Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മതത്തേക്കാളും ജാതിയേക്കാളും വിലപ്പെട്ടതാണ് മനുഷ്യത്വം; മോദിയുടെ പരാമർശത്തിന് എതിരെ താൻ ശബ്ദം ഉയർത്തിയില്ലെങ്കിൽ അപമാനകരമാണ്; ഡൽഹി വിടണമെന്ന കോടതി ഉത്തരവിന് പിന്നാലെ നയം ആവർത്തിച്ച് ചന്ദ്രശേഖർ ആസാദ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മതത്തേക്കാളും ജാതിയേക്കാളും വിലപ്പെട്ടതാണ് മനുഷത്വമെന്ന് ആവർത്തിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്.സമരം ചെയ്യുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശത്തിന് എതിരെ താൻ ശബ്ദം ഉയർത്തിയില്ലെങ്കിൽ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തേക്കാളും ജാതിയേക്കാളും വിലപ്പെട്ടതാണ് മനുഷ്യത്വം. ആരെങ്കിലും മതത്തിന്റെ പേരിൽ അപമാനിച്ചാൽ അവർ ഭരണഘടനയെയാണ് അപമാനിക്കുന്നത്. സമരം ചെയ്യുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന മോദിയുടെ പരാമർശത്തെ വിമർശിക്കാതിരുന്നാൽ അത് അപമാനകരമാവുമെന്നും അദ്ദേഹം കൂട്ടിചേർത്തു.ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹി ജമാമസ്ജിദിന് മുന്നിൽ നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലും ചന്ദ്രശേഖർ ആസാദ് പങ്കെടുത്തിരുന്നു. ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചുകൊണ്ടാണ് ആസാദ് സമരത്തിന്റെ ഭാഗമായത്. ഡൽഹിയിൽ നിന്നും പുറത്തുപോകാൻ കോടതി അനുവദിച്ച സമയം അവസാനിക്കാൻ മണിക്കൂർ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രശേഖർ ആസാദ് ജമാമസ്ജിദിലെ പ്രതിഷേധത്തിൽ പങ്കെടുത്തത്.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖർ ആസാദ് ഇന്നലെയാണ് ജയിൽ മോചിതനായത്. അടുത്ത ഒരുമാസത്തേക്ക് ഡൽഹിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം 24 മണിക്കൂർ അദ്ദേഹത്തിന് ഡൽഹിയിൽ തുടരാമെന്നാണ് കോടതി വിധിച്ചിരുന്നു. ഈ സമയ പരിധി അവസാനിക്കാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കേയാണ് ചന്ദ്ര ശേഖർ ആസാദ് ജമാ മസ്ജിദിനു മുന്നിലേ പ്രതിഷേധത്തിന്റെ ഭാഗമായത്.

അടുത്ത നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖർ ആസാദ് ഡൽഹിയിൽ ഉണ്ടാകാന് പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറൻപുർ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന് ജാമ്യം അനുവദിച്ച് കോടതി പറഞ്ഞിരുന്നു. കൂടാതെ, ചികിത്സക്കായി ഡൽഹിയിൽ വരേണ്ടതുണ്ടെങ്കിൽ പൊലീസിനെ അറിയിക്കണം.

ഡൽഹിയിൽ സമരങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ഒരു മാസത്തേക്ക് വിട്ട് നിൽക്കണമെന്നും കോടതി പറഞ്ഞിരുന്നു.പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ 21നാണ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP