Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയർലണ്ട് വീണ്ടും കലാപകലുഷിതമാകുന്നു; ചേരിതിരിഞ്ഞുള്ള ഗ്യാങ് ലഹളകൾ പതിവാകുന്നു; ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ടത് രണ്ടുപേർ

അയർലണ്ട് വീണ്ടും കലാപകലുഷിതമാകുന്നു; ചേരിതിരിഞ്ഞുള്ള ഗ്യാങ് ലഹളകൾ പതിവാകുന്നു; ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ടത് രണ്ടുപേർ

സ്വന്തം ലേഖകൻ

ൽപകാലത്തെ ഇടവേളയ്ക്ക് ശേഷം അയർലണ്ടിൽ വീണ്ടും രക്തമൊഴുകാൻ തുടങ്ങിയിരിക്കുന്നുവെന്ന് റിപ്പോർട്ട്. രാജ്യം വീണ്ടും കലാപകലുഷിതമാകുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ചേരി തിരിഞ്ഞുള്ള ഗ്യാങ് ലഹളകൾ ഇതിന്റെ ഭാഗമായി ഇവിടെ പതിവാണ്. ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ടത് രണ്ടുപേരാണ്.നോർത്ത് ഡബ്ലിനിലെ സെന്റ് മാർഗററ്റ്സ് ഏരിയയിൽ എയർപോർട്ടിന് സമീപത്ത് കൂടെ കാറിൽ സഞ്ചരിക്കവെയാണ് ഇരുവർക്കും വെടിയേറ്റിരിക്കുന്നത്. കാറോടിച്ചിരിക്കുന്ന ആൾക്ക് അഞ്ച് വട്ടമാണ് വെടിയേറ്റിരിക്കുന്നത്. ഇതിലൊന്ന് തലയ്ക്കാണേറ്റത്.

എന്നാൽ യാത്രക്കാരന് പുറകിൽ ഒരു വെടിയാണേറ്റിരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് ചേരിതിരിഞ്ഞുള്ള ഏറ്റ്മുട്ടലുകൾ പതിവാകുന്ന വേളയിലാണ് ഈ കൊലകൾ നടന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു. കലഹത്തിന്റെ ഭാഗമായി 17കാരനായ കീനെ മുൽറെഡി വുഡ്സ് കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാണ്ട് 30 വയസുള്ള രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഡബ്ലിനിലെ ഡാർഡെയിൽ പ്രദേശത്ത് കത്തിച്ച ഒരു കാറിനരികത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയിരുന്നത്.

കൊല്ലപ്പെട്ടവരെ പൊലീസിന് നല്ല പോലെ അറിയാമെന്നും കൂലോക്കിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇവർക്ക് അടുത്ത ബന്ധങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. ഫോർക്ക്ലിഫ്റ്റ് ട്രക്ക് കമ്പനിക്ക് സമീപത്ത് വെടിവയ്പ് നടന്ന സ്ഥലം പൊടുന്നനെ ഫോറൻസിക് ടീമും സായുധ പൊലീസും വലയം ചെയ്തിരുന്നു. ഇന്നലെ വെടിവയ്പ് നടന്ന സ്ഥലം കൂലോക്കിന് അഞ്ച് മൈലുകൾക്കപ്പുറമാണ്. അടുത്തിടെ ഉണ്ടായ ഗ്യാംഗ് യുദ്ധങ്ങളുടെ ഹബായാണിത് വർത്തിക്കുന്നത്. ഡ്രോഗ്ഹെഡ ടൗണിൽ പരസ്പരം യുദ്ധം ചെയ്തിരുന്ന രണ്ട് ഗ്യാംഗുകളിലൊന്നിലെ അംഗമാണ് കൊല്ലപ്പെട്ട ടീനേജർ.ഡബ്ലിന് ഏതാണ്ട് 30 മൈൽ വടക്ക് മാറിയാണിത് നിലകൊള്ളുന്നത്.

കൊല്ലപ്പെട്ടയാളെ ഞായറാഴ്ച രാത്രി ഇവിടേക്ക് തട്ടിക്കൊണ്ട് വന്നതാണെന്നും ഇവിടെ ഒരു വീട്ടിൽ വച്ചാണിയാളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് വിശ്വസിക്കുന്നു.തുടർന്ന് ഇയാളുടെ മൃതദേഹം വെട്ടിക്കീറി പാർട്സുകളാക്കുകയായിരുന്നു. ചില ഭാഗങ്ങൾ ബ്ലാക്ക് പ്യൂമയുടെ പുറകിൽ തിങ്കളാഴ്ച രാത്രികൂലോക്കിൽ കാണപ്പെട്ടിരുന്നു.ബുധനാഴ്ച ഇയാളുടെ കൂടുതൽ ശരീരഭാഗങ്ങൾ കാണപ്പെട്ടിരുന്നു.

വികൃതമാക്കിയ ശിരസ് ഡ്രോംഗ്ഹെഡ പ്രദേശത്തെ കത്തിച്ച കാറിലാണ് കിടന്നിരുന്നത്. ഇയാളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഡ്രോംഗ്ഹെഡയിലെ വീട് പൊലീസ് വലയത്തിലാണ്.ഇവിടെ ഫോറൻസിക് പരിശോധനകൾ നടന്ന് വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP