Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രധാനമന്ത്രി പ്രസംഗിക്കും; പ്രത്യേക ലൈറ്റുകൾ തെളിയും; യൂണിയൻ ജാക്കുകൾ പാറും; പ്രത്യേക ബ്രെക്സിറ്റ് നാണയം പുറത്തിറക്കും; ബ്രെക്സിറ്റ് നടക്കുന്ന ദിവസം ബ്രിട്ടണിൽ സംഭവിക്കുന്നത്

പ്രധാനമന്ത്രി പ്രസംഗിക്കും; പ്രത്യേക ലൈറ്റുകൾ തെളിയും; യൂണിയൻ ജാക്കുകൾ പാറും; പ്രത്യേക ബ്രെക്സിറ്റ് നാണയം പുറത്തിറക്കും; ബ്രെക്സിറ്റ് നടക്കുന്ന ദിവസം ബ്രിട്ടണിൽ സംഭവിക്കുന്നത്

സ്വന്തം ലേഖകൻ

2020 ജനുവരി 31ന് ബ്രെക്സിറ്റിലൂടെ യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോകാൻ ഒരുങ്ങുകയാണ്. ഇതിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കവെ ബ്രെക്സിറ്റ് പദ്ധതികൾ വിവരിച്ച് ഗവൺമെന്റ് രംഗത്തെത്തി. അന്നേ ദിവസത്തെ രേഖപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ പ്രത്യേക ലൈറ്റുകൾ പാർലിമെന്റ് കെട്ടിടമടക്കമുള്ള നിർണായക സ്ഥാനങ്ങളിൽ മിന്നിക്കുന്നതായിരിക്കും. ഇതിന് പുറമെ നിരവധി യൂണിയൻ ജാക്കുകൾ പാറിപ്പറക്കുകയും ചെയ്യും. ബ്രെക്സിറ്റിനെ അടയാളപ്പെടുത്തുന്നതിനായി പ്രത്യേക ബ്രെക്സിറ്റ് നാണയം പുറത്തിറക്കുകയും ചെയ്യും. ബ്രെക്സിറ്റ് ദിവസത്തെ അടയാളപ്പെടുത്തുന്നതിനായി സംഭവിക്കുന്ന കാര്യങ്ങളാണിവ.

അന്നേ ദിവസം വൈകുന്നേരം ബിഗ് ബെൻ മുഴക്കാനാവില്ലെന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെ ബോറിസ് കൈകാര്യം ചെയ്യുന്നതിനിടെയാണ് ബ്രെക്സിറ്റ് ദിവസത്തെ അടയാളപ്പെടുത്തുന്നതിനുള്ള മറ്റ് കാര്യങ്ങളെക്കുറിച്ച് സർക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്. ജനുവരി 31ന് രാത്രി 11 മണിക്ക് യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നത് ആരംഭിക്കുന്നതിന്റെ കൗണ്ട് ഡൗൺ തുടങ്ങുന്ന വേളയിൽ നമ്പർ 10ൽ നിന്നും ബോറിസ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രത്യേക പ്രസംഗം നടത്തും. ഈ ചരിത്ര സന്ദർഭത്തെ രേഖപ്പെടുത്തുന്നതിനായി പ്രത്യേക ലൈറ്റുകളായിരിക്കും ഡൗണിങ് സ്ട്രീറ്റിൽ അന്ന് തെളിയിക്കുന്നത്.

ഇതിനോട് അനുബന്ധിച്ച് വൈറ്റ്ഹാളിന് ചുറ്റുമുള്ള കെട്ടിടങ്ങളിൽ പ്രത്യേകമായി ലൈറ്റപ്പ് ചെയ്യും. പാർലിമെന്റ് സ്‌ക്വയറിൽ യൂണിയൻ ജാക്കുകൾ പാറിപ്പറക്കുകയും ചെയ്യും. എന്നാൽ ബിഗ് ബെൻ മുഴക്കാതെ ഇതൊന്നും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് യൂറോപ്യൻ യൂണിയൻ വിരുദ്ധരായ പ്രമുഖ ടോറികൾ വിമർശിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് കാണാൻ സാധ്യമല്ലാത്ത ഈ പരിപാടിയെ ന്യായീകരിച്ച് നമ്പർ പത്ത് രംഗത്തെത്താൻ നിർബന്ധിതമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ പരിപാടികൾ പൊതുജനത്തിന് ടെലിവിഷനിലൂടെയും ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലൂടെയും ദൃശ്യമാകുമെന്നാണ് എയ്ഡുകൾ പറയുന്നത്.

ബ്രെക്സിറ്റ് എന്ന ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുന്നതിനായി യുകെ പുറത്തിറക്കുന്ന പ്രത്യേക നാണയം ജനുവരി 31 മുതൽ സർക്കുലേഷനിൽ വരുകയും ചെയ്യും. ഇതിനായി പുതുതായി പുറത്തിറക്കുന്ന 50 പെൻസ് കോയിൻ ബോറിസായിരിക്കും പുറത്തിറക്കുന്നത്.ബ്രെക്സിറ്റ് ദിവസം നോർത്ത് ഓഫ് ഇംഗ്ലണ്ടിൽ വച്ച് ബോറിസ് പ്രത്യേക കാബിനറ്റ് യോഗം വിളിച്ച് ചേർക്കുന്നതാണ്. ഗവൺമെന്റിന്റെ ബ്രെക്സിറ്റ് പദ്ധതികളെ സംബന്ധിച്ച് മിനിസ്റ്റർമാർ ചർച്ച ചെയ്യുകയും ചെയ്യും. തുടർന്ന് അന്നേ ദിവസം വൈകുന്നേരം ബോറിസ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ബ്രെക്സിറ്റിനെ തുടർന്ന് ഐക്യത്തോടെ മുന്നോട്ട് പോകാൻ അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ രാജ്യത്തെ ആഹ്വാനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP