Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡി.ജി.പിയുടെ സർക്കുലർ തലവേദനയായത് കെ.എസ്.ആർ.ടി,സിക്ക്; മദ്യപിച്ച് 'ചെല്ലി'യായ യാത്രക്കാരൻ ബസിന്റെ പ്ലാറ്റ് ഫോമിൽ കിടന്ന് ഉറങ്ങിയതോടെ മുടങ്ങിയത് കെ.എസ്.ആർ.ടി.സിയുടെ ട്രിപ്പ്; പൊലീസും ഇടപെടാൻ മടിച്ചതോടെ ഡ്രൈവറും കണ്ടക്ടറും പരിശ്രമിച്ചിട്ടും മദ്യപനെ എഴുനേൽപ്പിക്കാനായില്ല; നാദാപുരം ടിപ്പോയിലെ ' ചെല്ലി' ശല്യം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

നാദാപുരം: മദ്യപിച്ച് 'ചെല്ലി'യായി യാത്രക്കാരൻ ബസിൽ കിടന്നതോടെ തലവേദനയായത് കെ.എസ്.ആർ.ടി.സിക്ക്. തലശ്ശേരിയിൽ നിന്ന് കോപ്പാലം വഴി നാദാപുരത്തേക്ക് സർവീസ് നടത്തുന്ന കെഎൽ 15 6531 നമ്പർ ബസിലാണ് യാത്രക്കാരൻ മദ്യലഹരിയിൽ വീണത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന നാദാപുരം ബസ്സ് സ്റ്റാന്റിലാണ് സംഭവം. മദ്യപിച്ച് കയറിവന്ന യാത്രക്കാരൻ പ്ലാറ്ര് ഫോമിൽകിടന്ന് സുഖനിദ്ര തുടങ്ങിയതോടെ മറ്റ് യാത്രക്കാർക്കും ഇത് അസൗകര്യമായി. ഇയാളെ എഴുനേൽപ്പിക്കാൻ കണ്ടക്ടറും ഡ്രൈവറും ചേർന്ന്

കണ്ടക്ടറും, ഡ്രൈവറും ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പൊലീസിൽ അറിയിച്ചു എന്നാൽ മദ്യപാനികളുമായി അടുത്തിടപഴകരുതെന്ന പൊലീസിന്റെ പുതിയ സർക്കുലർ നിലവിൽ വന്നതോടെ പൊലീസും സ്ഥലത്തെത്തിയില്ല.

തലശ്ശേരി ഡിപ്പോയിൽ വിവരം അറിയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാതായതോടെ ഇയാൾ ഏറെ സമയം തറയിൽ തന്നെ കിടന്നു.ഇതിനിടെ 3.20 ന് നാദാപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് പോകേണ്ട ബസിന്റെ സർവീസ് മുടങ്ങി.ഒടുവിൽ വളയത്ത് നിന്ന് 108 ആംബുലൻസ് വിളിച്ച് വരുത്തി യാത്രക്കാരനെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP