ്പോൾ അതിനുള്ള ഉത്തരം പുറത്തുവന്നിരിക്കുകയാണ്. സാക്ഷാൽ പട്ടണം റഷീദാണ് അരവിന്ദ് സ്വാമിയുടെ വേഷപകർച്ചയക്കായി ചമയം തേച്ചത. മലയാളത്തിന്റെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റിനെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാനോളം പുകഴ്‌ത്തുകയാണ്.

അരവിന്ദ് സ്വാമിയുടെ ഹെയർസ്റ്റൈലും മേക്കപ്പും വസ്ത്രധാരണവുമെല്ലാം എംജിആറിനെ ഓർമിപ്പിക്കുന്നതാണ്.എംജിആറിന്റെ രൂപത്തിലേക്ക് അരവിന്ദ് സ്വാമിയെകൊണ്ടുവന്ന പട്ടണം റഷീദിനെ വാഴ്‌ത്തുകയാണ് സൈബർ ലോകം. അരവിന്ദ് സ്വാമിയും പട്ടണം റഷീദും ഒന്നിച്ചുനിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമായ തലൈവിഎന്ന ചിത്രത്തിലെ എംജിആറിന്റെ ലുക്കാണ് പുറത്തുവന്നത്. എംജിആറിന്റെ ഒരു ഗാനത്തിന്റെ പുനരാവിഷ്‌കാരം നടത്തിയാണ് ക്യാരക്ടർ ടീസർ പുറത്തുവിട്ടത്. എംജിആർ അഭിനയിച്ച യഥാർത്ഥ ഗാനവും അരവിന്ദ് സ്വാമിയുടെ ടീസറും ചേർത്തുവെച്ചുകൊണ്ടുള്ള വിഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

കങ്കണ റണാവത്താണ് മുൻ താരറാണിയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ അവതരിപ്പിക്കുന്നത്. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികർണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് നിർമ്മാണം. ജി വി പ്രകാശ് കുമാർ സംഗീതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP