Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാ ഉപയോക്താക്കൾക്കും പൊതുവായി കാണാൻ കഴിയുന്ന ബയോമെട്രിക് ഐഡന്റിഫിക്കേഷന് സമാനമായ പരിശോധന: നൽകേണ്ടത് ആധാർ അടക്കമുള്ള സർക്കാർ തിരിച്ചറിയൽ രേഖകൾ: സോഷ്യൽ മീഡിയയിലും 'തിരിച്ചറിയൽ രേഖ' നൽകേണ്ടിവരും; കേന്ദ്രത്തിന് ഐടി മന്ത്രാലയത്തിന്റെ കത്ത്

എല്ലാ ഉപയോക്താക്കൾക്കും പൊതുവായി കാണാൻ കഴിയുന്ന ബയോമെട്രിക് ഐഡന്റിഫിക്കേഷന് സമാനമായ പരിശോധന: നൽകേണ്ടത് ആധാർ അടക്കമുള്ള സർക്കാർ തിരിച്ചറിയൽ രേഖകൾ: സോഷ്യൽ മീഡിയയിലും 'തിരിച്ചറിയൽ രേഖ' നൽകേണ്ടിവരും; കേന്ദ്രത്തിന് ഐടി മന്ത്രാലയത്തിന്റെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്‌ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് എന്നിവ ഉപയോക്താക്കളെ തിരിച്ചറിയാനുള്ള സ്വയം സംവിധാനം ഉണ്ടാക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ തങ്ങളുടെ അല്ലെങ്കിൽ രേഖകൾ ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലുള്ള ഉപയോക്താക്കൾ നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ട്. പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ല് 2019 പ്രകാരമാണ് ഇത്തരം സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം സൂചിപ്പിക്കുന്നത്.

പേഴ്‌സ്ണൽ ഡാറ്റ പ്രോട്ടക്ഷൻ ബില്ല് 2019 പ്രകാരമാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. സോഷ്യൽ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് തീരുമാനിച്ചെന്നും സോഷ്യൽമീഡിയ അക്കൗണ്ട് ഉടമയുടെ ഐഡന്റിറ്റി പരിശോധന നിർബന്ധമാക്കേണ്ടത് പരിഗണിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ നിയമ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ഇത് നിയമമായി പെട്ടന്ന് തന്നെ പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

ഇത് സംബന്ധിച്ച് ഐടി മന്ത്രാലയം കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്ത് എഴുതി കഴിഞ്ഞുവെന്നാണ് വാർത്ത ഏജൻസി ഐഎഎൻഎസ് ഐടി വകുപ്പിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. വ്യാജവാർത്ത, അപകടകരമായ ഉള്ളടക്കങ്ങൾ, വസ്തുതയില്ലാത്ത വിവരങ്ങൾ, വംശീയ അധിക്ഷേപം, ലിംഗ വിവേചനം എന്നിവ തടയാനാണ് ഇത്തരം ഒരു നീക്കം എന്നാണ് ഐടി മന്ത്രാലയം പറയുന്നത്.

പേഴ്സണൽ ഡാറ്റ പ്രോട്ടക്ഷൻ ബില്ല് 2019 പ്രകാരം സോഷ്യൽ മീഡിയ കമ്പനികൾ 'വളണ്ടറി വെരിഫിക്കേഷൻ' സംവിധാനം തങ്ങളുടെ യൂസർമാരുടെ അക്കൗണ്ടുകൾക്ക് മുകളിൽ ഏർപ്പെടുത്തണം എന്നുണ്ട്. എല്ലാ ഉപയോക്താക്കൾക്കും പൊതുവായി ദൃശ്യമാകുന്ന ബയോമെട്രിക് അല്ലെങ്കിൽ ഫിസിക്കൽ ഐഡന്റിഫിക്കേഷന് സമാനമായ പരിശോധനയുടെ ദൃശ്യവും ദൃശ്യപരവുമായ അടയാളം നൽകണം എന്നതാണ് പറയുന്നത്. ഇതോടെ ആധാർ അടക്കമുള്ള സർക്കാർ തിരിച്ചറിയൽ രേഖകൾ ചിലപ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ആവശ്യമായി വന്നേക്കും.

ഈ ബില്ല് നിയമായാൽ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ടിക്ടോക് പോലുള്ള സോഷ്യൽ മീഡിയയിൽ നിലവിലുള്ള അക്കൗണ്ടുള്ളവർ വെരിഫിക്കേഷൻ തെളിയിക്കേണ്ടി വന്നേക്കാം. അതിനൊപ്പം തന്നെ തങ്ങളുടെ ഉപയോക്താക്കളുടെ പുതിയ വിവരങ്ങൾ ശേഖരിക്കാൻ സോഷ്യൽ മീഡിയ കമ്പനികളുടെ സംവിധാനങ്ങൾ തന്നെ വികസിപ്പിക്കേണ്ടിവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP