Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യദ്ധയായ അമ്മായിയമ്മയെ വീട്ടിൽ നിന്ന് അടിച്ചിറക്കി ഗേറ്റ് പൂട്ടി ക്രൂരയായ മരുമകൾ! കണ്ണിൽ ചോരായില്ലാത്ത നടപടി ചോദ്യം ചെയ്ത അയൽക്കാരോട് എന്റെ വീട്ട് കാര്യത്തിൽ ഇടപെടരുതെന്ന ആജ്ഞാപനവും; ഭക്ഷണം കഴിക്കണമെങ്കിൽ പോലും വീട്ട് ജോലി മുഴുവനും ചെയ്യേണ്ട് സ്ഥിതിയെന്ന് വൃദ്ധമാതാവ്; മസ്‌കറ്റിലെ ഉയർന്ന ജോലി അലങ്കരിക്കുന്ന മകൻ നൽകുന്നത് മാസം 750 രൂപയും'; അയൽവാസികൾ ഇടപെട്ടതോടെ കേസെടുത്ത് പൊലീസും വനിതാ കമ്മീഷനും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വ്യദ്ധയായ അമ്മായിയമ്മയെ വീട്ടിൽ നിന്ന് അടിച്ചിറക്കി ഗേറ്റ് പൂട്ടി ക്രുരയായ മരുമകൾ! നിസ്സഹായായ പാവം അനമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളോട് എന്റെ വീട്ടിലെ കാര്യത്തിൽ ഇടപെടാൻ വരരുതെന്ന കൽപനയും. അയൽനവാസികളുടെ പരാതിയിൽ പരവരൂർ പൊലീസെത്തി കേസെടുത്തു. പരവൂർ ചിറക്കരത്താഴത്ത് സുലോചനയമ്മയ്ക്കാണ് ഈ ദുർവിധി സംഭവിച്ചത്.

മകൻ വർഷങ്ങളായി മസ്‌കറ്റിൽ ഉയർന്ന ജോലിയിൽ കഴിയുകയാണ്. മരുമകളുടെ പീഡനമേറ്റ് വർഷങ്ങളായി സുലോചന വീട്ടിൽ കഴിയുന്നത്. ഭക്ഷണം ലഭിക്കണമെങ്കിൽ പോലും വീട്ടിലെ ജോലി മുഴുവനും ഈ പാവം വൃദ്ധമാതാവ് ചെയ്യണം. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമാണ് സുലോചനയുടേത് എങ്കിൽ പോലും വീട്ടിലെ പീഡനം ഇപ്പോഴാണ് പുറം ലോകം അറിഞ്ഞത്. അമ്മയുടെ കാര്യം നോക്കാനോ സഹായിക്കാനോ പോലും മകനും തയ്യാറാകുന്നെല്ലെന്നാണ് ഇവർ പരാതി പറയുന്നത്. മാസം 750 രൂപ നൽകും.

വീട്ടിലെ ജോലി മുഴുവൻ ചെയ്തും നേരാവംവണ്ണം ആഹാരം പോലും കഴിക്കാതെയുമാണ് താൻ ഇത്രയും നാൾ ഇവിടെ കഴിഞ്ഞു കൂടിയിരുന്നതെന്ന് സുലോചനയമ്മ പറഞ്ഞു. ഇന്നു രാവിലെ മരുമകൾ വീടിനു അവരെ പുറത്താക്കി ഗേറ്റ് പൂട്ടുകയായിരുന്നു. ചോദിക്കാൻ വന്ന അയൽക്കാരോട് തന്റെ വീട്ടിലെ കാര്യം താൻ നോക്കിക്കൊള്ളാം എന്ന മറുപടിയാണ് മരുമകളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. പൊലീസുകാരോടും അവർ തട്ടിക്കയറി.

അയൽവാസികളുടെ സംരക്ഷണയിലാണ് സുലോചനയമ്മ ഇപ്പോൾ. എന്തു വന്നാലും താൻ ഈ വീട്ടിൽ നിന്നു പോകില്ലന്നും അവിടെ കിടന്നു മരിക്കണമെന്നുമാണ് സുലോചനയമ്മയുടെ നിലപാട്. വിഷയത്തിൽ ഇടപെടുമെന്നും ശക്തമായ നടപടികളെടുക്കുമെന്നും വനിതാ കമ്മീഷൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP