Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രജനിയുടെ പ്രസ്താവന പച്ചക്കള്ളം: പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം; ബിജെപിയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനാണ് രജനി ഇങ്ങനെ സംസാരിക്കുന്നത്; തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ ദ്രാവിഡർ വിടുതലൈ കഴകം; നടൻ രജനികാന്തിനെതിരെ പൊലീസിൽ പരാതി

രജനിയുടെ പ്രസ്താവന പച്ചക്കള്ളം: പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം; ബിജെപിയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനാണ് രജനി ഇങ്ങനെ സംസാരിക്കുന്നത്; തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ ദ്രാവിഡർ വിടുതലൈ കഴകം; നടൻ രജനികാന്തിനെതിരെ പൊലീസിൽ പരാതി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നടൻ രജനികാന്തിനെതിരെ പൊലീസിൽ പരാതി. സാമുഹിക പരിഷ്‌കർത്താവ് പെരിയാർ ഇവി രാമസാമിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ ദ്രാവിഡർ വിടുതലൈ കഴകം (ഡിവികെ) പ്രസിഡന്റ് കൊളത്തൂർ മണിയാണ് താരത്തിനെതിരെ പൊലീസിൽ ഇന്നലെ പരാതി നൽകിയത്.

പ്രസ്താവന പിൻവലിച്ച് രജനികാന്ത് നിരുപാധികം മാപ്പ് പറയണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഈ മാസം 14ന് തമിഴ് പ്രസിദ്ധികരണമായ തുഗ്ലക്കിന്റെ അൻപതാം വാർഷിക സമ്മേളനത്തിൽ രജനി നടത്തിയ പ്രസംഗമാണ് വിവാദമായത്.

പെരിയാറിന്റെ നേതൃത്വത്തിൽ 1971ൽ സേലത്ത് ഒരു റാലി നടന്നു. ഇതിൽ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങൾ ചെരിപ്പുമാലയിട്ട് പ്രദർശിപ്പിച്ചെങ്കിലും ഒരു മാധ്യമവും ഇക്കാര്യം റിപ്പോർട്ട് ചെയ്തില്ല. ഈ സംഭവം വാർത്തയാക്കിയതും വിമർശനം ഉന്നയിച്ചതും തുഗ്ലക്ക് മാത്രമാണെന്നുമായിരുന്നു രജനി പറഞ്ഞത്. ഇതിനെതിരെയാണ് ഡിവികെ രംഗത്തുവന്നത്.

രജനിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് കൊളുത്തൂർ മണി വ്യക്തമാക്കി. പെരിയാറിന്റെ യശസ്സ് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇങ്ങനെയുള്ള നിലപാടുകളോട് യോജിക്കാൻ കഴിയുന്നതല്ല. ബിജെപിയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനാണ് രജനി ഇങ്ങനെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP