Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന് പിന്നാലെ പഞ്ചാബും; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി അമരീന്ദർ സിങ് സർക്കാർ; ബിജെപിയുടെ പ്രതിനിധി ഒഴികെ പ്രതിപക്ഷം ഒന്നടങ്കം പ്രമേയത്തെ അനുകൂലിച്ചു

കേരളത്തിന് പിന്നാലെ പഞ്ചാബും; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി അമരീന്ദർ സിങ് സർക്കാർ; ബിജെപിയുടെ പ്രതിനിധി ഒഴികെ പ്രതിപക്ഷം ഒന്നടങ്കം പ്രമേയത്തെ അനുകൂലിച്ചു

സ്വന്തം ലേഖകൻ

ചണ്ഡീഗഡ്: കേരള സർക്കാറിന്റെ വഴിയേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പഞ്ചാബ് സർക്കാറും. കോൺഗ്രസ് സർക്കാർ ഭരിക്കുന്ന പഞ്ചാബിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സഭയിൽ പ്രമേയം അവതരിപ്പിച്ചത്.

ആഴ്ചകൾക്ക് മുൻപാണ് കേരള സർക്കാർ പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾ ലംഘിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി എന്ന് ചൂണ്ടിക്കാണിച്ചാണ് സഭയിൽ പ്രമേയം പാസാക്കിയത്. ബിജെപിയുടെ പ്രതിനിധി ഒഴികെ പ്രതിപക്ഷം ഒന്നടങ്കം പ്രമേയത്തെ അനുകൂലിച്ചു.

കേരള മാതൃകയിൽ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന മറ്റു കോൺഗ്രസ് സർക്കാരുകൾ എന്തുകൊണ്ട് സഭയിൽ പ്രമേയം കൊണ്ടുവരുന്നില്ല എന്ന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചിരുന്നു.കഴിഞ്ഞദിവസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേരളത്തിന് പിന്നാലെ പഞ്ചാബും പ്രമേയം കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP