Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി സമരത്തിന്റെ രൂപവും ഭാവവും മാറും! അങ്കമാലി ഭദ്രാസനത്തിലെ മുഴുവൻ പള്ളികളിലെയും വിശ്വാസികളെ എത്തിച്ച് പള്ളിക്ക് സംരക്ഷണവലയം തീർക്കും; കോതമംഗലം മാർത്തോമ ചെറിയ പള്ളി ഏറ്റെടുക്കാൻ കളക്ടർ നടപടികൾക്ക് തുടക്കമിട്ടതോടെ ശക്തമായ ചെറുത്തുനിൽപ്പിന് ഒരുങ്ങി കോതമംഗലം മൈത്രി സംരക്ഷണ സമിതി; പള്ളി വിട്ടുകൊടുക്കില്ലെന്നും ജീവത്യാഗം നടത്താൻ തയ്യാറാണെന്നും ശ്രേഷ്ഠ ബാവ

ഇനി സമരത്തിന്റെ രൂപവും ഭാവവും മാറും! അങ്കമാലി ഭദ്രാസനത്തിലെ മുഴുവൻ പള്ളികളിലെയും വിശ്വാസികളെ എത്തിച്ച് പള്ളിക്ക് സംരക്ഷണവലയം തീർക്കും; കോതമംഗലം മാർത്തോമ ചെറിയ പള്ളി ഏറ്റെടുക്കാൻ കളക്ടർ നടപടികൾക്ക് തുടക്കമിട്ടതോടെ ശക്തമായ ചെറുത്തുനിൽപ്പിന് ഒരുങ്ങി കോതമംഗലം മൈത്രി സംരക്ഷണ സമിതി; പള്ളി വിട്ടുകൊടുക്കില്ലെന്നും ജീവത്യാഗം നടത്താൻ തയ്യാറാണെന്നും ശ്രേഷ്ഠ ബാവ

പ്രകാശ് ചന്ദ്രശേഖർ

 കോതമംഗലം : കോതമംഗലം  നേത്യത്വത്തിൽ കോതമംഗലം മാർത്തോമ ചെറിയ പള്ളി സംരക്ഷിക്കുന്നതിനായി നടത്തി വരുന്ന സമരത്തിന്റെ രൂപവും ഭാവവും മാറുന്നു. ഇന്നലെ കൂടിയ സമരസമിതിയുടെ

ആക്ഷൻ കൗൺസിൽ യോഗത്തിലാണ് കടുത്ത നടപടികളിലേയ്ക്ക് നീങ്ങാൻ ധാരണയായത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ്തോമസ്സ് പ്രഥമൻ ബാവ ഇന്നലത്തെ ആക്ഷൻ കൗൺസിൽ യോഗത്തിന് എത്തിയിരുന്നു. അങ്കമാലി ഭദ്രാസനത്തിലെ മുഴുവൻ പള്ളികളിൽ നിന്നും വിശ്വാസികളെ കോതമംഗലത്തെത്തിച്ച് പള്ളിക്ക് സംരക്ഷണ വലയം തീർക്കുന്നതിനാണ് ബാവ കൽപ്പനയായിട്ടുള്ളത്.

ഇതിനെക്കുറിച്ച് ആലോചിക്കുന്നതിന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അങ്കമാലി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലെയും വൈദികരുടെയും, മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും ഒരു യോഗം കോതമംഗലത്ത് ചേരുമെന്നും സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്ജ് അറിയിച്ചു.കോതമംഗലം ചെറിയ പള്ളിയിൽ മതമൈത്രി സമിതിയുടെ മുഖത്ത് നേതൃത്വത്തിൽ ഇനി എന്നും താനുണ്ടാകുമെന്നും ചെറിയ പള്ളിയിൽ താമസിച്ച് നേതൃത്വം നൽകുമെന്നും ഒരു കാരണവശാലും പള്ളി വിട്ടുകൊടുക്കാൻ സാധിക്കുകയില്ലെന്നും അതിനുവേണ്ടി ജീവത്യാഗം നടത്താൻ തയ്യാറാണെന്നും ശ്രഷ്ഠ ബാവ യോഗത്തെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച മുതൽ പള്ളിയിലും പരിസരത്തുമായി 24 മണിക്കൂറും ആയിരങ്ങൾ തമ്പടിക്കുന്നതിനും ഏത് പ്രതിസന്ധിയേയും തരണം ചെയ്യുന്നതിനും തിരുമാനം എടുത്തിട്ടുണ്ടെന്നും സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി. ബാവയുടെ നിർദ്ദേശപ്രകാരം അതാതു സമയത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള കർമ്മ പദ്ധതി മതമൈത്രി സംരക്ഷണസമിതി നടപ്പിലാക്കുമെന്നും സഭയുടെ അഭിമാനമായ പള്ളി സംരക്ഷി്ക്കാൻ ജീവൻ ത്യാഗം ചെയ്യാനും ഒരുക്കമാണെന്നുള്ള ബാവയുടെ നിലപാട് സമര സമിതിയുടെ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകിയിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ആദ്യഘട്ട നടപടികൾ ആരംഭിച്ചതായിട്ടാണ് സൂചന. മുവാറ്റുപുഴ ആർ ഡി ഒ പള്ളിയിലെത്തി താക്കോൽ ആ വശ്യപ്പെട്ടുവെന്നും നൽകാൻ തയ്യാറല്ലന്നറിയിച്ചതോടെ ഉദ്യോഗസ്ഥ സംഘം മടങ്ങുകയായിരുന്നെന്നും ഏ ജി ജോർജ്ജ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP