Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസ് നേതാവും മുൻ വടക്കാഞ്ചേരി എംഎൽഎയുമായ വി ബാലറാം അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ വടക്കാഞ്ചേരി എംഎൽഎയുമായ വി ബാലറാം അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോൺഗ്രസ് നേതാവും മുൻ വടക്കാഞ്ചേരി എംഎൽഎയുമായ വി ബാലറാം അന്തരിച്ചു. 72 വയസായിരുന്നു. കെപിസിസിയുടെ മുൻ ജനറൽ സെക്രട്ടറിയാണ്.

തൃശൂരിൽ കോൺഗ്രസ് ഐ വിഭാഗത്തിന്റെ പ്രമുഖ നേതാവായിരുന്നു ബാലറാം. 2004ൽ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എകെ ആന്റണി മന്ത്രിസഭയിൽ അംഗമായ കെ മുരളീധരന് നിയമസഭയിലേക്കു മത്സരിക്കാൻ വടക്കാഞ്ചേരി മണ്ഡലം ഒഴിഞ്ഞുകൊടുത്തത് ബാലറാം ആണ്. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച കെ മുരളീധരൻ പരാജയപ്പെട്ടു.

എംഎൽഎ സ്ഥാനം വിട്ടുകൊടുത്തുവെങ്കിലും പകരമായി കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയെങ്കിലും ബാലറാമിന് ജയിക്കാനായില്ല. എക്കാലത്തും കെ കരുണാകരന്റെ വിശ്വസ്തൻ ആയിരുന്ന ബാലറാം ലീഡർ കോൺഗ്രസ് വിട്ടപ്പോഴും ഡിഐസി രൂപീകരിച്ചപ്പോഴും കൂടെനിന്നു. പിന്നീട് കരുണാകരനുമായി അകന്ന ബാലറാം കോൺഗ്രസിൽ തിരികെ എത്തിയിരുന്നു. ഡോ. കാഞ്ചനമാലയാണ് ഭാര്യ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP