Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരട്ടയാറിലേക്കുള്ള യാത്രാ മധ്യേ ഭർത്താവ് കാർ നിർത്തി മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് ഇറങ്ങി പോയി; ഭർത്താവിനെ കാണാതിരുന്നിട്ടും കാറിൽ തനിച്ചിരുന്നത് രണ്ട് ദിവസം; ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയിൽ കാർ പെട്ടപ്പോൾ സംഭവം പൊലീസ് അറിഞ്ഞു; അടിമാലിയിൽ രോഗിയായ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച് പോയ സംഭവത്തിൽ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ലൈലാമണിയുടെ ആരോഗ്യനില ഗുരുതരമെന്ന് പൊലീസ്; ഭർത്താവ് മാത്യു ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: അടിമാലിയിൽ രോഗിയായ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ലൈലാമണി (55)യെയാണ് കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന വീട്ടമ്മയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. രണ്ട് ദിവസമാണ് വീട്ടമ്മ കാറിൽ പാതയോരത്ത് കഴിഞ്ഞത്. അടിമാലി ടൗണിന് സമീപം ദേശീയ പാതയിലാണ് വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവർ കാറിൽ കഴിയുകയായിരുന്നു.

ഓട്ടോഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ വീട്ടമ്മയുടെ ഒരു വശം തളർന്നു പോയിരിക്കുകയാണെന്ന് വ്യക്തമായി.അവശനിലയിലായ വീട്ടമ്മയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു.

അടിമാലി ടൗണിനടുത്തുള്ള ദേശീയ പാതയ്ക്ക് സമീപം ഇന്നലെമുതലാണ് ഒരു ഓൾട്ടോ കാർ പ്രദേശവാസികൾ കണ്ടത്. ഇന്ന് ഉച്ചയായിട്ടും കാർ പോവാത്തതിനെ തുടർന്ന് സമീപവാസികൾ ചെന്നുനോക്കുമ്പോഴാണ് വണ്ടിക്കുള്ളിൽ വീട്ടമ്മയെ കണ്ടെത്തിയത്.

തുടർന്ന് പൊലീസെത്തി കാർ തുറന്ന് പരിശോധിച്ചു. ഇവരുടെ ശരീരം പാതി തളർന്ന അവസ്ഥയിൽ ആയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈലാമണിയുടെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണ്. കട്ടപ്പനയിലുള്ള മകന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭർത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയി, പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ലൈലാമണിയുടെ മൊഴി. അതേസമയം പൊലീസ് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

കാറിന്റെ താക്കോലും, വസ്ത്രങ്ങളും, ബാങ്ക് ഇടപാട് രേഖകളും കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രേഖകൾ പരിശോധിച്ചതിൽ നിന്ന് വയനാട് സ്വദേശിയായ മാത്യുവാണ് ഇവരുടെ ഭർത്താവെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.

താനും ഭർത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും, യാത്രയ്ക്കിടയിൽ കാറിൽ നിന്ന് ഇറങ്ങി പോയ ഭർത്താവ് പിന്നെ തിരിച്ച് വന്നില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്. ഇവരുടെ ഭർത്താവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

വാഹനത്തിൽ നിന്ന് ലഭിച്ച ഫോൺ നമ്ബറിൽ പൊലീസ് വിളിച്ചെങ്കിലും പൊലീസാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ ഫോൺ കട്ടാക്കുകയായിരുന്നു. മാത്യുവിന്റെ നമ്ബറാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം.

മനഃപൂർവം ഇയാൾ വീട്ടമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരട്ടയാറിലുള്ള മകനെ കണ്ടെത്താനും കട്ടപ്പന അടിമാലി പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP