Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന് കോടതിയിൽ പോകുന്നതിന് ഗവർണറുടെ സമ്മതം എന്തിന്; ഗവർണറുടെ ഇടപെടൽ പദവിക്ക് നിരയ്ക്കാത്തത്; പൗരത്വ പ്രതിഷേധത്തിനെ രാഷ്ട്രീയ മുതലെടുപ്പാക്കാനുള്ള വിഷയമായി ഇടത് മുന്നണി കാണരുതെന്നും കുഞ്ഞാലിക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പൗരത്വ വിഷയത്തിൽ കേരള സർക്കാരിനെ വിമർശിച്ച ഗവർണർക്ക് മറുപടിയുമായി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി കുഞ്ഞാലിക്കുട്ടി.ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന് കോടതിയിൽ പോകാമെന്നും അതിന് ഗവർണറുടെ സമ്മതം വേണ്ടെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ഗവർണറുടെ ഇടപെടൽ പദവിക്ക് നിരക്കാത്തതാണ്. നിരന്തരം വാർത്താ സമ്മേളനവും പ്രസ്താവനകളും വെല്ലുവിളികളുമായി നടക്കുന്നത് നല്ലതല്ല. ഗവർണർ രാഷ്ട്രീയ വക്താവിനെ പോലെ ഇടപെടുന്നു. സംസ്ഥാനത്ത് ഉടലെടുത്ത സ്ഥിതിവിശേഷം ദൗർഭാഗ്യകരമാണ്. സർക്കാർ തന്നെ ഗവർണറുമായി സംസാരിച്ച് വിവാദം തീർക്കണം.

പൗരത്വ പ്രതിഷേധത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വിഷയമാക്കി ഇടതുമുന്നണി തരംതാഴ്‌ത്തരുത്. കേന്ദ്രത്തിൽ കോൺഗ്രസാണ് പ്രധാനമായും പ്രതിഷേധിക്കുന്നത്. കേരളത്തിൽ മാത്രം പ്രതിഷേധിച്ച് ചാമ്ബ്യന്മാരാവാൻ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP