Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ത്രസിപ്പിക്കുന്ന തിരുച്ചുവരവ്: അമ്മയായ ശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചു വരവ് കിരീടനേട്ടത്തോടെ; ഹോബാർട്ടിൽ സാനിയ മിർസ സഖ്യം കിരീടമുയർത്തി

ത്രസിപ്പിക്കുന്ന തിരുച്ചുവരവ്: അമ്മയായ ശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചു വരവ് കിരീടനേട്ടത്തോടെ; ഹോബാർട്ടിൽ സാനിയ മിർസ സഖ്യം കിരീടമുയർത്തി

മറുനാടൻ മലയാളി ബ്യൂറോ

ഹൊബർട്ട് : രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ടെന്നീസ് കോർട്ടിലേക്കുള്ള തിരിച്ചുവരവ് കിരീടനേട്ടത്തോടെ ഗംഭീരമാക്കി ഇന്ത്യയുടെ സാനിയമിർസ. ഹോബർട്ട് ഇൻർനാഷണൽ ടൂർണമെന്റിലാണ് സാനിയ മിർസ ഉക്രെയിന്റെ നാദിയ കിച്ചെനോക്ക് സഖ്യം കിരീടം നേടിയത്. ചൈനയുടെ പെങ് ഷുവായ്- സങ് ഷുവായ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചായിരുന്നു സാനിയ സഖ്യത്തിന്റെ കിരീട നേട്ടം. 

6-4, 6-4ന് നേരിട്ടുള്ള സെറ്റുകൾക്കാണ് സാനിയ നാദിയ സഖ്യം കലാശപോരാട്ടത്തിൽ വിജയിച്ചത്. സാനിയയുടെ 42ആമത് ഡബ്ല്യു.ടി.എ കിരീടനേട്ടമാണിത്. 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. പരിക്കും പ്രസവവും മൂലമാണ് സാനിയമിർസ ടെന്നീസ് കോർട്ടിൽ നിന്നും ദീർഘമായ ഇടവേളയെടുത്തത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമായ സാനിയ മിർസ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

2018 ഏപ്രിലിൽ ഇവർക്ക് ഇസ്ഹാൻ എന്ന ആൺകുഞ്ഞ് ജനിച്ചിരുന്നു. ഇനി ഓസ്‌ട്രേലിയൻ ഓപ്പണിലാണ് സാനിയ കളിക്കുക. മിക്‌സ്ഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പമാണ് സാനിയ ഇറങ്ങുക. ആറ് ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള ഇന്ത്യയുടെ അഭിമാന താരമാണ് സാനിയ മിർസ. മൂന്നെണ്ണം ഡബിൾസിലും മൂന്നെണ്ണം മിക്സഡ് ഡബിൾസിലുമായിരുന്നു. 2013 ൽ സിംഗിൾസിൽ നിന്നും സാനിയ വിരമിച്ചിരുന്നു. 2007ൽ 27ആം റാങ്കിലെത്തിയതാണ് സിംഗിൾസ് കരിയറിലെ സാനിയയുടെ ഉയർന്ന നേട്ടം.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP