Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലയെടുപ്പുള്ള കൊമ്പനെ പോലെ കൂളായി വന്നപ്പോൾ എസ്‌ഐ പിടിച്ചു; ജനപ്രതിനിധിയെ തടഞ്ഞുനിർത്താൻ ഏമാന്മാർക്ക് അധികാരമോ എന്നുചോദ്യം; നിയമം എല്ലാവർക്കും ഒരേപോലെയെന്നും പെറ്റി അടച്ചിട്ടുപോകണമെന്നും എസ്‌ഐ; ഹെൽമറ്റില്ലാതെ സ്‌കൂട്ടർ ഓടിച്ച ശാസ്താംകോട്ട പഞ്ചായത്തംഗത്തെ എസ്‌ഐ ഷുക്കൂർ ചട്ടം പഠിപ്പിച്ച വീഡിയോ വൈറലായതോടെ ബലേഭേഷ് പറഞ്ഞ് സോഷ്യൽ മീഡിയ

തലയെടുപ്പുള്ള കൊമ്പനെ പോലെ കൂളായി വന്നപ്പോൾ എസ്‌ഐ പിടിച്ചു; ജനപ്രതിനിധിയെ തടഞ്ഞുനിർത്താൻ ഏമാന്മാർക്ക് അധികാരമോ എന്നുചോദ്യം; നിയമം എല്ലാവർക്കും ഒരേപോലെയെന്നും പെറ്റി അടച്ചിട്ടുപോകണമെന്നും എസ്‌ഐ; ഹെൽമറ്റില്ലാതെ സ്‌കൂട്ടർ ഓടിച്ച ശാസ്താംകോട്ട പഞ്ചായത്തംഗത്തെ എസ്‌ഐ ഷുക്കൂർ ചട്ടം പഠിപ്പിച്ച വീഡിയോ വൈറലായതോടെ ബലേഭേഷ് പറഞ്ഞ് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഹെൽമറ്റില്ലാതെ യാത്ര ചെയ്ത പഞ്ചായത്തംഗത്തെ തടഞ്ഞു നിർത്തി പെറ്റി അടപ്പിച്ച് പൊലീസ്. ശാസ്താംകോട്ട പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ ആർ കൃഷ്ണകുമാറിനെയാണ് പൊലീസ് തടഞ്ഞു നിർത്തി പെറ്റി അടപ്പിച്ചത്. കഴിഞ്ഞ ഒരു മാസം മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇതോടെയാണ് സംഭവം ജനങ്ങൾ അറിയുന്നത്. പൊലീസ് തന്നെ എടുത്ത വീഡിയോ ദൃശ്യങ്ങളാണ് ഇതെന്ന് സംഭാഷണത്തിൽ നിന്നും മനസ്സിലാക്കാം. സോഷ്യൽ മീഡിയയിൽ മെമ്പറാണത്രെ...അധികാരത്തിന്റെ ഹുങ്കിൽ ഹെൽമറ്റ് വയ്ക്കാതെ പോയ സഖാവിനെ തേച്ചൊട്ടിച്ച ശാസ്താംകോട്ട എസ്‌ഐ ഷുക്കൂറിന് അഭിവാദ്യങ്ങൾ എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. വീഡിയോ ദൃശ്യത്തിന് അടിയിൽ പൊലീസിന് വ്യാപകമായി അഭിനന്ദന പ്രവാഹമാണ്.

വീഡിയോ ദൃശ്യങ്ങളിൽ എസ്‌ഐ പറയുന്നതിങ്ങനെ: സ്ഥിരമായി പൊലീസിന്റെ മുന്നിലൂടെ ഹെൽമെറ്റ് വയ്ക്കാതെ യാത്രചെയ്യുകയാണ് താങ്കൾ. പൊലീസ് കൈ കാണിച്ചാലും നിർത്തില്ല. ഇനി ഇത് ഇവിടെ നടക്കില്ല. അതിനാൽ പെറ്റി അടച്ചിട്ട് പോകുക. എന്നാൽ സ്‌കൂട്ടറിൽ എത്തിയ കൃഷ്ണകുമാർ താൻ ഒരു ജനപ്രതിനിധിയാണെന്നും ഇങ്ങനെ പൊലീസ് തടഞ്ഞുനിർത്താൻ അധികാരമില്ലെന്നുമൊക്കെ തർക്കിക്കുന്നുണ്ട്. ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഒരേ നിയമം തന്നെയാണെന്നും അതിനാൽ പെറ്റി അടച്ചിട്ട് പോകാൻ എസ്‌ഐ വീണ്ടും ആവശ്യപ്പെട്ടു. ഈ സമയം ജനങ്ങൾ തടിച്ചുകൂടാൻ തുടങ്ങി. എല്ലാവരും പൊലീസിന് അനുകൂലമായിട്ടാണ് സംസാരിച്ചത്. ഇതോടെ മെമ്പർ പെറ്റി അടക്കാൻ തയ്യാറാകുകയായിരുന്നു.

ഒരു മാസം മുൻപാണ് ഈ സംഭവം നടന്നത്. പെറ്റി അടക്കണം എന്നാവശ്യപ്പെട്ടപ്പോൾ എല്ലാവരും പറയുന്നതുപോലെ അദ്ദേഹവും എതിർത്തു സംസാരിച്ചു. എന്നാൽ പെറ്റി അടച്ചേ പറ്റൂ എന്ന് തീർത്തു പറഞ്ഞപ്പോൾ പെറ്റി അടക്കുകയും ചെയ്തു. അല്ലാതെ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ തമ്മിൽ യാതൊരു വൈരാഗ്യവുമില്ല. എന്നും കാണും സംസാരിക്കും. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. അത് പാലിക്കാൻ എല്ലാവരും തയ്യാറാകണം. അത്രമാത്രമേ പറയാനുള്ളൂ എന്ന് എസ്‌ഐ ഷുക്കൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ടൂവീലറിൽ ഞാൻ വരുമ്പോൾ പൊലീസ് കൈകാണിച്ചു. വണ്ടി നിർത്താൻ തുടങ്ങുമ്പോഴേക്കും ഹാന്റിലിൽ പൊലീസുകാരൻ പിടിച്ചു. ഇതിനാണ് പൊലീസിനെ ഞാൻ ചോദ്യം ചെയ്തത്. ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്തത് തെറ്റായി പോയി. ആ സമയം എന്റെ പക്കൽ പണം ഇല്ലാത്തതിനാൽ പിന്നീട് അടക്കാം എന്ന് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പോയി പെറ്റി അടച്ച് ആ കേസ് അവസാനിപ്പിക്കുകയും ചെയ്തു എന്നാണ് കൃഷ്ണകുമാർ പ്രതികരിച്ചത്. അതേ സമയം പൊലീസ് എടുത്ത വീഡിയോ ദൃശ്യങ്ങൾ എങ്ങനെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമാകാം ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും, ഇത് സംബന്ധിച്ച് പരാതി നൽകിയതായും കൃഷ്ണകുമാർ പറഞ്ഞ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP