Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരിമറി നടത്തിയത് ആറു ലക്ഷം; കൃത്രിമത്വം നടത്തിയത് വ്യാജ വൗച്ചറുകൾ ഉപയോഗിച്ച്; പിടി വീണപ്പോൾ എല്ലാം അക്കൗണ്ടന്റിന്റെ തലയിൽ കെട്ടിവച്ചു; സിപിഎം നേതാവിന്റെ ഭാര്യയായ കുടുംബശ്രീ സിഡിഎസ് മുൻ ചെയർപേഴ്സന്റെ തട്ടിപ്പിനെതിരേ യാതൊരു നടപടിയുമില്ല; അഴിമതി കണ്ടെത്തിയ നഗരസഭാ സെക്രട്ടറിക്ക് സ്ഥലംമാറ്റവും: സഹികെട്ട് കുടുംബശ്രീ അംഗങ്ങൾ പരസ്യ പ്രതിഷേധത്തിന്

തിരിമറി നടത്തിയത് ആറു ലക്ഷം; കൃത്രിമത്വം നടത്തിയത് വ്യാജ വൗച്ചറുകൾ ഉപയോഗിച്ച്; പിടി വീണപ്പോൾ എല്ലാം അക്കൗണ്ടന്റിന്റെ തലയിൽ കെട്ടിവച്ചു; സിപിഎം നേതാവിന്റെ ഭാര്യയായ കുടുംബശ്രീ സിഡിഎസ് മുൻ ചെയർപേഴ്സന്റെ തട്ടിപ്പിനെതിരേ യാതൊരു നടപടിയുമില്ല; അഴിമതി കണ്ടെത്തിയ നഗരസഭാ സെക്രട്ടറിക്ക് സ്ഥലംമാറ്റവും: സഹികെട്ട് കുടുംബശ്രീ അംഗങ്ങൾ പരസ്യ പ്രതിഷേധത്തിന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വമ്പൻ സാമ്പത്തിക ക്രമക്കേട് നടത്തിയ സിഡിഎസ് മുൻ ചെയർപേഴ്സനെ കുടുംബശ്രീ മിഷൻ വഴിവിട്ടു സഹായിക്കുന്നുവെന്ന ആരോപണവുമായി കുടുംബശ്രീയിലെ അംഗങ്ങൾ രംഗത്ത്. തട്ടിപ്പുകാരി സിപിഎം നേതാവിന്റെ ഭാര്യ ആയതിനാൽ അവരെ രക്ഷിക്കാൻ വേണ്ടി അക്കൗണ്ടന്റിന്റെ തലയിൽ തട്ടിപ്പിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തിരുവല്ല നഗരസഭ വെസ്റ്റ് സിഡിഎസ് ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.

സിഡിഎസിലെ മുൻ ചെയർപേഴ്സൺ ആശാ സുദർശൻ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് 2015-19 വർഷങ്ങളിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ വിവരം നഗരസഭ അംഗങ്ങൾ ഉൾപ്പെട്ട സിഡിഎസ് ഭരണ സമിതി കണ്ടെത്തുകയും ജില്ലാ മിഷൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരാതിപ്പെടുകയും ചെയ്തിട്ട് നടപടി ഉണ്ടായില്ലെന്നാണ് പരാതി. സിഡിഎസിന്റെ വരവ്-ചെലവ് കണക്കുകൾ ഓഡിറ്റ് നടത്തിയപ്പോൾ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടപടി സ്വീകരിച്ച നഗരസഭ സ്രെകട്ടറി എസ് ബിജുവിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയെന്നും സിഡിഎസ് ഭാരവാഹികൾ പറഞ്ഞു. ആറ് ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടന്നതായാണ് പ്രാഥമിക നിഗമനം.

അഴിമതിയെപ്പറ്റി വിജിലൻസ് അന്വേഷണം വേണമെന്ന് തിരുവല്ല നഗരസഭാ കൗൺസിൽ യോഗം ആവശ്യപ്പെട്ടിട്ടുണ്ടന്നും സിഡിഎസ് ഭാരവാഹികൾ പറഞ്ഞു. അഴിമതിയിൽ ഉൾപ്പെട്ട മുൻ സിഡിഎസ് ചെയർ പേഴ്സൺ ആശാ സുദർശനെ പൊതുസഭയിൽ നിന്ന് പുറത്താക്കുകയും ചെയർപേഴ്സൺ സ്ഥാനത്തു നിന്ന് മാറ്റുകയും അതൊടൊപ്പം സിഡിഎസ് മെമ്പർ സെക്രട്ടറി അജി എസ് കുമാറിനെ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തുകൊണ്ട് നടപടികൾ അവസാനിപ്പിച്ച മട്ടിലാണ് അധികൃതർ എന്നും സിഡിഎസ് പ്രവർത്തകർ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മുൻകാല കണക്കുകൾ അടിയന്തിരമായി പരിശോധിക്കണമെന്നും നഷ്ടപ്പെട്ട പണം ആരോപണ വിധേയരിൽ നിന്ന് തിരിച്ചുപിടിക്കണമെന്നും നഗരസഭ കുടുംബശ്രീവെസ്റ്റ് സിഡി എസ് ഇൻചാർജ് ഇന്ദിരാഭായി, ഭരണസമിതി അംഗങ്ങളായ ഉഷാ മനോഹർ, ജമീല, രമ്യ എൻ. മിനി തോമസ് എന്നിവർ ആവശ്യപ്പെട്ടു.

ഭരണ കക്ഷിയുടെ ഏരിയാകമ്മറ്റി അംഗമായ ഭർത്താവിന്റെയും വനിതാ സംഘടനയുടെ ജില്ലാ കമ്മറ്റി അംഗം എന്ന നിലയിലും ഉള്ള ഇവരുടേയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, പട്ടികജാതിക്കാരിയായ അകൗണ്ടന്റിനെ ബലിയാടാക്കികൊണ്ട് രക്ഷപ്പെടാനാണ് ശ്രമമെന്ന് കുടുംബശ്രീ അംഗങ്ങൾ ആരോപിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് ലഭിക്കാനുള്ള വിവിധ ഫണ്ടുകൾ വ്യാജ്യ ഒപ്പിട്ട് വൗച്ചറുകൾ ഉണ്ടാക്കി തട്ടിയെടുത്തതിന് പുറമേ വിവിധ ഫണ്ടുകളിലും തിരിമറി നടന്നതായി വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ കുടുംബശ്രീ മാസികക്കായി പിരിച്ചെടുത്ത തുകയിൽ കൃത്രിമം കാട്ടുകയും ഇതിന്റെ ഫണ്ട് ഉപയോഗിച്ച് മഹിളാ അസോസിയേഷന്റെ സ്ത്രീ ശബ്ദം മാസികയുടെ വരിസംഖ്യ അടക്കുകയും ചെയ്തതായും ആരോപണമുണ്ട്.

കുടുംബശ്രീ മിഷനെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ജില്ലാ നേത്യ തലത്തിൽ ഇടത് സർക്കാർ ചില അഴിച്ചു പണികൾ നടത്തിയതായുള്ള ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തിൽ കുടുംബശ്രീ മാസികക്ക് പകരം സ്ത്രീ ശബ്ദം മാസികയുടെ വരിസംഖ്യ അടക്കാൻ ചെയർപേഴ്സൺമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം കൈമാറിയിരുന്നു. പരാതിപ്പെടുന്നവർക്ക് വരുന്ന മാസങ്ങളിൽ കുടുംബശ്രീ മാസിക നൽകാനാണ് ജില്ലാ മിഷന്റെ നിർദ്ദേശം. രസീതുകളും വൗച്ചറുകളും ഉൾപ്പടെയുള്ള കണക്കുകൾ പരിശോധിക്കാൻ അംഗങ്ങളെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അനുവദിക്കാത്ത സാഹചര്യത്തിൽ അംഗങ്ങൾ കണക്കുകൾ പരിശോധിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP